'ഗ്രേറ്റ് ഈസ്റ്റേൺ ഹോട്ടൽ'; കൊൽക്കത്തയുടെ ചരിത്ര നിമിഷങ്ങൾക്ക് സാക്ഷിയായ പത്തൊമ്പതാം നൂറ്റാണ്ടിലെ നിർമ്മിതി

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഹോട്ടൽ എന്ന വിശേഷണം മാത്രമല്ല ഏഷ്യയിലെ ഏറ്റവും മുറികളുള്ള സ്ഥാപനങ്ങളിൽ ഒന്നെന്ന ഖ്യാതിയും 1840-ൽ സ്ഥാപിതമായ ഗ്രേറ്റ് ഈസ്റ്റേൺ ഹോട്ടൽ

dot image

വൈദേശിക ആധിപത്യകാലം മുതൽ ഇംഗ്ലീഷുകാരിൽ നിന്നും സ്വാതന്ത്ര്യത്തിൻ്റെ ആകാശം സ്വന്തമാകുന്നത് വരെയുള്ള എല്ലാ ചരിത്ര അടയാളങ്ങളും അവശേഷിപ്പിക്കുന്ന ഇന്ത്യയിലെ ഒരു ന​ഗരമാണ് കൊൽക്കത്ത. കൊൽക്കത്തയിലെ ഓരോ റോഡിനും കെട്ടിടങ്ങൾ‍ക്കും മനുഷ്യർക്കുമെല്ലാം ചരിത്രത്തിൻ്റെ നിറമുണ്ട്. ചരിത്രത്തിൻ്റെ പാരമ്പര്യവും മഹിമയും ഏറ്റുവാങ്ങി ഇന്നും തല ഉയർത്തി നിൽക്കുന്ന ഒരു കെട്ടിടമുണ്ട് കൊൽക്കത്തയിൽ. കൊൽക്കത്ത എന്ന മഹാനഗരത്തിൻ്റെ പ്രൗഢിയും പിന്നീടുള്ള വളർച്ചയും സാക്ഷ്യം വഹിച്ച ഗ്രേറ്റ് ഈസ്റ്റേൺ ഹോട്ടലാണത്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഹോട്ടലുകളിൽ ഒന്നെന്ന വിശേഷണം മാത്രമല്ല ഏഷ്യയിലെ ഏറ്റവും മുറികളുള്ള സ്ഥാപനങ്ങളിൽ ഒന്നെന്ന ഖ്യാതിയും 1840-ൽ സ്ഥാപിതമായ ഗ്രേറ്റ് ഈസ്റ്റേൺ ഹോട്ടലിനുണ്ട്. കൊൽക്കത്തയുടെ സാംസ്കാരികവും ചരിത്രപരവുമായ ശേഷിപ്പുകളുടെ ഒരു പ്രധാന ഭാഗമാണ് ഗ്രേറ്റ് ഈസ്റ്റേൺ ഹോട്ടലും ഇന്നും നിലനിൽക്കുന്ന അതിൻ്റെ വാസ്തുവിദ്യാ രഹസ്യങ്ങളും.

ഇന്ത്യയിലെ ഏറ്റവും പഴയ ഹോട്ടൽ

1830കളിൽ തന്നെ ബേക്കറി പലഹാരങ്ങൾക്ക് പ്രശസ്തമായിരുന്നു ഗ്രേറ്റ് ഈസ്റ്റേൺ ഹോട്ടൽ. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെയും ജനറൽമാരുടെയും ഇഷ്ട കേന്ദ്രം കൂടിയായിരുന്നു ഗ്രേറ്റ് ഈസ്റ്റേൺ ഹോട്ടൽ. ആഡംബര മുറികളും ബ്രിട്ടീഷ് മാതൃകയിലുള്ള ഗോവണിപ്പടികളും ബ്രിട്ടീഷ് ശൈലിയിലുള്ള വാസ്തുവിദ്യകളും ഗ്രേറ്റ് ഈസ്റ്റേൺ ഹോട്ടലിൻ്റെ ഹൈലൈറ്റാണ്. അതിനാൽ തന്നെ 19-ാം നൂറ്റാണ്ടിൻ്റെ ആദ്യപകുതി മുതൽ തന്നെ ഇന്ത്യയിലെ ബ്രിട്ടീഷുകാരുടെ പ്രധാന കേന്ദ്രമായി ഈ ഹോട്ടൽ മാറി. ആദ്യകാലത്ത് ബ്രിട്ടീഷുകാർക്ക് കൂടി ഇരുന്ന് സംസാരിക്കാനും വൈനുകളും സി​ഗററ്റുകളും ഉപയോഗിച്ചിരുന്ന പാർട്ടിഗെറ്റ്ടുഗതറിനും തിരഞ്ഞെടുത്തിരുന്നത് ഗ്രേറ്റ് ഈസ്റ്റേൺ ഹോട്ടലിനെയായിരുന്നു. 1830-ൽ ആരംഭിച്ച സ്പെൻസ് ആയിരുന്നു കൽക്കട്ടയിൽ സ്ഥിതി ചെയ്തിരുന്ന ഏറ്റവും പഴക്കം ചെന്ന ഹോട്ടൽ.

സ്വാതന്ത്രത്തിന് ശേഷം ഗ്രേറ്റ് ഈസ്റ്റേൺ ഹോട്ടൽ

1947-ൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷമാണ് ഗ്രേറ്റ് ഈസ്റ്റേൺ ഹോട്ടൽ പ്രതിസന്ധികൾ നേരിടാൻ തുടങ്ങിയത്. ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്ന് മടങ്ങിയതോടെ ഹോട്ടലിൻ്റെ പ്രൗഢിയും മങ്ങിതുടങ്ങി. 1970-കളോടെ പശ്ചിമ ബംഗാൾ സർക്കാരിൻ്റെ ഉടമസ്ഥതയിലായി ചരിത്ര നിമിഷങ്ങൾ സാക്ഷ്യം വഹിച്ച 'ഗ്രേറ്റ് ഈസ്റ്റേൺ ഹോട്ടൽ'. പിന്നീട് 2005-ൽ ഇതിൻ്റെ നവീകരണം ആരംഭിച്ചു. 2013-ൽ, പൈതൃക സ്വത്തുക്കൾ പുനഃസ്ഥാപിക്കുന്നതിന് പേരുകേട്ട ലളിത് ഗ്രൂപ്പ് ഹോട്ടൽ ഏറ്റെടുക്കുകയും ആധുനിക സൗകര്യങ്ങളുമായി സംയോജിപ്പിച്ച് കെട്ടിടം നവീകരിക്കുകയുമായിരുന്നു. ഇന്ന് 215 മുറികൾ, രണ്ട് റെസ്റ്റോറൻ്റുകൾ, ടീ ലോഞ്ച്, ബേക്കറി എന്നിവയുള്ള ഒരു ലക്ഷ്വറി ഹെറിറ്റേജ് ഹോട്ടലായി മാറിയിട്ടുണ്ട് ഗ്രേറ്റ് ഈസ്റ്റേൺ ഹോട്ടൽ. ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥർ മുതൽ എലിസബത്ത് രാജ്ഞി, നികിത ക്രൂഷ്ചേവ്, മാർക്ക് ട്വെയ്ൻ എന്നിവരുൾപ്പെടെയുള്ള പ്രമുഖ വ്യക്തികൾ ഗ്രേറ്റ് ഈസ്റ്റേൺ ഹോട്ടൽ സന്ദർശിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us