കെഎസ്ആര്ടിസിയിൽ ഗവിയിലേക്ക് പോകാം?; ട്രക്കിംഗ് കൂട്ടി, നിരക്കൽപ്പം കൂട്ടി

പുതിയ സീസണ് തുടങ്ങിയതോടെ ഗവി കെഎസ്ആര്ടിസി പാക്കേജിന്റെ നിരക്കും വർധിപ്പിച്ചു

dot image

പത്തനംതിട്ട: സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രമായ ഗവി ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ ദിവസം സഞ്ചാരികള്ക്കായി തുറന്നിരുന്നു. പുതിയ സീസണ് തുടങ്ങിയതോടെ ഗവി കെഎസ്ആര്ടിസി പാക്കേജിന്റെ നിരക്കും വർധിപ്പിച്ചു. 500 രൂപയാണ് കൂട്ടിയത്. കേരള സ്റ്റേറ്റ് ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്പ്പറേഷനാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. മെയ് ഒന്ന് മുതൽ പുതിയ നിരക്ക് നിലവില് വരും. പത്തനംതിട്ടയില് നിന്നുള്ള ട്രിപ്പിന് യാത്രാ നിരക്ക്, പ്രവേശന ഫീസ്, ബോട്ടിങ്, ഊണ് തുടങ്ങിയവ ഉള്പ്പെടെ നിലവില് 1300 രൂപ നൽകണം.

കൊച്ചുപമ്പയില് 2 കിലോമീറ്റര് ട്രക്കിങ് പുതുതായി ഉള്പ്പെടുത്തിയതാണ് ടിക്കറ്റ് നിരക്ക് കൂട്ടാനുള്ള കാരണം. ട്രക്കിങ്ങിന് പോകാത്തവരും പണം അടയ്ക്കണം. കെഎസ്ആര്ടിസിയുടെ ബജറ്റ് ടൂറിസം പാക്കേജുകളില് ഏറ്റവും ജനപ്രിയ പാക്കേജ് കൂടിയാണ് ഗവി. ദിവസവും രാവിലെ ഏഴിന് പത്തനംതിട്ടയില്നിന്ന് പുറപ്പെട്ട് രാത്രി എട്ടരയോടെ മടങ്ങിയെത്തുന്ന രീതിയിലാണ് ട്രിപ്പുകള്. അണക്കെട്ടുകളായ മൂഴിയാര്, കക്കി-ആനത്തോട്, പമ്പ, ഗവി തുടങ്ങിയവയും കാനനഭംഗിയും ആസ്വദിച്ച് ഗവിയില് എത്താം. തുടര്ന്ന് കൊച്ചുപമ്പയില് ബോട്ടിങ്ങും ഉച്ചയൂണും കഴിഞ്ഞ് വണ്ടിപ്പെരിയാര് വഴി പരുന്തുപാറ കണ്ട് തിരിച്ച് പത്തനംതിട്ടയില് എത്തുന്ന രീതിയിലാണ് യാത്ര.

dot image
To advertise here,contact us
dot image