യാത്ര ചെയ്യാൻ വിദേശത്തെ കേൾവികേട്ട ഇടങ്ങൾ തിരഞ്ഞെടുക്കുന്നതിനെക്കാൾ ഇന്ത്യക്കാർക്ക് പ്രിയം രാജ്യത്തിനകത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ. 2025ൽ ഇന്ത്യക്കാർ ഏറ്റവും അധികം യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളുടെ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് മേഘാലയയുടെ തലസ്ഥാനമായ ഷില്ലോംഗ്. ബാക്കു, അസർബൈജാൻ തുടങ്ങി വിദേശ സഞ്ചാരികൾക്ക് പ്രിയങ്കരമായ സ്ഥലങ്ങളെയെല്ലാം പിന്നിലാക്കിയാണ് ഷില്ലോംഗ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്.
ഒക്ടോബർ 23 ന് പുറത്തിറങ്ങിയ സ്കൈസ്‌കാനറിൻ്റെ 'ട്രാവൽ ട്രെൻഡ്‌സ് റിപ്പോർട്ട്' പ്രകാരം പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ നഗരം ഷില്ലോങ്ങാണ്. 66% ഇന്ത്യൻ യാത്രക്കാരും 2025ൽ കൂടുതൽ യാത്ര ചെയ്യാൻ പദ്ധതിയിടുന്ന ഇടമായാണ് റിപ്പോർട്ടിൽ ഷില്ലോങ്ങ് ഇടംപിടിച്ചിരിക്കുന്നത്. പ്രകൃതി സൗന്ദര്യവും സാംസ്കാരിക വൈവിധ്യവും വിനോദസഞ്ചാരികളുടെ അടക്കം മനസ്സ് കവരുന്ന പ്രകൃതി ദ്യശ്യങ്ങളും കുന്നുകളും അടക്കം യാത്രക്കാരെ ഇങ്ങോട്ട് ആകർഷിക്കുന്ന ഘടകങ്ങൾ നിരവധിയാണ്.
റിപ്പോർട്ട് അനുസരിച്ച് ഇന്ത്യൻ വിനോദസഞ്ചാരികൾ അവരുടെ യാത്ര തുടങ്ങുന്നതിന് മുൻപ് തന്നെ കൃത്യമായ പ്ലാൻ ഉണ്ടാക്കുകയും യാത്രക്ക് ആവശ്യമായ ചിലവിന് മുൻഗണന നൽകുകയും ചെയ്യാറുണ്ട്. ഇന്ത്യൻ സഞ്ചാരികളെ സംബന്ധിച്ചിടത്തോളം ചെലവ് ഒരു നിർണ്ണായക ഘടകമാണ്. ഇന്ത്യക്കാരായ ഏകദേശം മൂന്നിൽ രണ്ട് വിനോദസഞ്ചാരികളും അവരുടെ യാത്രകൾ ആസൂത്രണം ചെയ്യുമ്പോൾ ഹോട്ടൽ, ഫ്ലൈറ്റ്, ഭക്ഷണ വിലകൾ എന്നിവയെല്ലാം മുൻകൂട്ടി തിരഞ്ഞെടുത്ത് വെയ്ക്കാറുണ്ട്. വിനോദവും സാഹസികതയും ഒരുമിച്ച് ആസ്വദിക്കാൻ ഇന്ത്യൻ വിനോദസഞ്ചാരികൾ ബാക്കു, ലങ്കാവി, കൂടാതെ നോർവേയിലെ ട്രോംസോ, ഉസ്ബെക്കിസ്ഥാനിലെ താഷ്കെൻ്റ്, സൗദി അറേബ്യയിലെ അൽ-ഉല എന്നിവിടങ്ങളും തിരഞ്ഞെടുക്കാറുണ്ട്.
കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്നുള്ള വിമാന നിരക്ക് കുറച്ചതിനെ തുടർന്ന് വിദേശ രാജ്യങ്ങളിലേക്ക് അടക്കം യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് അത് വലിയൊരു ആശ്വാസമായിരുന്നു. ഒപ്പം ആ രാജ്യങ്ങൾക്ക് വലിയ രീതിയിൽ വരുമാനം ഉണ്ടായിട്ടുമുണ്ട്.
Content Highlights: Meghalaya's capital, Shillong, has become the most popular travel destination for Indians in 2025.Shillong is the only Indian city to be featured on this esteemed list of popular travel destinations.