മണ്ണിനടിയിൽ ഒളിഞ്ഞിരിക്കുന്ന ഭാഗ്യം തിരയുന്നവർ; 'പന്ന'യിൽ എല്ലാവരും രത്നത്തിന് പിന്നാലെയാണ്!

ഭാഗ്യം മണിനടിയിൽ ഒളിഞ്ഞുകിടക്കുന്നുവെന്ന പ്രതീക്ഷയിൽ നേരം പുലർന്നയുടൻ തന്നെ രത്നവേട്ടയ്ക്കിറങ്ങുന്നവർ നിരവധിയാണ്

dot image

മധ്യപ്രദേശിലെ 'പന്ന' എന്ന ജില്ലയിലെ ആളുകളോട് ജോലിയെന്തെന്ന് ചോദിച്ചാൽ അവർ സ്വന്തം ജോലിയ്‌ക്കൊപ്പം മറ്റൊരു ജോലിയുടെ കാര്യം കൂടി പറയും. പക്ഷെ കേൾക്കുന്നവർ ഞെട്ടും. രത്നം തിരയലാണ് പന്നയിലെ ആളുകളുടെയെല്ലാം ഈ 'മറ്റൊരു ജോലി'. പന്നയുടെ മണ്ണിൽ വിളകൾക്കൊപ്പം 'വിളയു'ന്നത് രത്നങ്ങൾ കൂടിയാണ്.

'പന്ന' രാജ്യത്തെത്തന്നെ ഏറ്റവും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ്. അതീവദാരിദ്ര്യത്തിനൊപ്പം കുടിവെള്ള ലഭ്യതയും, തൊഴിലില്ലായ്മയും എല്ലാം ഇവിടുത്തെ ജനങ്ങളെ അലട്ടുന്നുണ്ട്. ഇതിനെല്ലാമിടയിലും ഈ ഗ്രാമത്തിൽ ഇവരെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് ഒന്ന് മാത്രമാണ്. മണ്ണിനടിയിൽ ഒളിഞ്ഞുകിടക്കുന്ന രത്നങ്ങൾ !

ഭാഗ്യം മണ്ണിനടിയിൽ ഒളിഞ്ഞുകിടക്കുന്നുവെന്ന പ്രതീക്ഷയിൽ നേരം പുലർന്നയുടൻ തന്നെ രത്നവേട്ടയ്ക്കിറങ്ങുന്നവർ നിരവധിയാണ്. ഗ്രാമത്തിലെ ജനങ്ങൾ പ്രായഭേദമന്യേയാണ് ഈ രത്നവേട്ടയ്ക്കിറങ്ങുന്നത് എന്നതാണ് പ്രത്യേകത. ' കാലത്തുതന്നെ രത്നങ്ങൾ കണ്ടെത്താനിറങ്ങുക എന്നത് എനിക്കിപ്പോൾ ഒരു ലഹരിയാണെ'ന്നാണ് 67കാരനായ പ്രകാശ് ശർമ്മ പറയുന്നത്. നേരത്തെ ചെറിയ ശമ്പളം മാത്രം ലഭിക്കുന്ന സർക്കാർ ഉദ്യോഗസ്ഥനായിരുന്നു പ്രകാശ് ശർമ്മ. ഇതിന് പുറമെയായിരുന്നു അയാൾ രത്നങ്ങൾക്ക് വേണ്ടി ഇറങ്ങാൻ തുടങ്ങിയത്. ഭാഗ്യം ഇടയ്ക്ക് മാടിവിളിക്കും എന്നായിരുന്നു അന്നും ഇന്നും അയാളുടെ പ്രതീക്ഷ. 1974 മുതൽ ഇത്തരത്തിൽ രത്നങ്ങൾ കുഴിക്കാൻ തുടങ്ങിയ ശർമയ്ക്ക് ഒരിക്കൽ ഒരു ആറ് കാരട്ട് രത്നം ലഭിച്ചിരുന്നു. അതിന് ശേഷം ശർമ്മ ഭാഗ്യം അന്വേഷിക്കാനായി എല്ലാ ദിവസവും പന്നയിലേക്ക് വരും.

ഗ്രാമത്തിലെ ഏതാണ്ടെല്ലാ ജനങ്ങളുടെയും കഥ ഇങ്ങനെയൊക്കെ തന്നെയാണ്. പന്നയിലെ ഏതാണ്ടെല്ലാ ഖനികളും സർക്കാർ അധീനതയിലാണ്. വളരെ കുറച്ച് മൈനുകൾ മാത്രമേ സ്വകാര്യ വ്യക്തികൾക്ക് അനുവദിച്ചിട്ടുള്ളൂ. രാജ്യത്തെ ഒരേയൊരു മെക്കനൈസ്ഡ് രത്ന ഖനി സ്ഥിതി ചെയ്യുന്നതും പന്ന ജില്ലയിലാണ്.

നീണ്ട തിരച്ചിലിനും മറ്റും ശേഷം ഒരു രത്നം കണ്ടെത്തിയാൽ അയാളുടെ ജീവിതം രക്ഷപ്പെട്ടു എന്നുതന്നെ വേണം പറയാൻ. പണ്ട് കാലം മുതൽക്കെത്തന്നെ നിരവധി പേർക്ക് ഇത്തരത്തിൽ രത്നങ്ങൾ ലഭിച്ചുവരുന്നുണ്ട്. അന്ന് അവയുടെ വില കുറവായിരുന്നെങ്കിൽ ഇന്ന് ചെറിയ കാരറ്റ് രത്നത്തിന് പോലും മികച്ച വില ലഭിക്കുന്നുണ്ടെന്ന് പന്നയിലെ ജനങ്ങൾ പറയുന്നു. വല്ലപ്പോഴുമേ ഒരു രത്നം ലഭിക്കുവെങ്കിലും അവ സർക്കാർ ഓഫീസിൽ ഏൽപ്പിച്ചാൽ റോയൽറ്റിയും ടാക്‌സും കിഴിച്ച് നല്ല ഒരു തുക കയ്യിൽ കിട്ടും.

ഒരു രത്നം മൂലം ജീവിതം മാറിയവരും 'പന്ന'യിൽ നിരവധിയാണ്. കഴുത്തറ്റം കടത്തിൽ മുങ്ങിയ നിരവധി പേർ ഇത്തരത്തിൽ രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് കഥ. രത്നം കൊണ്ടുണ്ടാക്കിയ പണംകൊണ്ട് ഖനികൾ വാങ്ങിയവരും നിരവധി. അത്തരത്തിലൊരു കഥയാണ് രാജാ ഗൗണ്ടിന്റേതും പ്രകാശ് മജുംദാറിന്റേതും. കഴുത്തറ്റം കടത്തിൽ മുങ്ങികിടന്ന രാജാ ഗൗണ്ടിന് ഒരിക്കൽ ഒരു രത്നം കിട്ടിയതോടെ ജീവിതം മാറിമറിയുകയായിരുന്നു. അതിദരിദ്രനായ പ്രകാശിനാകട്ടെ, രത്നം ഒരു വീടെന്ന സ്വപ്നത്തെയാണ് സാക്ഷാത്കരിച്ചത്. നിലവിൽ പ്രകാശ് ഗ്രാമത്തലവനുമാണ്.

ഇങ്ങനെയെല്ലാമിരിക്കെയും, 'പന്ന'യിൽ നിന്ന് ലഭിച്ച രത്നങ്ങളിൽ പലതും സർക്കാർ ഓഫിസിലെത്തുന്നില്ല എന്ന ഒരു കാര്യവുമുണ്ട്. ഗ്രാമത്തിലുള്ളവർ കുഴിച്ചെടുക്കുന്ന രത്നം കരിഞ്ചന്തയിൽ കൊടുത്താൽ സർക്കാർ നൽകുന്നതിനെക്കാൾ കൂടുതൽ പണം ലഭിക്കുമെന്നുള്ളതുകൊണ്ട് പലരുമിപ്പോൾ ആ മാർഗമാണ് പരീക്ഷിക്കുന്നത്. 'പന്ന കടുവാസങ്കേതം' സ്ഥിതിചെയ്യുന്ന മേഖലയായതിനാൽ രത്നങ്ങൾ കുഴിച്ചെടുക്കാനുളള നിയന്ത്രണങ്ങളും ജനങ്ങളെ വലയ്ക്കുന്നുണ്ട്.
Credit: BBC News

Content Highlights: district of panna and diamond digging by common people

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us