കുറഞ്ഞ ചെലവിന് പറക്കാൻ കൈപിടിച്ച് ഗൂഗിൾ; പുതിയ അപ്‌ഡേറ്റുമായി ഗൂഗിള്‍ ഫ്ലൈറ്റ്സ്

'cheapest' സെര്‍ച്ച് ഫില്‍റ്റര്‍ എന്നാണ് പുതിയ ഫീച്ചറിന്റെ പേര്

dot image

ഉത്സവ സീസണിനോട് അനുബന്ധിച്ച് കുറഞ്ഞ ചെലവില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍. 'cheapest' സെര്‍ച്ച് ഫില്‍റ്റര്‍ എന്നാണ് പുതിയ ഫീച്ചറിന്റെ പേര്. ഇത് ഗൂഗിള്‍ ഫ്ലൈറ്റ്സ് എന്ന സൈറ്റില്‍ ലഭ്യമാകും. യാത്രക്കാര്‍ക്ക് സുഗമമായ യാത്ര സാധ്യമാക്കാന്‍ ഗൂഗിള്‍ ഫ്ലൈറ്റ്സ് സൈറ്റില്‍ 'Best', 'Cheapest' എന്നി ടാബുകള്‍ ഗൂഗിള്‍ ക്രമീകരിക്കും. ഇതില്‍ 'ബെസ്റ്റ്' എന്നത് വിലയുടെയും സൗകര്യത്തിന്റെയും മിശ്രിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. വിവിധ യാത്രാ ക്രമീകരണങ്ങള്‍ എക്സ്പ്ലോര്‍ ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന തരത്തിലാണ് പുതിയ സംവിധാനം.

ഫ്ലൈറ്റ് ചാര്‍ജ് പച്ച നിറത്തില്‍ ഹൈലൈറ്റ് ചെയ്യും. ഇത് ഉപയോക്താക്കള്‍ക്ക് കുറഞ്ഞ ഫ്ലൈറ്റ് ചാര്‍ജ് ഏത് എന്ന് തെരഞ്ഞെടുക്കാന്‍ സഹായിക്കും. കുറഞ്ഞ ചെലവില്‍ വിമാന യാത്ര നടത്താനുള്ള ഒരു എളുപ്പ മാര്‍ഗം ദൈര്‍ഘ്യമേറിയ ലേഓവറുകളാണ്. ലക്ഷ്യസ്ഥാനത്തേയ്ക്ക് ഒറ്റ വിമാനത്തില്‍ യാത്ര ചെയ്യുന്നതിന് പകരം കണക്ഷന്‍ ഫ്ലൈറ്റ് തെരഞ്ഞെടുത്ത് യാത്ര ചെയ്യുന്നതാണ് ഈ രീതി. ചെലവ് കുറഞ്ഞ യാത്രയ്ക്ക് ഈ രീതി തെരഞ്ഞെടുക്കുന്നതിനെ സംബന്ധിച്ച് ഗൂഗിള്‍ ഫ്ലൈറ്റ്സ് ഇതിനകം തന്നെ വിവരണം നല്‍കിയിട്ടുണ്ട്. ഈ ദൈര്‍ഘ്യമേറിയ ലേഓവറുകള്‍ ചിലപ്പോള്‍ മൊത്തത്തിലുള്ള യാത്രാച്ചെലവില്‍ കാര്യമായ കുറവ് ഉണ്ടാക്കാന്‍ സഹായിക്കാം.

കുറഞ്ഞ ചെലവില്‍ വിമാന യാത്ര നടത്താന്‍ യാത്രക്കാരെ സഹായിക്കുന്ന ഗൂഗിളിന്റെ മറ്റൊരു സേവനമാണ് സെല്‍ഫ് ട്രാന്‍സ്ഫര്‍. ഇത് 'Cheapest' ഫീച്ചറിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ഒരു വിര്‍ച്വല്‍ ഇൻ്റർലൈൻ ക്രമീകരണമാണ്. ലേഓവറില്‍ ഓരോ വിമാനയാത്രയിലും യാത്രക്കാര്‍ തന്നെ ബാഗേജ് ശേഖരിച്ച ശേഷം പ്രത്യേകമായി ചെക്ക് ഇന്‍ ചെയ്യണം. ഇത് ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

ഒന്നിലധികം എയര്‍ലൈനുകളില്‍ നിന്നോ തേര്‍ഡ് പാര്‍ട്ടി ബുക്കിങ് സൈറ്റുകളില്‍ നിന്നോ ഒരു യാത്രയുടെ 'separate legs' വാങ്ങുക എന്നതാണ് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ സഹായിക്കുന്ന മറ്റൊരു മാര്‍ഗം. വിവിധ ബുക്കിങ് ചാനലുകള്‍ നാവിഗേറ്റ് ചെയ്യാന്‍ തയ്യാറുള്ള സഞ്ചാരികള്‍ക്ക് ഈ രീതി പലപ്പോഴും മികച്ച നിരക്കിലേക്ക് നയിച്ചേക്കാം. ഒന്നിലധികം വിമാനങ്ങളില്‍ യാത്ര ചെയ്യുന്നതാണ് 'separate legs' കൊണ്ടു അര്‍ത്ഥമാക്കുന്നത്. അതായത് ലക്ഷ്യസ്ഥാനത്തേയ്ക്ക് ഒന്നിലധികം വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടി വരും. കണക്ട് ചെയ്ത് കണക്ട് ചെയ്ത് യാത്ര ചെയ്യുന്നതാണ് ഈ രീതി.

Content Highlights: Google flights new feature will allow users to book cheaper flights

dot image
To advertise here,contact us
dot image