യാത്രയിലും മുന്നില്‍ 'ന്യൂ ജെൻ'; ഇന്ത്യയിൽ 93% യാത്രകളും തിരഞ്ഞെടുക്കുന്നത് ജെൻ Z ജെൻ ആൽഫ വിഭാ​ഗങ്ങൾ

ഇന്ത്യൻ ജനസംഖ്യയുടെ നാലിലൊന്ന് ശതമാനം ജനറേഷൻ ആൽഫയും 30 ശതമാനം 1997-നും 2012-നും ഇടയിൽ ജനിച്ച Z ജനറേഷനുമാണ്

dot image

ഇന്ത്യൻ കുടുംബങ്ങളിൽ യാത്രകൾ തിരഞ്ഞെടുക്കുന്നതും അവ നയിക്കുന്നതും ജെൻ ആൽഫ, ജെൻ Z വിഭാ​ഗക്കാരാണെന്ന് പുതിയ സർവേ റിപ്പോർട്ട്. 93% യുവജനങ്ങൾ തന്നെയാണ് കുടുംബത്തോടൊപ്പമുള്ള അവധിക്കാല ട്രിപ്പുകൾ പ്ലാൻ ചെയ്യുന്നതും. 'സ്മോൾ വോയ്‌സ്, ബിഗ് ചോയ്‌സസ്: ഹിൽട്ടൺ 2025 ട്രെൻഡ്സ് റിപ്പോർട്ട്' എന്ന പഠന റിപ്പോർട്ടിൽ ഇന്ത്യയിലെ യുവതലമുറ യാത്രകൾ തിരഞ്ഞെടുക്കുകയും പ്ലാൻ ചെയ്യുകയും ചെയ്യുന്നതോടെ ടൂറിസം മേഖലയെ കൂടി വളർത്തിയെടുക്കുകയാണെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഇതോടൊപ്പം ഇന്ത്യയിലെ 76 ശതമാനം മാതാപിതാക്കളും അവരുടെ കുട്ടികളുടെ താൽപ്പര്യങ്ങൾ അടിസ്ഥാനമാക്കി യാത്രയ്ക്ക് സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നവരാണെന്നും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്. ഇന്ത്യൻ ജനസംഖ്യയുടെ നാലിലൊന്ന് ശതമാനം ജനറേഷൻ ആൽഫയും 30 ശതമാനം 1997-നും 2012-നും ഇടയിൽ ജനിച്ച Z ജനറേഷനുമാണ്. പലപ്പോഴും സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നത് കൂടാതെ അവരുടെ താമസം, ​ഗതാ​ഗതം, ഭക്ഷണം എന്നിവ കണ്ടെത്തുന്നതും യുവ തലമുറ തന്നെയാണ്.

ഇന്ത്യയിലെ യുവാക്കൾ എല്ലാം യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നവരാണ്. അതു കൊണ്ട് തന്നെ പുതിയ സ്ഥലങ്ങൾ കണ്ടെത്താൻ അവർ ഏറെ ആ​ഗ്രഹിക്കുന്നുമുണ്ട്. യുവ യാത്രക്കാർ പ്രതിവർഷം ശരാശരി രണ്ടോ മൂന്നോ യാത്രകൾ നടത്തുന്നുണ്ട് എന്നാണ് കണക്കുകൾ. പുതിയ പുതിയ സ്ഥലങ്ങൾ കണ്ടെത്തി അത് മറ്റുള്ളവർവരിലേക്ക് എത്തിക്കാനും ജെൻ ആൽഫ ജെൻ z വിഭാ​ഗക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഇന്ത്യയുടെ സമ്പന്നമായ ഭൂപ്രകൃതികളും സാംസ്കാരിക പൈതൃകവും കണ്ടെത്താൻ ഇവർ ഏറെ ശ്രദ്ധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us