ആലുവയിൽ പെരിയാറിന് നടുവിലുള്ള പ്രകൃതിരമണീയവും മനോഹരവുമായ ദ്വീപാണ് പരുന്ത് റാഞ്ചി. നിറയെ പച്ചപ്പും മണല്‍പ്പരപ്പുകളും നിറഞ്ഞ ഇടം. മുന്‍പ് ചെറിയ മണല്‍ ദ്വീപായിരുന്ന ഇവിടെ സസ്യങ്ങളും മറ്റും വളരാന്‍ തുടങ്ങുകയും ദ്വീപിന്റെ കാഴ്ച ആകെ മാറുകയുമായിരുന്നു. നിരവധി ആളുകളാണ് ഈ ദ്വീപ് സന്ദര്‍ശിക്കാന്‍ എത്തുന്നത്. പെരിയാറില്‍ 25 ഏക്കറോളമാണ് ഈ ദ്വീപ് വികസിച്ചുകിടക്കുന്നത്.
വിനോദ സഞ്ചാരത്തിന് ഏറെ സാധ്യതയുള്ള കൊച്ചുദ്വീപാണ് ഇത്. നിലവില്‍ ഉപയോഗ ശൂന്യമായി കിടക്കുന്ന ഈ ദ്വീപ് കന്നുകാലികളെ മേയ്ക്കാനുള്ള ഇടമായാണ് ഉപയോഗിക്കപ്പെടുന്നത്. എന്നാൽ പരുന്ത് റാഞ്ചിയുടെ പ്രകൃതി രമണീയതയെ പുതിയൊരു വികസന സാധ്യതയുമായി കണ്ണിചേർക്കാനുള്ള ഒരുക്കത്തിലാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സില്‍. കാര്യങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ പുരോഗമിക്കുകയാണെങ്കിൽ കേരളത്തിലെ അറിയപ്പെടുന്ന പ്രകൃതിദത്തമായ വെഡ്ഡിങ്ങ് ഡെസ്റ്റിനേഷനായി പരുന്ത് റാഞ്ചി മാറും.
ദ്വീപിൻ്റെ മുഖച്ഛായ മാറ്റുന്ന വികസനത്തിനായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി) നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ട്. 'സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് ഡസ്റ്റിനേഷനുകളിലൊന്നായ എറണാകുളത്ത് നല്ല ഒരു വെഡ്ഡിംഗ് ഡസ്റ്റിനേഷന്‍ കേന്ദ്രമില്ലാത്തതിനാല്‍ പരുന്ത് റാഞ്ചിയില്‍ അത്തരമൊരു പദ്ധതി പ്ലാന്‍ ചെയ്യുന്നുണ്ടെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നുമാണ് ഡിടിപിസി അധികൃതർ വ്യക്തമാക്കുന്നത്.
Content Highlights :Parunthuranchi Manappuram is a scenic island in Aluva in Ernakulam district. The District Tourism Promotion Council is all set to make Parunturanchi a wedding destination.