ക്യാപ്സ്യൂൾ ഹോട്ടലുകൾ ട്രെൻഡാകുന്നു; പ്രോത്സാഹനവുമായി ആനന്ദ് മഹീന്ദ്രയുടെ കുറിപ്പ്

നോയിഡയിലെ ഹോട്ടലുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിരിക്കുന്ന ചർച്ചകൾ ക്യാപ്സ്യൂൾ ഹോട്ടലുകൾ എന്ന ആശയത്തിന് കൂടുതൽ പ്രചോദനമാകുമോ എന്നാണ് ഇനി അറിയേണ്ടത്

dot image

ക്യാപ്സ്യൂൾ ഹോട്ടലുകൾ ഇന്ത്യയിലും സഞ്ചാരികൾക്കിടയിൽ ട്രെൻഡാകവെ വ്യവസായി ആനന്ദ് മഹീന്ദ്രയുടെ എക്സ് പ്രതികരണം വൈറലാകുന്നു. നോയിഡ ആസ്ഥാനമായുള്ള ക്യാപ്സ്യൂൾ ഹോട്ടലിനെ അഭിനന്ദിച്ചാണ് ആനന്ദ് മഹീന്ദ്ര രംഗത്ത് വന്നിരിക്കുന്നത്. നോയ്ഡ സെക്ടർ 62ലെ ക്യാപ്‌സ്യൂൾ ഹോട്ടലായ നാപ്‌ടാപ്‌ഗോയിലെ തൻ്റെ അനുഭവം സോമ്യ എന്ന ട്രാവൽ വ്ലോഗർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് പിന്നാലെയായിരുന്നു ആനന്ദ് മഹീന്ദ്രയുടെ ഇതിനോടുള്ള പ്രതികരണം. ഇതെല്ലാം സംഭവിച്ചത്. 'പ്രിട്ടി കൂൾ' എന്നായിരുന്നു ഈ ക്യാപ്സ്യൂൾ ഹോട്ടലിനോടുള്ള പോസ്റ്റിന് പ്രതികരണമായി ആനന്ദ് മഹീന്ദ്ര കുറിച്ചത്. ഇതിന് പിന്നാലെ ഇന്ത്യയിലെ ബജറ്റ് യാത്രകളെക്കുറിച്ച് സജീവമായ ചർച്ചകളും ഉയരുകയാണ്.

എക്സ് പോസ്റ്റിലൂടെയാണ് ട്രാവൽ വ്ളോഗറായ സോമ്യ ഹോട്ടലിൻ്റെ സൗകര്യങ്ങൾ വ്യക്തമാക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. അതിനൊപ്പം പോഡ്-സ്റ്റൈൽ താമസസൗകര്യങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും പങ്കുവെച്ചിരുന്നു. ഒറ്റ കിടക്ക, ചാർജിംഗ് പോർട്ടുകൾ, വിനോദ സ്‌ക്രീൻ, മറ്റ് ആധുനിക സൗകര്യങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു ക്യാപ്‌സ്യൂളിലായിരുന്നു സോമ്യ താമസിച്ചത്. സോമ്യയുടെ എക്സ് പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ടാണ് ജാപ്പനീസുകാരുടെ ക്യാപ്സ്യൂൾ ഹോട്ടൽ ആശയത്തെക്കുറിച്ച് പരാമർശിച്ചത്. ഇത് ഇന്ത്യയിൽ പ്രവർത്തനക്ഷമമാക്കാമെന്നും അതുവഴി താങ്ങാനാവുന്നതുമായ താമസസൗകര്യത്തിൻ്റെ ഗെയിം ചേഞ്ചർ ആയി ഇത് മാറുമോയെന്നും ആനന്ദ് മഹീന്ദ്ര അഭിപ്രായപ്പെട്ടിരുന്നു.

“അത് വളരെ രസകരമായി തോന്നുന്നു. കാപ്‌സ്യൂൾ ഹോട്ടൽ ആശയം ജപ്പാനിലാണ് ആദ്യം കണ്ടത്. ഇത് ഇന്ത്യയിൽ പ്രവർത്തനക്ഷമവും വൃത്തിയുള്ളതുമായ ഹോട്ടൽ മുറികൾ വികസിപ്പിക്കുന്നതിന് അനുയോജ്യമാകുമെന്ന് ഞാൻ എപ്പോഴും കരുതിയിരുന്നു. ഇത് ബജറ്റ് യാത്രയ്ക്ക് പ്രോത്സാഹനം നൽകും. എന്നാൽ നിങ്ങളിൽ എത്ര പേർ ഇത് സമ്മതിക്കും? നിങ്ങൾക്ക് ഇത് ക്ലോസ്‌ട്രോഫോബിക് ആയി തോന്നുമോ?' എന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ കുറിപ്പ്.

സോഷ്യൽ മീഡിയ ഉപയോക്താക്കൾ മഹീന്ദ്രയുടെ കുറിപ്പിനോട് വളരെ വേഗം പ്രതികരിച്ചു. 'കാപ്‌സ്യൂൾ ഹോട്ടലുകൾ ഒരു മികച്ച ആശയമാണ്, പ്രത്യേകിച്ച് ബജറ്റ് യാത്രക്കാർക്ക്. വൃത്തിയും സൗകര്യങ്ങളും ത്യജിക്കാതെ അവർ പരമാവധി സ്ഥലസൗകര്യം ഒരുക്കും. ചിലർ അവരെ ക്ലോസ്‌ട്രോഫോബിക് ആയി കണ്ടേക്കാം. മറ്റു പലരും അവർ നൽകുന്ന സ്വകാര്യതയെയും കാര്യക്ഷമതയെയും വിലമതിക്കുന്നു. ഈ ആശയം ബജറ്റ് യാത്രയെ എങ്ങനെ പുനർനിർമ്മിക്കുമെന്ന് ചിന്തിക്കുന്നത് ആവേശകരമാണ്' എന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ കുറിപ്പിനോടുള്ള ഒരാളുടെ പ്രതികരണം.

മുംബൈയിൽ അത്തരത്തിലുള്ള ഒരു ഹോട്ടൽ പരീക്ഷിച്ചപ്പോൾ തനിക്ക് ഒരു തവണ പരിഭ്രാന്തി ബാധിച്ചതായി മറ്റൊരു ഉപയോക്താവ് പറഞ്ഞു. 'മുംബൈയിൽ ഇത് പരീക്ഷിച്ചു. ഏതാണ്ട് ഒരു പരിഭ്രാന്തി ഉണ്ടായിരുന്നു. ഇത് ഒരു ശവപ്പെട്ടിയിൽ ഉറങ്ങുന്നത് പോലെ തോന്നി, എല്ലാവർക്കും അങ്ങനെയാകണമെന്നില്ല' എന്നായിരുന്നു ഈ ഉപയോക്താവിൻ്റെ കുറിപ്പ്.

1979-ൽ ജപ്പാനിൽ ആദ്യമായി അവതരിപ്പിച്ച ക്യാപ്‌സ്യൂൾ ഹോട്ടലുകൾ, സഞ്ചാരികൾക്കും പ്രൊഫഷണലുകൾക്കും ഒതുക്കമുള്ളതും കാര്യക്ഷമവുമായ താമസസൗകര്യം പ്രദാനം ചെയ്യുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ ട്രെൻഡ് ഇപ്പോൾ ഇന്ത്യയിലേക്കും കടന്നുവന്നിരിക്കുകയാണ്. നോയിഡയിലെ ഹോട്ടലുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിരിക്കുന്ന ചർച്ചകൾ ക്യാപ്സ്യൂൾ ഹോട്ടലുകൾ എന്ന ആശയത്തിന് കൂടുതൽ പ്രചോദനമാകുമോ എന്നാണ് ഇനി അറിയേണ്ടത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us