ഗോവയില്‍ നിന്ന് കേരളത്തിലേക്കുള്ള ട്രെയിന്‍ യാത്ര കൊങ്കണ്‍ റൂട്ടിലെ മനോഹാരിത അനുഭവിക്കാനും ഗ്രാമപ്രദേശങ്ങള്‍ കാണാനുമുള്ള മികച്ച അവസരമാണ്. മഹാരാഷ്ട്രയെയും കേരളത്തെയും ബന്ധിപ്പിക്കുന്ന കൊങ്കണ്‍ റെയില്‍വേ ഇന്ത്യയിലെ ഏറ്റവും മനോഹരമായ ട്രെയിന്‍ യാത്രാനുഭവങ്ങളിലൊന്നാണ് പകര്‍ന്നു നല്‍കുന്നത്. യാത്ര മുംബൈയില്‍ തുടങ്ങി കന്യാകുമാരിയില്‍ അവസാനിക്കുന്നു. അവിടെ മഹാരാഷ്ട്രയ്ക്കും ഗോവയ്ക്കും ഇടയില്‍ കര്‍ണാടക, കേരളവുമായി ട്രെയിനുകള്‍ വഴി ബന്ധിപ്പിക്കുന്നു. കര്‍ണാടകയിലെ ദുര്‍ഘടമായ ഭൂപ്രദേശം മറികടന്ന് മുംബൈയില്‍ നിന്ന് ദക്ഷിണേന്ത്യയിലേക്ക് ചരക്ക് കൊണ്ടുപോകുന്നതിനുള്ള ബദല്‍ പാതയായായിട്ടാണ് 1853 ല്‍ ബ്രിട്ടീഷുകാര്‍ കൊങ്കണ്‍ റെയില്‍വേ നിര്‍മ്മിച്ചത്. വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശത്തുകൂടി കടന്നുപോകുന്ന തുരങ്കങ്ങളും ആര്‍ച്ചുകളും ഉളള കൊങ്കണ്‍ റെയില്‍വേ ഒരു എഞ്ചിനിയറിങ് വിസ്മയമാണ്.
അതുപോലെ കേരളത്തില്‍ നിന്ന് ഗോവയിലേക്കുള്ള കൊങ്കണ്‍ റൂട്ടില്‍ ഒന്നിലധികം വെള്ളച്ചാട്ടങ്ങളും നീളമുള്ള റെയില്‍വേ പാലങ്ങളും ഉണ്ട്. വഴിയില്‍ ഒന്നിലധികം നീളമുള്ള തുരങ്കങ്ങളുള്ളതും മനോഹരമായ പച്ചപ്പ് നിറഞ്ഞ അനുഭവമാണ് ഈ ട്രെയിന്‍ യാത്ര പകര്‍ന്നുനല്‍കുന്നത്. ഈ റൂട്ടില്‍ എല്ലാ ദിവസവും ഓടുന്നതും കൂടാതെ ആഴ്ചയില്‍ ഒരിക്കല്‍ ഓടുന്ന രാത്രി ട്രെയിനും ഉണ്ട്. ഗോവയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കേരളത്തിലെത്താന്‍ ഏകദേശം 16 മണിക്കൂര്‍ എടുക്കും, വഴിയില്‍ രണ്ട് സ്റ്റോപ്പുകള്‍ ഉണ്ട്. രത്‌നഗിരി, തോക്കൂര്‍. അവിടെ ഇറങ്ങുകയും യാത്ര തുടരുന്നതിന് മുമ്പ് വിശ്രമിക്കുകയും ചെയ്യാം.
മുംബൈയില്‍ നിന്ന് ഗോവയിലേക്ക് കൊങ്കണ്‍വഴി ട്രെയിനില്‍ യാത്രചെയ്യുമ്പോള്‍ അറബിക്കടലിന്റെ നീലനിറത്തിലുളള ഓളങ്ങളും മലനിരകളുടെയും പച്ചപ്പിന്റെയും ഭംഗിയും നിറഞ്ഞ പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിക്കാന്‍ കഴിയും. ബംഗളൂരു മുതല്‍ ഗോവ വരെയുളള യാത്രയിലും കൊങ്കണ്‍ തീരത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയും. തെങ്ങുകളും, നെല്‍പ്പാടങ്ങളും ചെറിയ ഗ്രാമപ്രദേശങ്ങളും ഒക്കെ നിറഞ്ഞ പ്രദേശങ്ങളുടെ സൗന്ദര്യം ആസ്വദിക്കാനാഗ്രഹിക്കുന്നവരാണെങ്കില്‍ ബംഗളൂരു ഗോവയാത്ര ആസ്വദിക്കാം.
ഹിമാലയത്തിലൂടെ സഞ്ചരിച്ച് പര്‍വ്വതങ്ങളുടെയും താഴ്‌വരകളുടെയും അതിമനോഹമായ കാഴ്ചകള്‍ പ്രദാനം ചെയ്യുന്ന ഈ കളിപ്പാട്ട ട്രെയിന്‍ യാത്ര മഞ്ഞിന്റെയും തണുപ്പിന്റെയും കാഴ്ചയും അനുഭവവും പകര്‍ന്നുനല്‍കും.ട്രെയിന്‍ യാത്ര ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും വേറിട്ട അനുഭവമായിരിക്കും ഈ യാത്ര.
ഡല്‍ഹി മുതല്‍ ഷിംല വരെയുള്ള ടോയ് ട്രെയിന്‍ യാത്ര യുനെസ്‌കോയുടെ ലോക പൈതൃക സെറ്റാണ്. ന്യൂഡല്‍ഹിയില്‍നിന്ന് ഷിംലയിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ ഏകദേശം 398 മുതല്‍ 401 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനാവും. ന്യൂഡല്‍ഹിക്കും ഷിംലയ്ക്കും ഇടയില്‍ നേരിട്ട് ട്രെയിനുകളൊന്നും സര്‍വ്വീസ് നടത്തുന്നില്ല. സോനിപത്ത്, പാനിപ്പത്ത്, കര്‍ണാല്‍, അംബാല, ഛണ്ഡീഗഡ്, കല്‍ക്കത്ത എന്നിവയാണ് ഡല്‍ഹി, ഷിംല റൂട്ടിലെ പ്രധാനപ്പെട്ട സ്റ്റേഷനുകള്‍. കുന്നുകളുടെ രാജ്ഞിയായ ഷിംല ഉയരമുള്ള ഓക്ക്, ദേവതാരു വനങ്ങള്‍, കുന്നുകള്‍, സുഖരമായ കാലാവസ്ഥ, അതിശയിപ്പിക്കുന്ന ഭക്ഷണ സംസ്‌കാരം എന്നിവയൊക്കെക്കൊണ്ട് വേറിട്ട് നില്‍ക്കുന്നുണ്ട്.
ലോകമെമ്പാടുമുളള സഞ്ചാരികളുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നാണ് ഡാര്‍ജിലിംഗ് ടോയ് ട്രെയിന്‍ യാത്ര. ഡാര്‍ജിലിംഗിലെ പ്രകൃതി രമണീയമായ കുന്നുകള്‍ക്കിടയിലൂടെയാണ് ഈ കളിപ്പാട്ട ട്രെയിന്‍ യാത്ര ആരംഭിക്കുന്നത്. മനോഹരമായ തേയിലത്തോട്ടങ്ങള്‍, പച്ചപ്പ് നിറഞ്ഞ താഴ്‌വരകള്‍, ഗ്രാമങ്ങള്‍ എന്നിവയിലൂടെ കടന്നുപോകുന്ന ഡാര്‍ജലിംഗ് ഹിമാലയന്‍ റെയില്‍വേ, ഹില്‍ സ്റ്റേഷനിലെ പ്രധാന ഗതാഗത മാര്‍ഗ്ഗങ്ങളിലൊന്നാണ്. ടോയ് ട്രെയിന്‍ എന്നറിയപ്പെടുന്ന ഈ ട്രെയിന്‍ ഇവിടുത്തെ ചരിത്രത്തിന്റെയും സാംസ്‌കാരിക പൈതൃകത്തിന്റെയും പ്രതീകമാണ്. ഇത് സാധാരണ ട്രെയിനല്ല. ഗൃഹാതുരത ചാലിച്ചതും അത്തരത്തിലുള്ള നിറങ്ങളില്‍ ചായം പൂശിയതുമാണ് ഈ ട്രെയിനുകള്‍.സമുദ്രനിരപ്പില്‍ നിന്ന് 328 അടി മുതല്‍ 7407 അടി വരെ ഉയരമുള്ള ഏറ്റവും ഉയര്‍ന്ന സ്ഥലത്താണ് ട്രെയിന്‍ ഗതാഗതം. ഈ ട്രെയിന്‍ യാത്രയുടെ ഭംഗി ആസ്വദിക്കാനായി നിരവധി ആളുകളാണ് ഡാര്‍ജിലിംഗിലേക്ക് വരുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും മനോഹരായ സ്ഥലങ്ങളിലൊന്നാണ് നീലഗിരി പര്‍വ്വത നിര. മനോഹരമായ കുന്നുകളുടെയും, വനത്തിന്റെ ഭംഗിയും തേയിലത്തോട്ടങ്ങളും ഒക്കെ നിറഞ്ഞ കാഴ്ചകളാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്. പ്രകൃതിഭംഗിയുടെ മനോഹാരിതകള്‍ സമ്മാനിച്ചുകൊണ്ട് ട്രാക്കിലൂടെ വളഞ്ഞുപുളഞ്ഞ് പോകുന്ന ഗൃഹാതുരതയുണര്‍ത്തുന്ന ട്രെയിനുകള്‍.
1854-ലാണ് മേട്ടുപ്പാളയത്ത് നിന്ന് നീലഗിരി മലനിരകളിലേക്ക് മലയോര റെയില്‍പാത നിര്‍മിക്കാന്‍ ആദ്യം പദ്ധതിയിട്ടത്. പക്ഷേ, തീരുമാനമെടുത്തവര്‍ക്ക് 45 വര്‍ഷമെടുത്തു.1899ലാണ് നീലഗിരി മൗണ്ടെന്‍ റയില്‍വേ പ്രവര്‍ത്തനമാരംഭിച്ചത്.