ഇന്ത്യയിലുടനീളം സഞ്ചരിച്ചാൽ രാജ്യത്തിൻ്റെ വൈവിധ്യമാർന്ന പാരമ്പര്യവും പ്രകൃതിഭംഗിയും ആഴത്തിലറിയാൻ സാധിക്കും. പുരാതന ക്ഷേത്രങ്ങളും വെള്ളച്ചാട്ടങ്ങളും കടൽത്തീരങ്ങളും രുചിഭേദങ്ങളും... എണ്ണിയാലൊടുങ്ങാത്ത വൈവിധ്യങ്ങളുടെ ഭൂമികയാണ് ഇന്ത്യ. ഇന്ത്യയെ അനുഭവിക്കാനും കണ്ടറിയാനും ഒരൊറ്റ യാത്ര കൊണ്ട് കഴിയില്ല. ഒരോ യാത്രയ്ക്കും ഒരോ ദേശത്തിനും അനുയോജ്യമായ സമയവും കാലവുമെല്ലാം ഉണ്ട്. നവംബറിൽ ഒരുയാത്ര പ്ലാൻ ചെയ്താൽ നമ്മൾ നിർബന്ധമായും കണ്ടിരിക്കേണ്ട പത്ത് സ്ഥലങ്ങളുണ്ട്. അവ ഏതെന്ന് നോക്കാം.
ചരിത്രസ്മാരകങ്ങൾ, സാംസ്കാരിക പൈതൃകം സൂക്ഷിക്കുന്ന ആചാരങ്ങൾ എന്നിവ കൊണ്ടെല്ലാം നിറഞ്ഞു നിൽക്കുന്ന ഗോൾഡൻ ട്രയാംഗിളാണ് ആഗ്ര, ജയ്പൂർ, ഡൽഹി എന്നീ സ്ഥലങ്ങൾ. ഇതിൽ പ്രധാനം യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രമായ ആഗ്രയിലെ താജ്മഹലാണ്. ജയ്പൂരിലെ രാജസ്ഥാനി സംസ്കാരവും ആഘോഷങ്ങളും അനുഭവിച്ചു തന്നെ അറിയേണ്ട ഒന്നാണ്. ഇന്ത്യയുടെ തലസ്ഥാന നഗരമായ ഡൽഹിയുടെ ഹൃദയത്തിൽ തന്നെയാണ് ഗേറ്റ് വേ ഓഫ് ഇന്ത്യയും, റെഡ് ഫോർട്ടും, ലോട്ടസ് ടെംമ്പിളുമെല്ലാം. ഇവയെല്ലാം ഡൽഹിയിൽ എത്തുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലങ്ങളാണ് ഇവ.
രാജകൊട്ടാരങ്ങൾ, കോട്ടകൾ, രാജസ്ഥാനി സംസ്കാരം എന്നിവ ആസ്വദിക്കാൻ ജയ്പൂർ, ഉദയ്പൂർ, ജോധ്പൂർ എന്നിവടങ്ങൾ തീർച്ചയായും സന്ദർശിക്കണം. ജയ്പൂരിൻ്റെ പ്രധാന ആകർഷണ കേന്ദ്രമാണ് ആംബർ ഫോർട്ട്. ഉദയ്പൂരിലെ പിച്ചോള തടാകത്തിൽ ബോട്ട് സവാരിക്കുള്ള അവസരമുണ്ട്. ചുറ്റും പച്ചപ്പും കൊട്ടാരങ്ങളും ജോധ്പൂരിൻ്റെ 360 ഡിഗ്രി ചുറ്റി കാണാൻ കഴിയുന്ന മെഹ്റാൻഗർ കോട്ട തീർച്ചയായും സന്ദർശിക്കേണ്ട മറ്റൊരു സ്ഥലമാണ്.
വന്യജീവികളെ അടുത്ത് കാണാനും അവയെ പറ്റി കൂടുതൽ മനസിലാക്കാനും സാധിക്കുന്ന ഒരുപാട് വന്യജീവി സങ്കേതങ്ങൾ ഇന്ത്യയിലുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് മഹാരാഷ്ട്രയിലെയും മധ്യപ്രദേശിലെയും സങ്കേതങ്ങൾ. ഇന്ത്യയിലെ വന്യജീവി സഫാരികൾ മൃഗങ്ങളുമായി അടുത്ത് നിൽക്കുന്നത് പോലെ തന്നെ പ്രകൃതിയുമായും അടുത്ത് നിൽകുന്ന ഒന്നാണ്. കന്ഹ, ബാന്ധവ്ഗഡ് തുടങ്ങിയ ദേശീയ ഉദ്യാനങ്ങൾ അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾക്ക് ഒപ്പം കടുവകളെയും പുള്ളിപ്പുലികളെയും അടക്കം വന്യമൃഗങ്ങളെ അടുത്ത് അറിയാൻ ഈ യാത്രസഹായിക്കുന്നു.
പുരാതന ക്ഷേത്രങ്ങൾ, പുരാതന കൊട്ടിടങ്ങൾ എന്നിവ അടുത്ത് കാണണമെങ്കിൽ ഹംപി, കേരളം, മധുര എന്നിവിടങ്ങൾ സന്ദർശിക്കണം. ഓരോ ഇടങ്ങൾക്കും അവയുടെ സമ്പന്നമായ ചരിത്രത്തിൻ്റെയും പൈതൃകത്തിൻ്റെയും കഥ പറയാനുണ്ട്. ഹംപിയിലെ മഹത്തായ ക്ഷേത്രങ്ങൾ മുതൽ കേരളത്തിലെ ശാന്തമായ കായൽ വരെ, സന്ദർശകർക്ക് വൈവിധ്യമാർന്ന സാംസ്കാരിക ആകർഷണങ്ങൾ നിലനിൽക്കുന്നുണ്ട്. കൊത്തുപണികളും വാസ്തുവിദ്യാ വിസ്മയങ്ങളും വൈദഗ്ധ്യത്തിൻ്റെയും കരകൗശലത്തിൻ്റെയും തെളിവ് കൂടിയാണ് ഇത്തരം സ്മാരകങ്ങൾ.
അതിമനോഹരമായ തേയിലത്തോട്ടങ്ങൾ, ട്രെക്കിംഗ് സ്പോട്ടുകൾ എന്നിവ യാത്രയുടെ ഹരമാണ്. ഡാർജിലിംഗ്, മൂന്നാർ, ഷിംല എന്നീ ഇടങ്ങൾ ഈ സാധ്യതകളുള്ള ഹിൽസ്റ്റേഷനുകളാണ്. ഡാർജിലിംഗും ഷിംലയും പ്രകൃതി സൗന്ദര്യത്തിൻ്റെയും സാംസ്കാരിക പൈതൃകത്തിൻ്റെയും പ്രാധാന്യം എടുത്തു കാണിക്കുന്നു. ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്ന ഡാർജിലിംഗ് എവറസ്റ്റ് കൊടുമുടിയുടെയും സമൃദ്ധമായ തേയിലത്തോട്ടങ്ങളുടെയും അതിമനോഹരമായ കാഴ്ചകൾ സമ്മാനിക്കും. ബ്രിട്ടീഷ് ഇന്ത്യയുടെ മുൻ വേനൽക്കാല തലസ്ഥാനമായ ഷിംല, വിക്ടോറിയൻ വാസ്തുവിദ്യയും പൈതൃക കാഴ്ചകളും കൊണ്ട് കൊളോണിയൽ ഭംഗി നിലനിർത്തുന്നു. ടിബറ്റൻ മോമോസ്, ഹിമാചലി താലി എന്നിവയുൾപ്പെടെ രുചികരമായ പ്രാദേശിക വിഭവങ്ങളും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്.
പച്ചപ്പുകളാൽ ചുറ്റപ്പെട്ട കേരളത്തിലെ ശാന്തമായ ജലപാതകളിലൂടെ ഹൗസ് ബോട്ട് യാത്ര കണ്ണിന് മാത്രമല്ല മനസ്സിനും കുളിർമയേകുന്നതാണ്. ഹൗസ്‌ബോട്ടുകൾ സുഖപ്രദമായ താമസസൗകര്യവും ലഭ്യമാണ്. കേരളത്തിലെ കായലിലൂടെയുള്ള യാത്ര നഗര ജീവിതത്തിൻ്റെ തിരക്കുകളിൽ നിന്നും മാറി വിശ്രമകരമായ ഒരു അനുഭവം കൂടി പകർന്ന് നൽകും.
ഗോവയിലെ മനോഹരമായ ബീച്ചുകൾ സന്ദർശിക്കാൻ മാത്രമായി പല വിദേശികളും ഇന്ത്യയിലെത്താറുണ്ട്. വിശ്രമത്തിനും ഒപ്പം സാഹസികതയ്ക്കും പലരും തിരഞ്ഞെടുക്കുന്നത് ഗോവ തന്നെയാണ്. പോർച്ചുഗീസ് പൈതൃകം നിലനിർത്തുന്ന ഒരു നഗരം കൂടിയാണ് ഗോവ. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് ഗോവ. നവംബർ മുതൽ ഫെബ്രുവരി വരെ സന്ദർശനത്തിന് അനുയോജ്യമായ സമയമാണ്. ഒപ്പം ഗോവൻ വിഭവങ്ങൾ ആസ്വദിക്കാനുള്ള അവസരവുമുണ്ട്. പനാജിയിലെ തിരക്കേറിയ മാർക്കറ്റുകൾ മുതൽ പഴയ ഗോവയിലെ ശാന്തമായ ക്ഷേത്രങ്ങൾ വരെ സഞ്ചാരികൾക്ക് നിറയെ കാഴ്ചകൾ സമ്മാനിക്കുന്ന ഒരു കൊച്ചു സംസ്ഥാനമാണ് ഗോവ.
പുരിയിലെ അതിമനോഹരമായ കടൽത്തീരവും കൊണാർക്കിലെ പുരാതന ക്ഷേത്രങ്ങളും അടക്കം നവ്യമായ അനുഭവങ്ങളാണ് ഒഡീഷ കാത്തുവെച്ചിരിക്കുന്നത്. . കൊണാർക്ക് സൂര്യക്ഷേത്രം പോലെയുള്ള പുരാതന ക്ഷേത്രങ്ങൾ ഇപ്പോഴും ആളുകളെ ആകർഷിക്കുന്നു. വാട്ടർ സ്‌പോർട്‌സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം ഇവിടെയുണ്ട്.
നിറഞ്ഞു തുളുമ്പുന്ന നീല നിറത്തിലുള്ള ബീച്ചുകളാണ് ഇവിടുത്തെ ഹൈലൈറ്റ്. ഹാവ്‌ലോക്ക് ദ്വീപും നീൽ ദ്വീപും സഞ്ചാരികളെ ആകർഷിക്കാൻ പേരുകേട്ട ദ്വീപുകളാണ്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് സ്കൂബ ഡൈവിംഗ്, സ്നോർക്കലിംഗ്, കയാക്കിംഗ് തുടങ്ങിയ വിനോദങ്ങളും ഇവിടെ ആസ്വദിക്കാം. തദ്ദേശീയ ഗോത്രങ്ങളും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളുമുള്ള ഈ ദ്വീപുകൾക്ക് സമ്പന്നമായ സാംസ്കാരിക പൈതൃകമുണ്ട്.
Content Highlights: Travelling across India is one of the most enriching experiences visitors can get from touring the country's diverse and large landscapes. 10 travel adventures to go with your family in tow for your next trip in India.