'എവിടെ എൻ്റെ സഹോദരിമാര്‍ '; സോഷ്യൽ മീഡിയയിൽ വൈറലായി സ്ത്രീകളില്ലാത്ത പാകിസ്താൻ തെരുവുകളുടെ വീഡിയോ

ഒരു ട്രാവല്‍ ഇന്‍ഫ്ളുവൻസർ ഇസ്ലാമാബാദിൽ നടത്തിയ യാത്രയുടേതാണ് ഈ ദൃശ്യങ്ങള്‍

dot image

പാകിസ്താൻ തലസ്ഥാന നഗരമായ ഇസ്ലാമാബാദിന്റെ വിവിധ ഭാഗങ്ങള്‍ പങ്കുവെയ്ക്കുന്ന ഒരു റീല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഒരു ട്രാവല്‍ ഇന്‍ഫ്ളുവൻസർ ഇസ്ലാമാബാദിൽ നടത്തിയ യാത്രയുടേതാണ് ഈ ദൃശ്യങ്ങള്‍. പാകിസ്താൻ്റെ തലസ്ഥാന നഗരയിൽ സ്ത്രീകളെ കാണാനില്ല എന്നാ വിവരമാണ് ഈ റീലിലൂടെ ട്രാവല്‍ ഇന്‍ഫ്ളുവൻസർ പങ്കുവെച്ചിരിക്കുന്നത്. 'ഹലോ ഇസ്ലാമാബാദ്. ഈ നഗരത്തില്‍ ഞങ്ങള്‍ പോകുന്നിടത്തെല്ലാം അനുപാതം 1:50 ആണ്. ഞങ്ങള്‍ ഇറങ്ങിയ ഉടനെ ഒരു കാര്യം ശ്രദ്ധിച്ചു… എന്റെ സഹോദരിമാര്‍ എവിടെയാണ്? എന്നായിരുന്നു ആ റീലിന്റെ അടികുറിപ്പ്. പാക്കിസ്ഥാന്റെ തലസ്ഥാന നഗരമായ ഇസ്ലാമാബാദില എയര്‍പോര്‍ട്ട്, തിരക്കേറിയ മാര്‍ക്കറ്റുകള്‍, നഗരത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഈ സ്ഥങ്ങളിലൊന്നും സ്ത്രീകളെ കാണാനില്ലെന്നാണ് ഈ വീഡിയോയിലൂടെ ഇവർ വ്യക്തമാക്കുന്നത്.

ഈ റീലിന് സമ്മിശ്ര പ്രതികരണങ്ങളാണ് കമന്റുകളായി എത്തിയത്. ചിലര്‍ സുരക്ഷയെക്കുറിച്ചും സാംസ്‌കാരിക പരിസ്ഥിതിയെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ചു. സ്ഥലം വളരെ സുരക്ഷിതമല്ലെന്ന് തോന്നുന്നു', എന്നായിരുന്നു ഉപയോക്താവ് പ്രതികരിച്ചത്. ' മറ്റൊരാള്‍ പറഞ്ഞു, 'സ്‌കൂളില്‍ പോയതിന് ഒരു പെണ്‍കുട്ടിക്ക് വെടിയേറ്റ ഒരു രാജ്യത്ത് നിങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നത്' എന്നായിരുന്നു മറ്റൊരു പ്രതികരണം. 'ആ സ്ത്രീകള്‍ അടിസ്ഥാനപരമായി സ്വന്തം വീടുകളില്‍ തടവുകാരാണെന്നത് തമാശയല്ല' എന്നും 'ചില പ്രദേശങ്ങളില്‍ പല സ്ത്രീകളും നേരിടുന്ന നിയന്ത്രണങ്ങള്‍ ഇത് എടുത്തുകാണിക്കുന്നു' എന്നുമെല്ലാം പ്രതികരണങ്ങൾ ഉണ്ടായി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന സങ്കീർണ്ണമായ യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് ഈ റീൽ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. പാക്കിസ്ഥാനിലെ ലിംഗ മാനദണ്ഡങ്ങള്‍, പൊതു സുരക്ഷ എന്നിവയെക്കുറിച്ചുള്ള വിശാലമായ ചര്‍ച്ചയ്ക്ക് ഈ റീല്‍ തുടക്കമിട്ടിട്ടുണ്ട്. വീഡിയോയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ ഇതിനകം 168,000-ലധികം ലൈക്കുകളും 20,000-ല്‍ അധികം പ്രതികരണങ്ങളും 70,000-ല്‍ അധികം റീഷെയറുകളും ലഭിച്ചിട്ടുണ്ട്.

CONTENT HIGHLIGHTS: 'Where are all the girls?’: Travel influencer questions absence of women on streets of Islamabad, Pakistan

dot image
To advertise here,contact us
dot image