യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: താംബരം-കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ ഒക്ടോബർ 11 മുതൽ പുനരാരംഭിക്കും

ട്രെയിൻ ബുക്കിങ് ആരംഭിച്ചു

dot image

ദീപാവലി, പൂജ അവധിക്ക് നാട്ടിലേക്ക് പോകാൻ ആ​ഗ്രഹിക്കുന്ന മലയാളി യാത്രക്കാർക്ക് ഒരു സന്തോഷ വാർത്ത. യാത്രക്കാർക്ക് ആശ്വാസം പകരാൻ ദക്ഷിണ റെയിൽവേ ഒക്‌ടോബർ 11 മുതൽ താംബരം-കൊച്ചുവേളി സ്‌പെഷ്യൽ എസി ട്രെയിൻ പുനരാരംഭിക്കും.
ഏറ്റവും പുതിയ അറിയിപ്പ് അനുസരിച്ച്, ഒക്ടോബർ 11, 18, 25 തീയതികളിലും നവംബർ 1, 8, 15, 22, 29 തീയതികളിലും ഡിസംബർ 6, 13, 20, 27 തീയതികളിലുമാണ് ട്രെയിൻ താംബരത്ത് നിന്ന് പുറപ്പെടുക. രാത്രി 7.30 നാണ് ചെന്നൈ താംബരത്ത് നിന്ന് ട്രെയിൻ പുറപ്പെടുക.

ഒക്‌ടോബർ 13, 20, 27, നവംബർ 3, 10, 17, 24, ഡിസംബർ 1, 8, 15, 22, 29 തീയതികളിലാണ് മടക്ക സർവീസുകൾ നിശ്ചയിച്ചിരിക്കുന്നത്. വൈകിട്ട് 3.15ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ 7.35ന് താംബരത്തിലെത്തും. ട്രെയിനിൽ 14 ഇക്കണോമി ക്ലാസ് കോച്ചുകളാണുള്ളത്. അതേസമയം, ഈ പ്രത്യേക ട്രെയിനിന് ചെങ്കൽപേട്ട്, വില്ലുപുരം, തിരുച്ചിറപ്പള്ളി, മധുര, തെങ്കാശി എന്നിവിടങ്ങളിലും തെന്മല, പുനലൂർ, കൊട്ടാരക്കര, കുണ്ടറ, കൊല്ലം എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ട്. ട്രെയിനിൻ്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

Content Highlight: Attention of passengers: Tambaram-Kochuveli special train will resume from October 11

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us