നിങ്ങള്‍ ഏകാന്തത ആസ്വദിക്കാനാഗ്രഹിക്കുന്ന ആളാണോ? സമാധാനത്തോടെ ശാന്തമായി എവിടെയെങ്കിലുമൊക്കെ ഇരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? ഒരു ശല്യവും ഇല്ലാത്ത മനോഹരമായ പ്രകൃതിഭംഗി നിറഞ്ഞ, സ്വസ്ഥമായ വായൂ സഞ്ചാരമുള്ള, തണുത്ത ഇളം കാറ്റുള്ള, കണ്ണിന് കുളിര്‍മ നല്‍കുന്ന ദൃശ്യങ്ങളുള്ള ഏതെങ്കിലുമൊരിടത്ത് ഒറ്റക്കിരിക്കുന്നതിനെക്കുറിച്ച് നിങ്ങൾ ഒന്ന് ആലോചിച്ച് നോക്കൂ. എന്ത് രസം അല്ല. അങ്ങനെയൊരിടം ഉണ്ടോ. ഉണ്ട്. ഒന്നല്ല അതിലധികം ഇടങ്ങളുണ്ട്.
ലോകമെമ്പാടുമുള്ള നിരവധി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു വലിയ അഗ്നിപര്‍വ്വതമുണ്ട് അങ്ങ് അമരിക്കയില്‍. ഹവായ്‌യില്‍ ഉള്ള ഈ അഗ്നി പര്‍വ്വത ഗര്‍ത്തം കാണാന്‍ ആളുകള്‍ എത്തുന്നത് വെറുതെയല്ല. പര്‍വ്വതങ്ങള്‍ക്ക് താഴെയുളള പച്ചപ്പും പ്രകൃതിഭംഗിയും ആസ്വദിക്കാനാണ് ആളുകളെത്തുന്നത്. നിശബ്ദതനിറഞ്ഞ, വന്യജീവികളില്ലാത്ത, പാറക്കെട്ടുകള്‍ നിറഞ്ഞ ഭൂപ്രദേശമാണ് ഈ സ്ഥലത്തെ വേറിട്ട് നിര്‍ത്തുന്നത്. മഴക്കാടുകളും പര്‍വ്വത നിരകളുടെ ചുറ്റുമുള്ള പ്രകൃതിമനോഹാരിതയും സഞ്ചാരികള്‍ക്ക് വ്യത്യസ്തമായ അനുഭവമായിരിക്കും പകര്‍ന്നു നല്‍കുന്നത്.
കടലിലേക്ക് ഒഴുകുന്ന വെള്ള മേഘക്കെട്ടുകള്‍ പോലെയുള്ള മഞ്ഞുമലകളുടെ പാളികള്‍, നാഗരികത ബാധിച്ചിട്ടില്ലാത്ത ഭൂഖണ്ഡം. നിശബ്ദമായി പ്രകൃതിയിലേക്കും തണുപ്പിലേക്കും ഇറങ്ങിച്ചെല്ലാന്‍ കഴിയുന്ന ഒരേയൊരിടം. മഞ്ഞുമൂടിയ തീരത്തിനപ്പുറം തിരക്കേറിയ ഒരു ലോകം ഇവിടെയില്ല. സ്ഥിരമായ ജനസംഖ്യയില്ലാത്ത, ഒറ്റപ്പെട്ട ജനവാസ കേന്ദ്രങ്ങളുള്ള അന്റാര്‍ട്ടിക്കയില്‍ നിരവധി ശാസ്ത്രജ്ഞരും ഗവേഷകരും താമസിക്കുന്നുണ്ട്. അന്റാര്‍ട്ടിക്ക ഭൂഖണ്ഡത്തില്‍ വ്യാപിച്ചുകിടക്കുന്ന നിശബ്ദത അതിന്റെ നിഗൂഢ ഭംഗിയെ വിളിച്ചോതുന്നതാണ്.
600 അടിയോളം ഉയരമുള്ള വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരമുള്ള കൂറ്റന്‍ മണ്‍കൂനകളുള്ള കഠിനവും വെല്ലുവിളി നിറഞ്ഞതുമായ കാലാവസ്ഥയുള്ള ഇടമാണ് മൊജാവോ മരുഭൂമി. എങ്കിലും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും ശാന്തത ആഗ്രഹിക്കുന്നവരും എത്തിച്ചേരാന്‍ ആഗ്രഹിക്കുന്നയിടം. ഏകാന്തതയും, പ്രകൃതി സൗന്ദര്യവും തേടുന്ന സന്ദര്‍ശകര്‍ക്ക് ശാന്തമായ ഒരിടമാണിവിടിടം. മണല്‍ത്തിട്ടയും ചുട്ടുപൊളളുന്ന വെയിലും ഒപ്പം വെല്ലുവിളി നിറഞ്ഞ ട്രെക്കിംഗും വ്യത്യസ്തമായ അനുഭവം നല്‍കും. മണല്‍കാറ്റിന്റെ സംഗീതവും മണല്‍തൊട്ട് കാല്‍നടയായുളള യാത്രയും വേറിട്ട അനുഭവം പകര്‍ന്നുനല്‍കും.
മെക്‌സിക്കന്‍ കരീബിയന്‍ തീരത്തുള്ള റിവിയേര മായയിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണ് തക് ബീ ഹാ സിനോട്ട്. നല്ല ക്രിസ്റ്റല്‍ പോലെ തെളിഞ്ഞ വെള്ളവും മനോഹരമായ പാറക്കൂട്ടങ്ങളും ഇവിടം വ്യത്യസ്തമാക്കുന്നു. മുകളില്‍ നിന്നുള്ള മഴവെള്ളവും അടിയില്‍ നിന്നുള്ള കടല്‍ജലവും ഒഴുകുന്ന മനോഹരമായ ഗുഹകളിലൊന്നാണ് തക് ബി ഹാ. സ്‌നോട്ടിന്റെ ശാന്തവും പ്രാകൃതവുമായ അന്തരീക്ഷം സമാധാനപരമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. ഗുഹാഡൈവിങ് ആസ്വദിക്കുന്നവര്‍ക്കും വെള്ളത്തിനടിയിലെ മനോഹര ലോകം കണ്ടെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത് വ്യത്യസ്ത അനുഭവം പ്രദാനം ചെയ്യും.
ഐസ്‌ലാന്‍ഡിലെ തെക്കന്‍ ഹൈലാന്‍ഡ്‌സിന്റെ ഹൃദയഭാഗത്തുള്ള അതിമനോഹര സൗന്ദര്യം നിറഞ്ഞ പ്രദേശമാണ് ലാന്‍ഡ്മന്നലൗഗര്‍ അല്ലെങ്കില്‍ പീപ്പിള്‍സ് പൂള്‍സ്. പല നിറത്തിലുള്ള റെയോലൈറ്റ് പര്‍വ്വതങ്ങള്‍ക്കും, ചൂടുനീരുറവകള്‍ക്കും പേരുകേട്ടയിടമാണ് ഇവിടം.
ഭൂമിശാസ്ത്രപരമായും സൗന്ദര്യപരമായും അപൂര്‍വമായ ഒരു പ്രദേശമാണ് ലാന്‍ഡ്മന്നലൗഗര്‍. കാറ്റടിക്കുമ്പോള്‍ വെയിലിന്റെ ഓളങ്ങളില്‍ പര്‍വ്വതങ്ങളില്‍ ചുവപ്പ്, പിങ്ക്, പച്ച, നീല, സ്വര്‍ണ്ണ മഞ്ഞ എന്നീ നിറങ്ങളിലുള്ള ഷേഡുകള്‍ മിന്നിമാഞ്ഞുവരും. മടുപ്പിക്കുന്ന ജോലികള്‍ക്കും തിരക്കുകള്‍ക്കും അവധികൊടുക്കാനും മനസ് ഒന്ന് സ്വസ്ഥമാക്കി വിശ്രമിക്കാനുമുള്ള ഇടമാണ്. വിദൂരമായ സ്ഥലങ്ങളും വിശാലമായ വിസ്തൃതിയും ആളുകള്‍ക്ക് പ്രകൃതിയുമായി സമാധാനത്തോടെ ബന്ധപ്പെടാന്‍ സഹായിക്കും.