പ്രകൃതി നമുക്കായി കാത്തുവെച്ചിരിക്കുന്ന പ്രകൃതി ദൃശ്യങ്ങൾ പലതും അതിശയകരമാണ്. അത് കാലാവസ്ഥയാകട്ടെ, ഭൂപ്രകൃതിയാകട്ടെ നമ്മളെ വിസ്മയിപ്പിക്കുന്ന നിരവധി കാഴ്ചകളാണ് പ്രകൃതി കാത്ത് വെച്ചിരിക്കുന്നത്. അത്തരത്തിൽ നമ്മൾ അത്ഭുതപ്പെട്ടുപോകുന്ന ഒരിടം ജപ്പാനിൽ പ്രകൃതി നമുക്കായി ഒരുക്കിവെച്ചിട്ടുണ്ട്. ഹോക്കൈഡോ ബീച്ചാണ് ആ മനോഹരഭൂമി !
ജപ്പാനിലെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ബീച്ചാണ് ഹൊക്കൈഡോ ബീച്ച്. ക്യോട്ടോയിലെ ക്യോഗാമിസാകി മേഖലയിൽ നിന്ന്, കൈഗൺ കോസ്റ്റ് വരെ നീണ്ടുനിൽക്കുന്ന ബീച്ചാണിത്.
ഇൻസ്റ്റാഗ്രാമിൽ ഒരു ഫോട്ടോഗ്രാഫർ പങ്കുവെച്ച ഒരു ഫോട്ടോയിലൂടെയാണ് ഈ ബീച്ച് പ്രശസ്തമായത്. ഒരു വശത്ത് നിറഞ്ഞുകിടക്കുന്ന മഞ്ഞും മറുവശത്ത് അലറി വിളിക്കുന്ന കടലുമാണ് ഈ ബീച്ചിൻ്റെ ഹൈലൈറ്റ്. രണ്ടിനുമിടയിലാണ് ബീച്ചിൻ്റെ ഫീൽ നൽകുന്ന നീണ്ട് കിടക്കുന്ന മണൽപരപ്പും. ഈ രൂപഭംഗിയാണ് ഹൊക്കൈഡോ ബീച്ചിനെ വ്യത്യസ്തമാക്കുന്നത്. സാനിൻ കൈഗൻ ജിയോപാർക്കിലാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരയുന്ന ബീച്ചും ഹൊക്കൈഡോ ബീച്ച് തന്നെയാണ്. ജനുവരിയാണ് ഈ മനോഹര കാഴ്ച കാണാനുള്ള ബെസ്റ്റ് സമയം.
Content Highlights: Hokkaido beach where sea, snow and sand meets