മസിനഗുഡി വഴി ഊട്ടിയിലേക്ക് പോകാന് വരട്ടെ; ഇ-പാസ് സംവിധാനം സെപ്റ്റംബർ 30 വരെ നീട്ടി

ഓഫ് സീസണില് എത്ര സഞ്ചാരികള് എത്തുന്നു എന്ന കണക്ക് ലഭിക്കാനാണിത്

dot image

പ്രകൃതി ഭംഗികൊണ്ടും തണുത്ത കാലാവസ്ഥ കൊണ്ടും ഊട്ടിയും കൊടൈക്കനാലും വിനോദസഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്. എന്നാല് വിനോദസഞ്ചാരികളുടെ കുത്തൊഴുക്ക് കാരണം ഇവിടങ്ങളിലേക്ക് പ്രവേശിക്കാന് ഇ-പാസ് സംവിധാനം ഏര്പ്പെടുത്തിയിരുന്നു. മെയ് 7-നാണ് ഇ-പാസ് ഏര്പ്പെടുത്തിയത്. ഇത് വീണ്ടും നീട്ടിയെന്ന വാര്ത്തയാണ് ഇപ്പോള് പുറത്തുവരുന്നത്. സെപ്റ്റംബർ 30 വരെ നീട്ടി മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവിറക്കിയത്. ജൂണ് 30-ന് ഇതിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഇ-പാസ് സംവിധാനം വീണ്ടും നീട്ടിയത്.

എത്ര വാഹനങ്ങള് വരെ ഒരു ദിവസം കടത്തിവിടാം എന്നതിനെ കുറിച്ച് പഠിക്കാന് ബെംഗളൂരു ഐഐഎം, ചെന്നൈ ഐഐടി എന്നിവയെ ഏല്പ്പിച്ചിട്ടുണ്ടെന്ന് സര്ക്കാര് അഭിഭാഷകന് കോടതിയെ അറിയിച്ചു. ഇതോടെയാണ് ഇ-പാസ് നീട്ടാന് കോടതി ഉത്തരവിറക്കിയത്. ഓഫ് സീസണില് എത്ര സഞ്ചാരികള് എത്തുന്നു എന്ന കണക്ക് ലഭിക്കാനാണ് ഇത്. ഈ വിവരങ്ങള് ഒരു ദിവസം പരമാവധി എത്ര വാഹനങ്ങളെ ഉള്ക്കൊള്ളാന് ഈ മലയോര മേഖലയ്ക്ക് കഴിയുമെന്ന് കണ്ടെത്താന് സഹായകരമാകുമെന്നും കോടതി നിരീക്ഷിച്ചു.

അപേക്ഷിക്കുന്ന എല്ലാവര്ക്കും ഇ-പാസുകള് നല്കുന്നുണ്ട്. കൊടൈക്കനാലിലും ഊട്ടിയിലും വിനോദസഞ്ചാരികള്ക്ക് ഒരു നിയന്ത്രണവുമില്ല. എന്നാല് വാഹനങ്ങള് കൊണ്ടുവരുന്നവര്ക്ക് ഇ-പാസ് നിര്ബന്ധമാണ്. പ്രദേശവാസികള്ക്കും ബസ് യാത്രികര്ക്കും ഇ-പാസുകള് ആവശ്യമില്ല.

dot image
To advertise here,contact us
dot image