ഊട്ടിയിൽ നിർബന്ധമായും കണ്ടിരിക്കേണ്ട ഇടങ്ങളെ അറിയാം

തമിഴ്നാട്ടിലെ നീലഗിരി കുന്നുകൾക്ക് നടുവിലാണ് ഊട്ടി സ്ഥിതി ചെയ്യുന്നത്

dot image

പ്രകൃതി ഭം​ഗി കൊണ്ടും തണുത്ത കാലാവസ്ഥ കൊണ്ടും സഞ്ചാരികളുടെ ഇഷ്ടസ്ഥലമായി മാറിയ ഇടമാണ് ഊട്ടി. തമിഴ്നാട്ടിലെ നീലഗിരി കുന്നുകൾക്ക് നടുവിലാണ് ഊട്ടി സ്ഥിതി ചെയ്യുന്നത്. തേയിലത്തോട്ടങ്ങൾ, തടാകങ്ങൾ, കാലാവസ്ഥ എന്നിവയ്ക്ക് പേര് കേട്ടതാണ് ഊട്ടിയെങ്കിലും ചരിത്രപരമായ പശ്ചാത്തലം ഓർമ്മിപ്പിക്കുന്ന പല പുരാതന സ്ഥലങ്ങളുമുണ്ട് അവിടെ. പുരാതന ക്ഷേത്രങ്ങൾ മുതൽ ബ്രിട്ടീഷുകാർ അവരുടെ ആർക്കിടെക്ച്ചറൽ ഉപയോഗിച്ച് നിർമ്മിച്ചെടുത്ത കെട്ടിടങ്ങൾ വരെ ഊട്ടിയിലുണ്ട്. ഊട്ടിയിൽ യാത്രക്കായി എത്തുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യമുള്ള നിർമ്മിതികൾ ഇവയൊക്കെയാണ്.

തോട വില്ലേജിലെ തോട കുടിലുകൾ

ഊട്ടിയുടെ പൈതൃകത്തെ സൂചിപ്പിക്കുന്നവരാണ് തോട ജനത. പുല്ലും മുളയും കൊണ്ട് നിർമ്മിച്ച വൃത്താകൃതിയിലുള്ള ഇവരുടെ വീടുകളും പ്രശസ്തമാണ്. തോട ഗ്രാമങ്ങളായ കണ്ടൽ, മുത്തോറൈ പാലട തുടങ്ങിയ സ്ഥലങ്ങളിൽ ഈ കുടിലുകൾ ഇപ്പോഴും കാണാം. ഇവരുടെ പരമ്പരാഗത ജീവിതരീതികളുടെ വാസ്തുവിദ്യാ വൈദഗ്ധ്യത്തിൻ്റെയും അടയാളങ്ങളാണ് ഈ കുടുലുകൾ. ഊട്ടി സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ടതാണ് ഈ തോട കുടിലുകൾ.

സ്റ്റോൺ ഹൗസ്

1822-ൽ നിർമ്മിച്ചെടുന്ന സ്റ്റോൺ ഹൗസ് ഊട്ടിയിലെ ആദ്യത്തെ ബംഗ്ലാവാണ്. കോയമ്പത്തൂരിലെ ബ്രിട്ടീഷ് കളക്ടറായിരുന്ന ജോൺ സള്ളിവാൻ്റെ കൈവശമായിരുന്നു ആദ്യം ബംഗ്ലാവുണ്ടായിരുന്നതെങ്കിലും ഇപ്പോൾ ഇത് സർക്കാർ ആർട്സ് കോളേജായി പ്രവർത്തിക്കുകയാണ്. കെട്ടിടത്തിന് കൊളോണിയൽ വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ചതിനാൽ തന്നെ നഗരത്തിൻ്റെ പ്രധാന ചരിത്ര ലാൻഡ്‌മാർക്കുകളിൽ ഒന്നാണ് ഈ സ്റ്റോൺ ഹൗസുകൾ

കെയ്ൻ ഹിൽ

ഗോത്രങ്ങൾ മതപരമായി ഉപയോഗിച്ചിരുന്ന കെയ്‌നുകൾ കൂനൂരിലേക്കുള്ള വഴിയിൽ കാണാൻ സാധിക്കും. കൊടും കാടുകൾക്കിടയിലാണ് കെയ്ൻ ഹിൽ സ്ഥിതി ചെയ്യുന്നത്. താഴ്‌വരകളുടെ വിശാലമായ കാഴ്ചകളെല്ലാം ഇവിടെ നിന്നാൽ കാണാൻ സാധിക്കും.

എൽക്ക് ഹിൽ മുരുകൻ ക്ഷേത്രം

ഹിന്ദു ദൈവമായ മുരുകനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഒരു പ്രശസ്തമായ പുണ്യസ്ഥലമാണ് എൽക്ക് ഹിൽ മുരുകൻ ക്ഷേത്രം. ഏതാനും നൂറ്റാണ്ടുകൾക്ക് മുമ്പ് നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നതാണ് ഈ ക്ഷേത്രം. ഊട്ടിയുടെ അതിമനോഹരമായ കാലാവസ്ഥയും ദൃശ്യഭംഗിയും ഈ ക്ഷേത്രത്തിൻ്റെ അന്തരീക്ഷത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. ആത്മീയ സന്ദർശകർക്ക് മാത്രമല്ല സഞ്ചാരികൾക്കും പ്രിയപ്പെട്ട ഒരിടമാണ് ഇവിടം. ചുവർചിത്രങ്ങളും വിശദമായ കൊത്തുപണികളും അടങ്ങുന്ന കലാസൃഷ്ടികളുമുണ്ട് ഇവിടെയുണ്ട്.

ഡ്രൂഗ് ഫോർട്ട്

ഊട്ടിയിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് ബകാസുര മലൈ എന്നറിയപ്പെടുന്ന ഡ്രൂഗ് ഫോർട്ട്. ഒരു കുന്നിൻ മുകളിൽ വനങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഈ ചരിത്ര പ്രസിദ്ധമായ കോട്ട പതിനാറാം നൂറ്റാണ്ടിൽ ടിപ്പു സുൽത്താൻ നിർമ്മിച്ചതാണ്. സന്ദർശകർക്ക് മോയാർ നദീതടത്തിനൊപ്പം നീലഗിരി കുന്നുകളും അവലോകനം ചെയ്യാം, പ്രാദേശിക സൈനിക ചരിത്രത്തെക്കുറിച്ചുള്ള അറിവ് ഇവിടെ നിന്ന് ലഭിക്കും.

Content Highlights: Don't miss out these places while visiting Ooty in Tamil Nadu

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us