പേര് കാരണം വിസ മുടങ്ങുമോ എന്ന് ഭയം? യുവതിയുടെ ആശങ്കയ്ക്ക് ഉത്തരവുമായി സോഷ്യൽ മീഡിയ

ഒരു പേര് കാരണം മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ടോ ? എന്നാൽ അങ്ങനെ ഒരു ആശങ്ക സമൂഹ മാധ്യമമായ റെഡ്‌ഡിറ്റിലുടെ അറിയിച്ചിരിക്കുകയാണ് ഇന്ത്യൻ യുവതി

dot image

ഒരു പേര് കാരണം മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ടോ? എന്നാൽ അങ്ങനെ ഒരു ആശങ്ക സമൂഹ മാധ്യമമായ റെഡ്‌ഡിറ്റിലുടെ അറിയിച്ചിരിക്കുകയാണ് ഒരു ഇന്ത്യൻ യുവതി. ആളുകൾ തമ്മിൽ സംസാരിക്കാനും ആശങ്കകളും ഇഷ്ടങ്ങളുമെല്ലാം ചർച്ച ചെയ്യാനും ഉപയോഗിക്കുന്ന ഒരു പ്ലാറ്ഫോമാണ് റെഡിറ്റ്. റെഡ്‌ഡിറ്റിൽ അഭിപ്രായങ്ങളും ഗോസിപ്പുകളും പങ്കു വെയ്ക്കുന്നവർ നിരവധിയാണ്. ഇവിടെയാണ് ഇന്ത്യക്കാരി തന്റെ പേര് കാരണം ​ജർമ്മനിയിലേക്കോ മറ്റ് വിദേശ രാജ്യങ്ങളിലേയ്‌ക്കോ തനിക്ക് യാത്ര ചെയ്യാൻ സാധിക്കുമോ എന്ന സംശയം ഉയർത്തിയിരിക്കുന്നത്.

എന്താണ് ആ പേര് ?

സ്വസ്തിക എന്ന തന്റെ പേര് കാരണം തനിക്ക് ജർമ്മനിയിലേക്ക് യാത്ര ചെയ്യാൻ കഴിയുമോ എന്ന സംശയത്തിലാണ് ഒരു ഇന്ത്യൻ യുവതി. ജർമ്മനിയിലേക്കുള്ള വിസ പോലും തന്റെ പേര് മൂലം നഷ്ടപ്പെടുമോ എന്ന ഭയമുണ്ടെന്നാണ് യുവതി പറയുന്നത്. തനിക്ക് ജോലി ആവശ്യവുമായി ബന്ധപ്പെട്ട് ജർമ്മനിയിലെ ഡ്രെസ്‌ഡനിൽ ഒരു കോൺഫെറൻസ് ഉണ്ടെന്നും എന്നാൽ തൻ്റെ പേര് കാരണം യാത്ര മുടങ്ങുമോ എന്ന് ഭയമുള്ളതായും അവർ പറയുന്നു. രേഖകകളെല്ലാം ഈ പേരിലായതിനാൽ തൻ്റെ പേര് ഇതിനായി മാറ്റാൻ സാധിക്കില്ലെന്നും യുവതി പോസ്റ്റിൽ പറയുന്നു.

എന്തുകൊണ്ടാണ് ആ പേര് പ്രശ്നമാകുന്നത് ?

സ്വസ്തിക എന്നത് നാസിസത്തോടും ഫാസിസത്തോടും ചേർന്ന് നിൽക്കുന്ന ഒന്നാണെന്നും അവയെ സൂചിപ്പിക്കുന്ന ചിഹ്നത്തിൻ്റെ പേരുമായി സാദൃശ്യം ഉണ്ടെന്നതുമാണ് ആശങ്കയക്ക് പിന്നിലെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതിനാൽ ജർമ്മനിയിൽ ഈ പേരിൻ്റെ പേരിൽ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ എന്ന ഭയമാണ് പോസ്റ്റിലൂടെ യുവതി രേഖപ്പെടുത്തുന്നത്. ആര്യ മേധാവിത്വത്തോടും യഹൂദ വിരുദ്ധതയോടും ചേർന്ന് നിൽക്കുന്നുവെന്നാണ് ജർമ്മനിയിൽ ഈ പേര് അർത്ഥമാക്കുന്നത്. എന്നിരുന്നാലും ഹിന്ദു സംസ്ക്കാരത്തിൽ ഇതിന് വ്യത്യസ്ത അർത്ഥമാണ്. സ്വസ്തിക എന്നത് ഇവിടെ സമൃദ്ധി, ഭാഗ്യം, പുതിയ തുടക്കങ്ങൾ എന്നൊക്കെ അർത്ഥം വരുന്നതാണ്. പോസ്റ്റിന് പിന്നാലെ പേര് കാരണം പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ പേരിന് മുൻപിൽ ഇൻഷ്യലുകൾ ഉപയോ​ഗിക്കാൻ പലരും യുവതിയെ ഉപദേശിക്കുന്നുമുണ്ട്.

Content Highlights: Travel in crisis due to name, Indian woman raising concern in social media

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us