ഈ പേര് പഠിക്കാൻ ഇമ്മിണി പാടുപെടും; ഇന്ത്യയിലെ, ഒറ്റവാക്കില് ഏറ്റവും വലിയ പേരുള്ള റെയിൽവേ സ്റ്റേഷൻ

ലോകത്തിലെ തന്നെ ഏറ്റവും വലിയ പേരുള്ള റെയിൽവേ സ്റ്റേഷൻറെ പേരില് 58 അക്ഷരങ്ങളാണുള്ളത്. വെയിൽസിലെ ആംഗ്ലെസി ദ്വീപിൽ സ്ഥിതിചെയ്യുന്ന ഈ സ്റ്റേഷന്റെ പേര് Llanfairpwllgwyngyllgogerychwyrndrobwllllantysiliogogogoch എന്നാണ്.

dot image

ട്രെയിനിൽ യാത്ര ചെയുന്ന ഓരോ യാത്രക്കാരും തനിക്ക് പോകേണ്ട സ്റ്റേഷന്റെ പേര് മനഃപാഠം ആക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ നിങ്ങൾ പോകുന്നത് ഈ റെയിൽവേ സ്റ്റേഷനിലേക്കാണെങ്കിൽ ആ പേര് മനഃപാഠമാക്കാൻ കുറച്ച് പ്രയാസമാണ്, കാരണം ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനുകളിൽ ഒറ്റ വാക്കിലുള്ള ഏറ്റവും വലിയ പേരുള്ള റെയിൽവേ സ്റ്റേഷനാണ് ഇത്. 'വെങ്കട്ടനരസിംഹരാജുവാരിപ്പറ്റ' അഥവാ 'വെങ്കിട്ടനരസിംഹരാജുവരിപേട്ട' എന്നാണ് ആ റെയിൽവേ സ്റ്റേഷന്റെ പേര്. വ്യത്യസ്തമായ ഈ സ്റ്റേഷന്റെ പേരിൽ 28 അക്ഷരങ്ങളാണ് ഉള്ളത്.

പാസ്സഞ്ചർ ട്രെയിനുകൾക്ക് മാത്രമാണ് ഇവിടെ സ്റ്റോപ്പുകൾ ഉള്ളത്. ആന്ധ്രാപ്രദേശ്-തമിഴ്നാട് അതിർത്തിയിലുള്ള ഈ റെയിൽവേ സ്റ്റേഷനിൽ രണ്ട് പ്ലാറ്റുഫോമുകളാണ് ഉള്ളത്. ലോകത്തെ തന്നെ ഏറ്റവും വലിയ പേരുള്ള രണ്ടാമത്തെ സ്റ്റേഷൻ കൂടിയാണിത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ പേരുള്ള റെയിൽവേ സ്റ്റേഷൻ 58 അക്ഷരങ്ങളാണ് ഉള്ളത്. വെയിൽസിലെ ആംഗ്ലെസി ദ്വീപിൽ സ്ഥിതിചെയ്യുന്ന ഈ സ്റ്റേഷന്റെ പേര് Llanfairpwllgwyngyllgogerychwyrndrobwllllantysiliogogogoch എന്നാണ്. വായിക്കാൻ പോലും ബുദ്ധിമുട്ടുള്ള ഈ റെയിൽവേ സ്റ്റേഷന്റെ പേരിന്റെ അർഥം ആ സ്ഥലത്തെ പറ്റി വിവരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ പേരുള്ള റെയില്വേ സ്റ്റേഷന് എം ജി രാമചന്ദ്രൻ സെൻട്രൽ റെയിൽവേ സ്റ്റേഷനാണ്, പക്ഷേ ഇത് ഒറ്റവാക്കല്ല. ഇതിനെക്കാള് ഒരു അക്ഷരം കൂടുതൽ മാത്രമേ ലോകത്തിലെ തന്നെ ഏറ്റവും വലിയ പേരുള്ള സ്റ്റേഷന്റെ പേരിനുള്ളു എന്നതും ശ്രദ്ധേയമാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us