പ്രായം വെറും അഞ്ച് വയസ്സ്, കീഴടക്കിയത് 5000 മീറ്റർ ഉയരം; കിളിമഞ്ചാരോയിൽ ചരിത്രം കുറിച്ച് ഇന്ത്യൻബാലൻ

അഞ്ചാം വയസ്സിൽ 5,895 മീ ഉയരമുള്ള ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോ കീഴടക്കി ഇന്ത്യൻ ബാലൻ.

dot image

അടുത്തുള്ള ടൗണിൽ പോയി വരാൻ മടിയുള്ളവരാണ് നമ്മൾ പലരും. അപ്പോൾ 5 വയസുള്ള ഒരു കുട്ടി ആഫ്രിക്കയിലെ തന്നെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കീഴടക്കി എന്നറിഞ്ഞാലോ. അതെ, ഈ നേട്ടം കൈവരിക്കുന്ന ഏഷ്യയിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ ആളെന്ന ഖ്യാതിയോടെ പഞ്ചാബിലെ റോപ്പറിൽ നിന്നുള്ള അഞ്ച് വയസുകാരൻ തഗ്ബീർ സിങ്ങാണ് ചരിത്രത്തിൽ ഇടംനേടിയത്. ടാൻസാനിയയിൽ സ്ഥിതി ചെയ്യുന്ന ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ 5,895 മീറ്റർ ഉയരമുള്ള കിളിമഞ്ചാരോ പർവതമാണ് തഗ്ബീർ കീഴടക്കിയത്. ആഗസ്റ്റ് 18 ന് ആരംഭിച്ച യാത്ര തഗ്ബീർ, ആഗസ്റ്റ് ഇരുപത്തിമൂന്നോടെ പർവതത്തിൻ്റെ ഏറ്റവും ഉയർന്ന സ്ഥലമായ ഉഹുറു കൊടുമുടിയിലെത്തി.

വിജയത്തിന് കാരണം തൻ്റെ പരിശീലകനും, വിരമിച്ച ഹാൻഡ്ബോൾ പരിശീലകനുമായ ബിക്രംജിത് സിംഗ് ഗുമാനും തൻ്റെ കുടുംബവുമാണെന്ന് തഗ്ബീർ പറഞ്ഞു. ഒരു വർഷം മുമ്പാണ് തഗ്ബീർ ഈ നേട്ടത്തിനായി തയ്യാറെടുക്കാൻ തുടങ്ങിയത്. ഹൃദയാരോഗ്യം വർധിപ്പിക്കുന്നതിനും ശ്വാസകോശ ശേഷി വർധിപ്പിക്കുന്നതിനുമുള്ള വ്യായാമങ്ങളും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി പ്രതിവാര ട്രെക്കിങ്ങിന് വിവിധ മലയോരങ്ങളിലേക്ക് പോയി കൂടുതൽ പരിശീലനം നേടിയിരുന്നു.

ഉയരമുള്ള സ്ഥലങ്ങളിൽ യാത്ര ചെയുമ്പോൾ ഉണ്ടാകുന്ന ആൾട്ടിറ്റ്യൂഡ് സിക്നെസ്സ് നേരിട്ടായിരുന്നു യാത്ര. ഒരുക്കങ്ങൾക്കൊടുവിൽ ആ അഞ്ചുവയസ്സുകാരൻ ലക്ഷ്യം കൈവരിച്ചു. ഇതോടെ 2023 ഓഗസ്റ്റ് 6-ന് കിളിമഞ്ചാരോ പർവതം കീഴടക്കിയതിൻ്റെ ലോക റെക്കോർഡിനൊപ്പമെത്തി തഗ്ബീർ. നേരത്തെ സെർബിയൻ ബാലൻ ഒഗ്ജെൻ സിവ്കോവിച്ച് അഞ്ചാം വയസ്സിൽ ഈ നേട്ടം കൈവരിച്ചിരുന്നു. ട്രക്കിങ്ങിന് ശേഷം, കിളിമഞ്ചാരോ നാഷണൽ പാർക്ക് ഉൾപ്പെടെയുള്ള ടാൻസാനിയ നാഷണൽ പാർക്കുകളുടെ കൺസർവേഷൻ കമ്മീഷണർ നൽകിയ മൗണ്ടൻ ക്ലെയ്മ്പിങ്ങ് സർട്ടിഫിക്കറ്റും ഈ കൊച്ചു മിടുക്കന് ലഭിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us