യാത്ര ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? യാത്രകൾ പോകാൻ സ്ഥലം തിരഞ്ഞുമടുത്തോ? എങ്കിൽ ആ മടുപ്പ് ഒക്കെ മാറ്റി വെച്ചോള്ളൂ…ഇപ്പോൾ ഇന്ത്യയിൽ യാത്ര ചെയ്യാൻ പറ്റിയ ഏറ്റവും നല്ല സ്പോട്ടുകളിൽ ഒന്നാണ് നമ്മുടെ സ്വന്തം കേരളം. സുസ്ഥിര യാത്രകൾക്ക് അനുയോജ്യമായ സ്ഥലങ്ങളുടെ പട്ടികയിൽ കേരളത്തെയും യാത്രികര്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. അതായത് 'ദൈവത്തിൻ്റെ സ്വന്തം നാടിനെ' അടുത്ത് അറിയാൻ ആഗ്രഹിക്കുന്നവര്‍ ഏറെയാണ്.
സുസ്ഥിരമായ സമ്പ്രദായങ്ങൾക്കും ആഴത്തിലുള്ള യാത്രാ അനുഭവങ്ങൾക്കും ഏറ്റവും അനുയോജ്യമായ സ്ഥലം കേരളം തന്നെയാണെന്ന് വിവിധ യാത്രഗ്രൂപ്പുകള്‍ പറയുന്നു. മനോഹരമായ ബീച്ചുകൾ മുതൽ അതിശയിപ്പിക്കുന്ന പർവതങ്ങൾ വരെ, കേരളത്തില്‍ എല്ലാം ഉണ്ട്.
കേരളം സന്ദർശിക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട കുറച്ച് സ്ഥലങ്ങൾ
എടക്കൽ ഗുഹ - വയനാട്
മലകളും പുഴകളും തുടങ്ങി പ്രകൃതിയുടെ മനോഹാരിത മുഴുവന്‍ നിറഞ്ഞു നിൽക്കുന്ന ജില്ലയാണ് വയനാട്. കുന്നുകളും മലകളും കയറി ട്രെക്കിംഗ് നടത്താൻ ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണ് 8,000 വർഷം പഴക്കമുള്ള ശിലാലിഖിതങ്ങളുള്ള
വയനാട്ടിലെ എടക്കൽ ഗുഹ. മധ്യപ്രദേശിലെ ഭീംബേട്ക ഷെൽട്ടറുകളോട് സാമ്യമുള്ളതാണ് പാറകൾ കൊണ്ട് നിറഞ്ഞ ഈ ഗുഹ.
ഗവി എന്നാൽ ഒരു സ്വർഗം തന്നെയാണ്. ഗവി തടാകത്തിന് ചുറ്റുമുള്ള പെരിയാർ കടുവാ സങ്കേതവും ശാന്തമായ ജലതടാകവും ഗവിയെ ഏറെ ആളുകളെ ആകർഷിക്കുന്നു. 260-ലധികം ഇനം പക്ഷികളും ധാരാളം വന്യജീവികളുമുള്ള ഗവി പ്രകൃതിസ്‌നേഹികൾക്ക് അനുയോജ്യമായ സ്ഥലമാണ്. കാട്ടുപോത്തുകൾ, ആനകൾ, സിംഹവാലൻ മക്കാക്കുകൾ, മലബാർ ഭീമൻ അണ്ണാൻ തുടങ്ങിയ ജീവജാലങ്ങളെയും ഇവിടെ കാണാം.
ശാന്തമായി കുറച്ച് സമയം ചെലവഴിക്കാൻ പറ്റിയ ഹിൽ സ്റ്റേഷനുകളാണ് നിങ്ങൾക്ക് പ്രിയം എങ്കിൽ വാഗമൺ തിരഞ്ഞെടുത്തോളൂ. 'ഏഷ്യയുടെ സ്കോട്ട്‌ലൻഡ്' എന്നാണ് വാഗമൺ അറിയപ്പെടുന്നത്. പ്രകൃതി ഭംഗിയും തണുത്ത കാലാവസ്ഥയുമാണ് വാഗമണിനെ സഞ്ചാരികളുടെ ഇഷ്ട ഇടമായി മാറ്റുന്നത്.
Content Highlights: Kerala Becomes A Top Spot For Sustainable Travel In India