ലോക്കോ പെെലറ്റ് ഇല്ല, പുതിയ പരീക്ഷണവുമായി ചെന്നൈ മെട്രോ റെയിൽ; ട്രയൽ റൺ ഉടൻ

യാത്രക്കാർക്ക് പുതിയ യാത്രാനുഭവം പകർന്ന് നൽകുന്ന നിരവധി പുതിയ ഫീച്ചറുകളോട് കൂടിയാണ് പദ്ധതി നടപ്പാക്കുന്നത്

dot image

പുതിയ പരീക്ഷണങ്ങൾക്കൊരുങ്ങി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ്. ചെന്നൈ മെട്രോ റെയിലിൻ്റെ രണ്ടാംഘട്ട പദ്ധതിയിലാണ് പുതിയ പരീക്ഷണങ്ങൾ ഒരുങ്ങുന്നത്. ലോക്കോ പെെലറ്റ് ഇല്ലാതെ ഓടുന്ന ട്രെയിനുകളാണ് രണ്ടാംഘത്തിൽ ഉണ്ടാവുക. ഇതിൻ്റെ ആദ്യ മൂന്ന് കോച്ചുകളുള്ള ട്രയൽ റൺ ഈ മാസം നടക്കും. നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിൻ്റെ ഭാഗമായി 63,246 കോടി ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ചെന്നൈ ന​ഗരത്തെ പുരോ​ഗതിയിലേക്ക് എത്തിക്കുകയും സേവനങ്ങളെ എളുപ്പത്തിലാക്കുകയുമാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

ട്രയൽ റൺ ഒക്ടോബർ 26-ന്

പദ്ധതിയുടെ ട്രയൽ റൺ ഒക്ടോബർ 26 ന് നടക്കുമെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, കേന്ദ്ര ഭവന-നഗരകാര്യ മന്ത്രി മനോഹർ ലാൽ ഖട്ടാർ എന്നിവരാകും ട്രയൽ റൺ ഫ്ലാഗ് ഓഫ് ചെയ്യുക. ചെന്നൈയുടെ ഗതാഗത ശൃംഖലയെ തന്നെ മാറ്റി മറിക്കാൻ പോകുന്ന ഒരു പദ്ധതിയാണ് മെട്രോ റെയിലിന്റെ രണ്ടാം ഘട്ടം.

ലോക്കോ പൈലറ്റ് ഇല്ലാത്ത ട്രെയിൻ കോച്ചുകളുടെ വരവ്

ഒക്‌ടോബർ 17 ന് പുലർച്ചെ ശ്രീ സിറ്റിയിൽ നിന്ന് പൂനമല്ലിയിലെ ഡിപ്പോ ഫെസിലിറ്റിയിലേക്ക് ലോക്കോ പൈലറ്റില്ലാത്ത ട്രെയിൻ കോച്ചുകൾ എത്തിച്ചു. യാത്രക്കാർക്ക് പുതിയ യാത്രാനുഭവം പകർന്ന് നൽകുന്ന നിരവധി പുതിയ ഫീച്ചറുകളോട് കൂടിയാണ് പദ്ധതി നടപ്പാക്കുന്നത്. റൂട്ട് വിവരങ്ങളുള്ള പുതിയ ഡിജിറ്റൽ ഡിസ്പ്ലേകളും ഇലക്ട്രോണിക് ചാർജിംഗ് പോയിൻ്റുകളുമാണ് പ്രധാനപ്പെട്ട ഫീച്ചേഴ്സ്.

പൂനമല്ലി ഡിപ്പോ: അറ്റകുറ്റപ്പണികൾക്കുള്ള ഹബ്ബ്

പൂനമല്ലിയിൽ സ്ഥിതി ചെയ്യുന്ന 187 കോടി രൂപയുടെ ഡിപ്പോയാണ് പദ്ധതിയിലെ പ്രധാനപ്പെട്ട ഘടകം. ഇവിടെ 40.5 ഏക്കറിൽ 17 കെട്ടിടങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. രണ്ടാം ഘട്ട പദ്ധതിയിൽ സർവീസ് നടത്തുന്ന ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്കായാണ് ഈ ഡിപ്പോ സജ്ജീകരിച്ചിരിക്കുന്നത്. ഗതാഗത സംവിധാനത്തിലെ കാര്യക്ഷമതയും വിശ്വാസ്യതയും ഉറപ്പാക്കിക്കൊണ്ട് മെട്രോയുടെ നിലവിലുള്ള പ്രവർത്തന ആവശ്യങ്ങൾക്ക് പിന്തുണ നൽകുന്നതിനാണ് ഈ സൗകര്യം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ട്രയൽ റണ്ണിന് മുൻപ് പരിശോധന

നിലവിൽ ട്രെയിൻ ഇൻസ്പെക്ഷൻ ബേ ലൈനിൽ പരിശോധനയിലാണ്. സർക്യൂട്ടുകൾ, ബ്രേക്കുകൾ, വെൻ്റിലേഷൻ, എയർ കണ്ടീഷനിംഗ് എന്നിവയുൾപ്പെടെ വിവിധ സംവിധാനങ്ങൾ കർശനമായ പരിശോധനയ്ക്ക് വിധേയമാക്കും. ട്രയൽ റണ്ണിന് മുമ്പ് എല്ലാ ഘടകങ്ങളും ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് സിഎംആർഎൽ ഉദ്യോഗസ്ഥർ ഉറപ്പാക്കും. ട്രയൽ റണ്ണിന് മുൻപായി ആഴ്ചയിലുടനീളം ട്രാക്കിൽ 10-15 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഒന്നിലധികം തവണ പരീക്ഷണ ഓട്ടം നടത്തും. ലേക്കോ പെെലറ്റ് ഇല്ലാതെ സിസ്റ്റം പ്രവർത്തിക്കുന്നതിന് ശരിയാണോ എന്ന് നോക്കാനാണ് ഈ സൂക്ഷ്മ പരിശോധന.

ഈ സർവീസ് പൂർണതോതിൽ പ്രവർത്തനക്ഷമമാക്കുന്നതിന് 36 ട്രെയിനുകൾ ഒരുക്കാനാണ് സിഎംആർഎൽ പദ്ധതിയിട്ടിരിക്കുന്നത്. അടുത്ത ബാച്ച് കോച്ചുകൾ നവംബറിൽ എത്തും. ആ സമയത്ത് പൊതു ഉപയോഗത്തിനുള്ള സന്നദ്ധത ഉറപ്പാക്കാൻ കൂടുതൽ പരിശോധനകൾ ആരംഭിക്കും.

Content Highlight: Chennai Metro Rail to Launch Trial Run of Driverless Train for Phase II Project

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us