യാത്രപോകണോ, കസാക്കിസ്ഥാൻ ബെസ്റ്റ്; ലോൺലി പ്ലാനറ്റിൻ്റെ 'ബെസ്റ്റ് ഇൻ ട്രാവൽ 2025' പട്ടികയിലെ താരം

2024-ലെ ആദ്യ ആറ് മാസത്തിനുള്ളിൽ തന്നെ 566,500 വിദേശ വിനോദസഞ്ചാരികളാണ് കസാക്കിസ്ഥാൻ സന്ദർശിച്ചത്

dot image

യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവർ ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്നത് കസാക്കിസ്ഥാനെയാണ്. ഇപ്പോൾ അന്താരാഷ്ട്ര യാത്രാ മാധ്യമമായ 'ലോൺലി പ്ലാനറ്റ്' പുറത്തുവിട്ട ബെസ്റ്റ് ഇൻ ട്രാവൽ 2025 വാർഷിക റാങ്കിങ്ങിൽ മുന്നിലെത്തിയിരിക്കുകയാണ് കസാക്കിസ്ഥാൻ. 2025ൽ സന്ദർശിക്കേണ്ട മികച്ച രാജ്യങ്ങളിലൊന്നായി കസാക്കിസ്ഥാനെ തിരഞ്ഞെടുത്തതായി ലോൺലി പ്ലാനറ്റ് ഔദ്യോഗിക പ്രസ്താവനയിൽ ലഭ്യമാക്കി.

സഞ്ചാരികൾ, എഴുത്തുകാർ, മറ്റ് വ്യവസായ പ്രൊഫഷണലുകൾ എന്നിവരുടെ അഭിപ്രായത്തിൻ്റെ അടിസ്ഥാനത്തിൽ എല്ലാ വർഷവും അന്താരാഷ്ട്ര യാത്ര മാധ്യമമായ ലോൺലി പ്ലാനറ്റിൻ്റെ വിദഗ്ധർ ഓരോ വർഷവും സന്ദർശനത്തിന് അനുയോജ്യമായ മികച്ച രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കാറുണ്ട്. ഇത്തവണ ലോൺലി പ്ലാനറ്റ് 'ബെസ്റ്റ് ഇൻ ട്രാവൽ 2025' പട്ടിക തയ്യാറാക്കിയപ്പോൾ കസാക്കിസ്ഥാൻ അതിൽ ഇടം പിടിക്കുകയായിരുന്നു. സമ്പന്നമായ ചരിത്രം, വൈവിധ്യമാർന്ന പ്രകൃതിഭം​ഗി, സാംസ്കാരിക പൈതൃകം പുരാതന പാരമ്പര്യങ്ങളും ആധുനിക നേട്ടങ്ങളും എന്നിവയെല്ലാം കണക്കിലെടുത്താണ് 2025ൽ സന്ദർശിക്കാൻ അനുയോജ്യമായ രാജ്യമായി കസാക്കിസ്ഥാനെ തിരഞ്ഞെടുത്തത്.

വർദ്ധിച്ചുവരുന്ന അന്താരാഷ്ട്ര സന്ദർശകരുടെ എണ്ണം ലോൺലി പ്ലാനറ്റിൻ്റെ പട്ടികയിൽ എത്താൻ കസാക്കിസ്ഥാനെ സഹായിച്ചുവെന്നും അതിനെ സ്വാ​ഗതം ചെയ്യുന്നതായും സുസ്ഥിര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ പ്രാധാന്യം എടുത്തുകാണിക്കുമെന്നും കസാക്കിസ്ഥാൻ റിപ്പബ്ലിക്കിൻ്റെ ടൂറിസം ആൻഡ് സ്‌പോർട്‌സ് വൈസ് മന്ത്രി യെർസാൻ എർകിൻബയേവ് പറഞ്ഞു. 'ബെസ്റ്റ് ഇൻ ട്രാവൽ 2025' എന്ന വിശേഷണം കസാക്കിസ്ഥാന് നൽകിയതിൽ അഭിമാനമുണ്ടെന്നും ഈ ലിറ്റ് പുതിയ സന്ദർശകർക്ക് ഉപകാരപെടുമെന്നും സഞ്ചാരികളെ പ്രചോദിപ്പിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ലോൺലി പ്ലാനറ്റിൻ്റെ എക്‌സിക്യൂട്ടീവ് എഡിറ്റർ നിത്യ ചേമ്പേഴ്‌സും വ്യക്തമാക്കിയിട്ടുണ്ട്. പുരാതന പാരമ്പര്യങ്ങളിലും ആധുനിക സംസ്‌കാരത്തിലും ശ്രദ്ധ വെച്ചുകൊണ്ടാണ് ലോൺലി പ്ലാനറ്റ് രാജ്യത്തെ തിരഞ്ഞെടുത്തതെന്നും നിത്യ ചേമ്പേഴ്‌സ് പറഞ്ഞു.

കസാക്കിസ്ഥാനിലെ വിനോദസഞ്ചാരം സമീപ വർഷങ്ങളിൽ സജീവമായി വികസിച്ചുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര യാത്രക്കാർക്കിടയിൽ രാജ്യം കൂടുതൽ പ്രചാരം നേടുന്നുമുണ്ട്. അൽമാട്ടി, അസ്താന, ദേശീയ പാർക്കുകൾ എന്നിവയാണ് സഞ്ചാരികൾക്ക് പ്രിയപ്പെട്ട കസാക്കിസ്ഥാനിലെ പ്രധാന ലക്ഷ്യസ്ഥാനങ്ങൾ. 2024-ലെ ആദ്യ ആറ് മാസത്തിനുള്ളിൽ തന്നെ 566,500 വിദേശ വിനോദസഞ്ചാരികളാണ് കസാക്കിസ്ഥാൻ സന്ദർശിച്ചത്. 2023-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം 10% വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. വിദേശ വിനോദസഞ്ചാരികളുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കസാക്കിസ്ഥാൻ്റെ വിനോദസഞ്ചാര സാധ്യതയെ മറ്റ് പ്രശസ്തമായ യാത്രാ മാധ്യമങ്ങളും പ്രശംസിച്ചിട്ടുണ്ട്.

Content Highlights: Kazakhstan is at the top of the annual Best in Travel 2025 ranking released by the international travel media Lonely Planet. According to Lonely Planet's statement, Kazakhstan has been selected as one of the best countries to visit in 2025

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us