ബഡ്ജറ്റ്-സോളോ യാത്രികർക്കിടയിൽ ഹിറ്റ്; ട്രെൻഡിയായി ക്യാപ്‌സ്യൂള്‍ ഹോട്ടലുകള്‍

എന്താണ് ക്യാപ്‌സ്യൂള്‍ ഹോട്ടലുകള്‍, എന്തൊക്കെ സൗകര്യങ്ങളാണ് ഇത് വാഗ്ധാനം ചെയ്യുന്ന്

dot image

ക്യാപ്‌സ്യൂള്‍ ഹോട്ടലുകള്‍ വിദേശ രാജ്യങ്ങളില്‍ മാത്രമാണ് ജനപ്രിയമെന്ന് കരുതിയെങ്കില്‍ തെറ്റി. ഇന്ന് ക്യാപ്‌സ്യൂള്‍ ഹോട്ടലുകള്‍ രാജ്യമെങ്ങും വ്യാപകമായ ട്രെന്‍ഡായി മാറിക്കൊണ്ടിരിക്കുകയാണ്. സോളോ യാത്രികർക്കും ജോലി സംബന്ധമായി യാത്ര ചെയ്യുന്നവര്‍ക്കുമൊക്കെ മികച്ച താമസ സൗകര്യമാണ് ക്യാപ്‌സ്യൂള്‍ ഹോട്ടലുകള്‍ അല്ലെങ്കില്‍ പോഡ് ഹോട്ടലുകള്‍ നമ്മുടെ രാജ്യത്തും ഒരുക്കുന്നത്. അതും മിതമായ ചെലവിൽ.

എന്താണ് ക്യാപ്‌സ്യൂള്‍ ഹോട്ടല്‍

ബജറ്റ് യാത്രക്കാര്‍ക്കായുള്ള ചെലവുകുറഞ്ഞ അടിസ്ഥാനപരമായ താമസസൗകര്യം എന്ന നിലയില്‍ആദ്യമായി ജപ്പാനിലാണ് ഇത് രൂപപ്പെട്ടത്. ഇന്ന് ലോകമെമ്പാടും പലയിടങ്ങളിലായി ക്യാപ്‌സ്യൂള്‍ ഹോട്ടലുകൾ ജനപ്രിയമാണ്. ആധുനിക സൗകര്യങ്ങളോടെ മികച്ച താമസ സൗകര്യം ഒരുക്കിത്തരുന്നവയും കൂടിയാണിവ. ഒരു വ്യക്തിക്ക് അനുയോജ്യമായ എല്ലാ സ്വകാര്യതയും ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത്തരം ഹോട്ടലുകള്‍ ഒരു ചെറിയ സമയത്തേക്ക് വിശ്രമിക്കാന്‍ ചിലവുകുറഞ്ഞ ചെറിയ താമസസ്ഥലം എന്ന നിലയിലാണ് പരിഗണിക്കപ്പെടുന്നത്.

ആദ്യത്തെ ക്യാപ്‌സ്യൂള്‍ ഹോട്ടല്‍ ജപ്പാനില്‍

ലോകത്തിലെ ആദ്യത്തെ ക്യാപ്‌സ്യൂള്‍ ഹോട്ടല്‍ 1979ൽ ജപ്പാനിലാണ് ആരംഭിച്ചത്. ജപ്പാനിലെ ഒസാക്കയിലെ ഉമേദ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ക്യാപ്‌സ്യൂള്‍ ഇന്‍ ഒസാക്ക ജാപ്പനീസ് വാസ്തുവിദ്യ വിദഗ്ധനായ കിഷോ കുറോകാവ രൂപകല്‍പ്പന ചെയ്തതാണ്. അവിടെനിന്ന് ജപ്പാനിലെ മറ്റ് നഗരങ്ങളിലേക്കും ഇത് വ്യാപിക്കുകയായിരുന്നു. പിന്നീട് ഈ ആശയം ബെല്‍ജിയം, ചൈന, ഹോങ്കോങ്, ഐസ്‌ലാന്‍ഡ്‌, ഇന്ത്യ, ഇന്തോനേഷ്യ, ഇസ്രായേല്‍, എന്നിവയുള്‍പ്പെടെ വിവിധ പ്രദേശങ്ങളിലേക്കും വ്യാപിച്ചു.

ക്യാപ്‌സ്യൂള്‍ ഹോട്ടലുകളുടെ സവിശേഷതകള്‍

കോംപാക്ട് സ്‌ളീപ്പിംഗ് സ്‌പേസുകള്‍
ഇത്തരം റൂമുകളില്‍ സാധാരണയായി കട്ടിലുകള്‍ , മെത്തകള്‍, ലൈറ്റിംഗ്, വെന്റിലേഷന്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാവും. ചിലയിടങ്ങളില്‍ പുതിയ തരത്തിലുള്ള പല ആധുനിക സംവിധാനങ്ങളും ഉണ്ടാവും.

ചിലവ് കുറവ്
പരിമിതമായ സ്ഥലസൗകര്യത്തിൽ പരമാവധി സൗകര്യങ്ങൾ ഒരുക്കുന്നതിനാൽ വലിയ ചിലവേറിയ ഹോട്ടല്‍ മുറികളെ അപേക്ഷിച്ച് ഇവയുടെ ചെലവ് താങ്ങാനാവുന്നതാണ്. ഇത് സഞ്ചാരികളേയും ആകര്‍ഷിക്കുന്നു.

സഞ്ചാരികൾക്ക് പെട്ടെന്ന് എത്താവുന്നിടം
ഇത്തരം ഹോട്ടലുകള്‍ പൊതുവേ നഗര പ്രദേശത്തെ ബസ് സ്റ്റാന്‍ഡുകള്‍ ട്രെയിന്‍ സ്‌റ്റേഷനുകള്‍ എയര്‍പോര്‍ട്ടുകള്‍ എന്നിവയ്ക്ക് സമീപമാണ് ഉണ്ടാവുക.അതുകൊണ്ട് സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാണ്.

രൂപകല്‍പ്പന
പോഡ് ഹോട്ടലുകള്‍ക്ക് പൊതുവേ ഒരു മിനിമലിസ്റ്റ് ഡിസൈനുകളും മിനിമലിസ്റ്റിക്ക് സൗന്ദര്യവും ഉണ്ടാവും. സ്ഥലം ലാഭിക്കുന്നതിലും സുഖ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിലും ഇവ ശ്രദ്ധകേന്ദ്രീകരിക്കുന്നു.

സൗകര്യങ്ങള്‍
മൂന്ന് മണിക്കൂര്‍ മുതല്‍ 24 മണിക്കൂര്‍ വരെ ഇവിടെ താമസ സൗകര്യമുണ്ട്.ടിവി, വൈഫൈ, വസ്ത്രങ്ങള്‍ ഇസ്തിരിയിടാനുളള സൗകര്യം, വായിക്കാന്‍ പുസ്തകങ്ങള്‍ ഇവയൊക്കെ നല്‍കുന്നുണ്ട്.

  • താങ്ങാനാവുന്ന ചിലവും കൂടുതല്‍ ആളുകള്‍ക്ക് താമസിക്കാനുള്ള സൗകര്യവും
  • ചില ഹോട്ടലുകളില്‍ അടിസ്ഥാനപരമായ ചില വിനോദ സൗകര്യം സജ്ജീകരിച്ചിട്ടുണ്ടാവും
  • ഈ ഹോട്ടലുകളുടെ മറ്റൊരു പ്രത്യേകത എപ്പോള്‍ വേണമെങ്കിലും ചെക്ക് ഇന്‍ ചെയ്യാനും ചെക്ക് ഔച്ച് ചെയ്യാനും സാധിക്കും എന്നതാണ്
  • ഓണ്‍ലൈന്‍ വഴി മുറികള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും
  • കൂടുതല്‍ സ്ഥലം ആവശ്യമില്ലാതെ തന്നെ സുഖപ്രദമായ താമസസൗകര്യം നല്‍കുന്നു
  • പോഡ് ഹോട്ടലുകള്‍ പൊതുവേ സോളോ ട്രാവലേഴ്സിനെ ആകര്‍ഷിക്കുന്നവയാണ്. കുടുംബവുമായി ചിലവിടാന്‍ അനുയോജ്യമായ ഇടമല്ല.
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us