ലേശം കൗതുകം കൂടുതലാ! ലോകത്തിലെ ഏറ്റവും അപകടകരമായ സ്ഥലങ്ങളാണ് ഇവ, പക്ഷേ യാത്രക്കാർ ഏറെ

ഈ 5 സ്ഥലങ്ങളിൽ ശരിയായ തയ്യാറെടുപ്പില്ലാതെ പോയാൽ പണി കിട്ടുമെന്നത് തീർച്ച.

dot image

സാഹസികത ഇഷ്ടപ്പെടുന്നവരാണ് നമ്മിൽ പലരും. യാത്ര ചെയുന്നതിലും സാഹസികത കണ്ടെത്തുന്നത് യാത്രയെ കൂടുതൽ രസകരം ആക്കുമെന്നതിൽ സംശയമില്ല. എന്നാൽ സാഹസികത തേടി പോകുന്നവരോടാണ്, നിങ്ങൾ താഴെ പറയുന്ന സ്ഥലങ്ങളിൽ പോകാൻ ഉദ്ദേശിക്കുന്നെങ്കിൽ ഇത്തിരി കൂടുതൽ സൂക്ഷിച്ചോളൂ. ഇവിടെ ശരിയായ തയ്യാറെടുപ്പില്ലാതെ പോയാൽ പണി കിട്ടുമെന്നതും തീർച്ചയാണ്.

അത്കൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും അപകടകരമായ 5 സ്ഥലങ്ങളും അവയുടെ പ്രത്യേകതകളും അറിഞ്ഞിരിക്കാം.

ഡെത്ത് വാലി, യുഎസ്എ

പേര് പോലെ തന്നെ ഏറെ അപകടകരമായ ഒരു സ്ഥലമാണ് യു എസ് എയിലെ ഡെത്ത് വാലി. മരുഭൂമി പ്രദേശം എന്നതിനപ്പുറം അതിഭയങ്കരമായ ചൂട് അനുഭവപ്പെടുന്നയിടം കൂടിയാണ് ഡെത്ത് വാലി. ഇവിടുത്തെ വേനൽക്കാല താപനില 50 ° C (122 ° F) ന് മുകളിലാണ്. അതിനാൽ നിർജ്ജലീകരണം ഹീറ്റ്സട്രോക്ക് എന്ന മോശമായ അവസ്ഥകളിലൂടെയാവും ഇവിടെ വരുന്നവർ കടന്ന് പോകുന്നത്. അതിനാൽ മതിയായ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ എത്തിയാൽ കടുത്ത ആരോ​ഗ്യ പ്രശ്നങ്ങളിലൂടെ കടന്നു പോയേക്കാം.

ഡണാക്കിൽ ഡിപ്പ്രഷൻ

ഭൂമിയിലെ ഏറ്റവും ചൂടേറിയ മറ്റൊരു ഇടമാണ് ഡണാക്കിൽ ഡിപ്പ്രഷൻ. ഉപ്പ് കലർന്ന സമതലങ്ങളും സൾഫർ നീരുറവകളും, ലാവ തടാകങ്ങളും അടങ്ങുന്ന ഈ പ്രദേശത്തെ വായു പോലും ശ്വസിക്കാൻ അത്ര അനുയോജ്യമല്ല. കഠിനമായ ചൂട്, വിഷ പുക, അപകടകരമായ അഗ്നിപർവ്വത പ്രവർത്തനങ്ങൾ എന്നിവ കാരണം ഈ പ്രദേശം യാത്ര ചെയുന്നതിനും യോ​ഗ്യമല്ല.


മൗണ്ട് യസുർ

വാനുവാട്ടുവിലെ ടന്ന ദ്വീപിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് യാസുർ ലോകത്തിലെ സജീവ അഗ്നിപർവ്വതങ്ങളിൽ ഒന്നാണ്. ഇടയക്കിടെ പൊട്ടിതെറികൾ ഉണ്ടാവുന്ന ഒരു അ​ഗ്നിപർവതം കൂടിയാണ് മൗണ്ട് യസുർ. ഒരേ സമയം ആകർഷകവും അപകടകരവുമായ പർവതമാണ് യസൂർ. എന്നിരുന്നാലും ഇത് സാഹസികത ഇഷ്ടപ്പെടുന്ന ധാരാളം സന്ദർശകരെ ആകർഷിക്കുന്ന ഒന്ന് കൂടിയാണ്

ബിക്കിനി അറ്റോൾ

യുനെസ്കോയുടെ ലോക പൈതൃക സൈറ്റാണ് ബിക്കിനി അറ്റോൾ. ഇരുപതാം നൂറ്റാണ്ടിൽ ധാരാളം ആണവ പരീക്ഷണങ്ങൾ നടത്തിയ സ്ഥലമായിരുന്നു. മനോഹരമായ കടൽത്തീരങ്ങളും കണ്ണാടി പോലെ തിളങ്ങുന്ന വെള്ളവും കൊണ്ട് ശാന്തമായിരുന്ന ഈ ഇടം, യുഎസ് ഗവൺമെൻ്റ് അവിടെ നടത്തിയ നിരവധി ആണവ സ്ഫോടനങ്ങൾ കാരണം റേഡിയോ ആക്ടീവ് ആയി. റേഡിയേഷൻ എക്സ്പോഷറിൻ്റെ അപകടസാധ്യതകൾക്കിടയിലും, ചരിത്രപരവും എന്നാൽ അപകടകരവുമായ ഈ സ്ഥലത്തേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത് അതിൻ്റെ സൗന്ദര്യവും വെള്ളത്തിനടിയിൽ ഇപ്പോഴും കാണാൻ കഴിയുന്ന കപ്പൽ അവശിഷ്ടങ്ങളും ആണ്.

അഫാർ റീ‍ജിയൻ

എത്യോപ്യയ്ക്കും എറിത്രിയയ്ക്കും ഇടയിലുള്ള സജീവ അഗ്നിപർവ്വതങ്ങളുടെ സ്ഥലമാണ് അഫാർ. ലോകത്തിലെ ഏറ്റവും പ്രതികൂലമായ ആവാസവ്യവസ്ഥയായാണ് ഇത് അറിയപ്പെടുന്നത്. കഠിനമായ കാലാവസ്ഥ, തീവ്രമായ ചൂട്, നിരന്തരമായ അഗ്നിപർവ്വത സ്ഫോടനങ്ങൾ, ലാവാ തടാകം എന്നിവ ഈ സ്ഥലത്തിൻ്റെ പ്രത്യേകതകളാണ്. കൂടാതെ, മേഖലയിലെ രാഷ്ട്രീയ അസ്ഥിരത കാരണം സംഘട്ടനങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ട്.

Content Highlights-Most dangerous places in the world but tourist favorite

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us