നമ്മുടെയെല്ലാം ഒരു പകല്‍ അവസാനിക്കുന്നത് സൂര്യന്‍ അസ്തമിക്കുന്നതോടു കൂടിയാണ്. എന്നാല്‍ പല ദിവസങ്ങളിലും സൂര്യാസ്തമയം ഉണ്ടാകാറില്ലാത്ത പല സ്ഥലങ്ങളും ഭൂമിയിലുണ്ട്. പ്രത്യേകിച്ച് വേനല്‍ക്കാല മാസങ്ങളില്‍ അവയുടെ ഉയര്‍ന്ന് അക്ഷാംശം കാരണം ചില സ്ഥലങ്ങളില്‍ അര്‍ദ്ധരാത്രി സൂര്യന്‍ എന്നറിയപ്പെടുന്ന ഒരു സ്വഭാവിക പ്രതിഭാസം അനുഭവപ്പെടുന്നു. ഇക്കാര്യം വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും സത്യമാണ്. അത്തരം സ്ഥലങ്ങള്‍ നമുക്ക് പരിചയപ്പെടാം.
നോര്‍വേ
നോര്‍വേ ആര്‍ട്ടിക് സര്‍ക്കിളിനുള്ളില്‍ വരുന്ന ഒരു സ്ഥലമാണ് . പാതിരാസൂര്യന്റെ നാട് എന്നും നോര്‍വെ അറിയപ്പെടുന്നുണ്ട്.മെയ് മുതല്‍ ജൂലൈ വരെ ഏകദേശം 76 ദിവസം നോര്‍വയില്‍ സൂര്യന്‍ അസ്തമിക്കില്ല. നോര്‍വേയിലെ സ്വാല്‍ബാര്‍ഡില്‍, ഏപ്രില്‍ 10 മുതല്‍ ഓഗസ്റ്റ് 23 വരെ തുടര്‍ച്ചയായി സൂര്യപ്രകാശം ലഭിക്കും.
നൂനാവട്ട് (കാനഡ)
കാനഡയിലെ ഒരു ചെറിയ നഗരമാണ് നൂനാവട്ട്. കാനഡയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് ഏകദേശം രണ്ട് മാസത്തോളം സൂര്യന്‍ തുടര്‍ച്ചയായി പ്രകാശിക്കുന്നു. അതേസമയം, ശൈത്യകാലത്ത് ഈ സ്ഥലം തുടര്‍ച്ചയായി 30 ദിവസം ഇരുട്ടിലാണ്.
ഐസ് ലാന്‍ഡ്
ഗ്രേറ്റ് ബ്രിട്ടന്‍ കഴിഞ്ഞാല്‍ യൂറോപ്പിലെ ഏറ്റവും വലിയ ദ്വീപാണ് ഐസ് ലാന്‍ഡ്. ജൂണ്‍ മാസത്തില്‍ ഇവിടെ സൂര്യാസ്തമയമില്ല. ഇവിടെ അര്‍ദ്ധരാത്രിയിലും സൂര്യപ്രകാശം ആസ്വദിക്കാം.
ബാരോ (അലസ്‌ക)
മെയ് അവസാനം മുതല്‍ ജൂലൈ അവസാനം വരെ അലസ്‌കയിലെ ബാരോയില്‍ സൂര്യന്‍ അസ്തമിക്കില്ല. എന്നാല്‍ നവംബര്‍ ആദ്യം മുതല്‍, അടുത്ത 30 ദിവസത്തേക്ക് ഇവിടെ രാത്രിയാണ്. ഇതിനെ പോളാര്‍ നൈറ്റ് എന്നും വിളിക്കുന്നു. മഞ്ഞുമൂടിയ മലനിരകള്‍ക്കും മനോഹരമായ ഹിമാനികള്‍ക്കും പേര് കേട്ട സ്ഥലമാണ് ഇത്.
ഫിന്‍ലാന്‍ഡ്
ആയിരക്കണക്കിന് തടാകങ്ങളും ദ്വീപുകളും ഉള്ള ഒരു രാജ്യമാണ് ഫിന്‍ലാന്‍ഡ്. വളരെ മനോഹരമാണ് ഈ രാജ്യം. വേനല്‍ക്കാലത്ത് സൂര്യന്‍ ഏകദേശം 73 ദിവസം ഇവിടെ തുടര്‍ച്ചായി പ്രകാശം തരുന്നു. ഇവിടെയെത്തുന്നവര്‍ക്ക് നോര്‍ത്തേണ്‍ ലൈറ്റ്‌സ് ആസ്വദിക്കാനുള്ള അവസരമുണ്ട്. ഇതിനുപുറമെ, സ്‌കീയിംഗ്, ഇഗ്ലൂവിലെ താമസം തുടങ്ങിയ ആക്റ്റിവിറ്റികളില്‍ ഏര്‍പ്പെടാം.
സ്വീഡന്‍
മെയ് മുതല്‍ ഓഗസ്റ്റ് വരെ, സ്വീഡനില്‍ സൂര്യന്‍ അര്‍ദ്ധരാത്രിയില്‍ അസ്തമിക്കുകയും തുടര്‍ന്ന് പുലര്‍ച്ചെ 4:30 ന് ഉദിക്കുകയും ചെയ്യും. സൂര്യന്‍ ഇവിടെ 6 മാസം തുടര്‍ച്ചയായി പ്രകാശം നല്‍കും.