ഭയമില്ലാതെ യാത്ര ചെയ്യണോ? സ്ത്രീകൾക്ക് ഒറ്റക്ക് യാത്ര ചെയ്യാൻ പറ്റുന്ന സുരക്ഷിതമായ അഞ്ച് രാജ്യങ്ങൾ

യാത്ര ചെയ്യണമെന്ന് ആഗ്രഹവും ഉണ്ട് എന്നാൽ റിസ്ക് എടുക്കാൻ താല്പര്യമില്ല എന്നുള്ളവർ നമുക്ക് ചുറ്റുമില്ലേ അവർക്കായി ഇതാ സമാധാനത്തോടെ യാത്ര ചെയ്ത വരാൻ പറ്റിയ 5 സ്ഥലങ്ങൾ

dot image

സ്ത്രീകളെ സംബന്ധിച്ചിടത്തോളം യാത്ര ചെയ്യാൻ ഏറെ താല്പര്യമുണ്ടെങ്കിലും മനസ്സിനെ മടുപ്പിക്കുന്ന ഒരു വിഷയം സുരക്ഷിതത്വമില്ലായ്മയാണ്. എന്നാൽ അത്തരം ആശങ്കകളെയും മടുപ്പിനെയുമെല്ലാം മറികടന്നു യാത്രകൾ ചെയ്യുന്നവരും ധാരാളം ഉണ്ട്. പക്ഷെ എല്ലാവർക്കും ആ ധൈര്യം ഉണ്ടാവണമെന്നില്ല. ചിലർക്ക് അത്തരത്തിൽ ടെൻഷൻ അടിച്ചൊരു യാത്ര പോകാൻ തന്നെ താല്പര്യമുണ്ടാകില്ല. യാത്ര ചെയ്യണമെന്ന് ആഗ്രഹം ഉണ്ട്, എന്നാൽ റിസ്ക് എടുക്കാൻ താല്പര്യമില്ല എന്ന അവസ്ഥയിലുള്ളവർക്കായി സമാധാനത്തോടെയും സ്വതന്ത്ര്യത്തെയും യാത്ര ചെയ്ത വരാൻ പറ്റിയ ഏറ്റവും സുരക്ഷിതമായ അഞ്ച് സ്ഥലങ്ങൾ പരിശോധിക്കാം.

കാനഡ

യാത്രികർക്ക് ഏറ്റവും സുരക്ഷിതമായ രാജ്യമാണ് കാനഡ. സുരക്ഷിതത്വം മാത്രമല്ല രാജ്യത്തിൻ്റെ ദൃശ്യ ഭംഗിയും പറഞ്ഞറിയിക്കാൻ സാധിക്കുന്നതല്ല. മഞ്ഞുമലകളും, സമ്പന്നമായ സംസ്കാരവും ചേർന്ന് ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ് കാനഡ. മാത്രമല്ല താരതമ്യേന കുറഞ്ഞ കുറ്റകൃത്യങ്ങളുടെ നിരക്കാണ് ഇവിടെയുള്ളത്. നയാഗ്ര വെള്ളച്ചാട്ടം, ബാൻഫ് നാഷണൽ പാർക്ക്, സ്റ്റാൻലി പാർക്ക്, സിഎൻ ടവർ തുടങ്ങിയവയാണ് ഇവിടുത്തെ ചില പ്രധാന ആകർഷണങ്ങൾ.

ചെക്ക് റിപ്പബ്ലിക്

ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്ക് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു രാജ്യമാണ് ചെക്ക് റിപ്പബ്ലിക്ക്. യൂറോപ്പിൽ സ്ഥിതി ചെയ്യുന്ന ചെക്ക് റിപ്പബ്ലിക്ക് സഞ്ചാരികളുടെ ഒരു പ്രിയപ്പെട്ട ഡെസ്റ്റിനേഷൻ കൂടിയാണ്. ചെക്ക് റിപ്പബ്ലിക്കിൻ്റെ തലസ്ഥാനമായ പ്രാഗ് ലോക പ്രശസ്തമായ സ്ഥലമാണ്. സമ്പന്നമായ വാസ്തുവിദ്യ, സാംസ്കാരിക പൈതൃകം, ഗംഭീരമായ പാലങ്ങൾ, ഇടുങ്ങിയ തെരുവുകൾ, പഴയ കോട്ടകൾ എന്നിവയ്ക്ക് പേരുകേട്ടതാണ് ചെക്ക് റിപ്പബ്ലിക്ക്. യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ രാജ്യത്തെ 14 സ്ഥലങ്ങൾ ഇവിടെ നിന്നുള്ളതാണ്.

ന്യൂസിലാൻഡ്

സ്ത്രീ യാത്രികർക്ക് അനുയോജ്യമായ മറ്റൊരു സ്ഥലം ന്യൂസിലാൻഡാണ്. ന്യൂസിലാൻഡിലെ ജനങ്ങൾ അവരുടെ ആതിഥ്യമര്യാദയ്ക്കും സൗഹൃദ സ്വഭാവത്തിനും പേരുകേട്ടവരാണ്. പ്രകൃതി സൗന്ദര്യത്തിനും സമ്പന്നമായ സംസ്കാരത്തിനും ഏറെ പ്രശസ്തമായ ഇടമാണ് ന്യൂസിലാൻഡ്. ഫ്രാൻസ് ജോസഫ് ഗ്ലേസിയർ, ഫിയോർഡ്‌ലാൻഡ് നാഷണൽ പാർക്ക്, മൗണ്ട് ഈഡൻ എന്നിവയാണ് ന്യൂസിലാൻഡിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ.

ഐസ്‌ലാന്‍ഡ്‌

സോളോ യാത്രികർക്ക് പറ്റിയ മറ്റൊരു സ്ഥലമാണ് ഐസ്‌ലാന്‍ഡ്‌. ആഗോള സമാധാന സൂചിക പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായി ഐസ്‌ലാൻഡ് നിരന്തരം സ്ഥാനം പിടിച്ചിട്ടുണ്ട്. അതിൻ്റെ പേര് തന്നെ സൂചിപ്പിക്കുന്നത് പോലെ, ഐസ്‌ലൻഡിൻ്റെ 15 ശതമാനം പ്രദേശവും ഗ്ലേസിയേഴ്‌സ് കൊണ്ട് മൂടിയിരിക്കുന്നു, കൂടാതെ രാജ്യത്ത് സജീവമായ അഗ്നിപർവ്വതങ്ങളും ഉണ്ട്‌. പ്രസിദ്ധമായ നോർത്തേൺ ലൈറ്റ്‌സ്, ദി ബ്ലൂ ലഗൂൺ, ഗെയ്‌സിർ ഹോട്ട് സ്പ്രിംഗ്‌സ്, പിംഗ്‌വെല്ലിർ നാഷണൽ പാർക്ക് എന്നിവയാണ് ഐസ്‌ലാൻഡിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ.

സ്വിറ്റ്സർലാൻഡ്

ലോകത്തിന്റെ സമാധാന തലസ്ഥാനമെന്ന നിലയിലാണ് സ്വിറ്റ്സർലാൻഡിനെ കണക്കാക്കുന്നത്. ആഗോള സമാധാന സൂചിക പ്രകാരം ലോകത്തെ ഏറ്റവും സമാധാനമുള്ള രാജ്യങ്ങളിലൊന്നാണ് സ്വിറ്റ്സർലാൻഡ്. സ്വിസ്റ്റർലാൻഡിലെ ചോക്ലേറ്റുകൾ ഏറെ പേരുകേട്ടതാണ്. അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾ, മഞ്ഞുമൂടിയ മലനിരകൾ, പച്ച താഴ്‌വരകൾ എന്നിവ സ്വിറ്റ്സർലാൻഡിനെ പ്രധാന ആകർഷങ്ങളാണ്. സൂറിച്ച്, ജനീവ, ഇൻ്റർലേക്കൻ, ലൂസേൺ, സെർമാറ്റ്, ബേൺ, ബാസൽ, സ്വിസ് നാഷണൽ പാർക്ക് തുടങ്ങിയ നിരവധി ആകർഷകമായ സ്ഥലങ്ങൾ സ്വിറ്റ്സർലാൻഡിൽ കാണാൻ സാധിക്കും.

യാത്ര കുറച്ച് കൂടി കംഫോർട്ടബിൾ ആക്കണമെങ്കിൽ ടൂർ ഏജൻസികളെയോ പാക്കേജുകളേയോ സമീപിക്കാം ഇത് നിങ്ങളുടെ യാത്രകളെ കുറച്ച്കൂടി ഈസിയാക്കും.

Content Highlights: Here are the five safest countries for women to travel alone

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us