ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങ് ട്രെൻഡിയാക്കാൻ ഈ നഗരങ്ങൾ സൂപ്പർ ! പരിപാടി ​ഗംഭീരമാകും, ചെലവും കുറവ്

ചെലവ് ചുരുക്കിയുള്ള ഡെസ്റ്റിനേഷൻ വെഡ്ഡിംഗാണ് നിങ്ങൾ പ്ലാൻ ചെയ്യുന്നതെങ്കിൽ ഈ പത്ത് സ്ഥലങ്ങളെ പറ്റി നിങ്ങൾ അറിഞ്ഞിരിക്കണം

dot image

കാലം മാറുമ്പോൾ കല്യാണ സങ്കൽപ്പങ്ങളും മാറും. വിവാഹ ചടങ്ങ് എവിടെ നടത്തണമെന്ന പഴയ ചോദ്യത്തിന് ഇപ്പോൾ ഉത്തരം പുതിയതാണ്. ഇപ്പോൾ ട്രെൻഡ് ഡെസ്റ്റിനേഷൻ വെഡ്ഡിംഗാണ്. ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങ് എന്ന് കേൾക്കുമ്പോൾ ചെലവിനെക്കുറിച്ച് ആശങ്ക സ്വഭാവികമാണ്. ആളുകളെ ആകർഷിക്കുന്നതും ഒപ്പം അധികം ചെലവ് ഉണ്ടാകാത്തതുമായ ഒരുപാട് സ്ഥലങ്ങൾ നമ്മുടെ ഇന്ത്യയിൽ തന്നെയുണ്ട്. ശാന്തമായ ബീച്ചുകൾ മുതൽ മനോഹരമായ കുന്നിൻ മുകളിലുള്ള സ്ഥലങ്ങൾ വരെ. പലതും കല്യാണം ഇവിടെ വെച്ച് നടത്തിയാൽ അടിപൊളിയാകും എന്നുതോന്നിപ്പിക്കുന്ന സ്ഥലങ്ങൾ. ചെലവ് ചുരുക്കിയുള്ള ഡെസ്റ്റിനേഷൻ വെഡ്ഡിംഗാണ് നിങ്ങൾ പ്ലാൻ ചെയ്യുന്നതെങ്കിൽ ഈ പത്ത് സ്ഥലങ്ങളെ പറ്റി നിങ്ങൾ അറിഞ്ഞിരിക്കണം.

പനാജി ഗോവ

അതിമനോഹരമായ ബീച്ചുകൾക്കും സംസ്കാരത്തിനും പേരുകേട്ട ഗോവ വിവാഹങ്ങൾക്കുള്ള ഏറ്റവും മികച്ച ഓപ്ഷനാണ്. പരമ്പരാഗത രീതിക്കും ആധുനിക ബീച്ച്‌ ഫ്രണ്ട് വിവാ​ഹങ്ങൾക്കും ​ഗോവ അനുയോജ്യമാണ്. ​ഗോവയിലെ കാലാവസ്ഥയും വിവാ​ഹങ്ങൾക്ക് അനുയോജ്യമാണ്. ഒപ്പം ബജറ്റ് ഫ്രണ്ട്ലി ഡെസ്റ്റിനേഷൻ വെഡ്ഡിംഗിനുള്ള സ്ഥലങ്ങളാണ് ഇവിടെ അധികവും.

ലോണാവാല

പച്ചപ്പ് നിറഞ്ഞ കുന്നുകളും വെള്ളച്ചാട്ടങ്ങളും സുഖകരമായ കാലാവസ്ഥയുമാണ് ലോണാവാലയിലെ ഹൈലൈറ്റ്. പ്രധാനമായും കല്യാണങ്ങൾക്ക് ഇവിടുത്തെ റിസോർട്ടുകളാണ് ആളുകൾ കൂടുതലും തിരഞ്ഞെടുക്കുക. ഇവിടെ ചെലവ് കുറച്ച് വിവാഹങ്ങൾ പ്ലാൻ ചെയ്യാൻ സാധിക്കും.

പോണ്ടിച്ചേരി

തീരദേശത്തിൻ്റെ ഭം​ഗിയാണ് ഡെസ്റ്റിനേഷൻ വിവാഹങ്ങൾക്ക് പോണ്ടിച്ചേരിയെ ശ്രദ്ധേയമാക്കുന്നത്. നഗരത്തിൻ്റെ ശാന്തമായ അന്തരീക്ഷവും ഒപ്പം പരമ്പരാ​ഗത കെട്ടിടങ്ങളുമെല്ലാം ചേരുമ്പോൾ വിവാഹ ചടങ്ങ് കൂടുതൽ ആകർഷണീയമാകും.

അലിബാഗ്, മഹാരാഷ്ട്ര

കോട്ടകളും പൈതൃക കെട്ടിടങ്ങളും കടലിനഭിമുഖമായ റിസോർട്ടുകളുമുള്ള അലിബാഗ് ബജറ്റ് ഡെസ്റ്റിനേഷൻ വെഡ്ഡിംഗിന് ​മികച്ച ഓപ്ഷനാണ്. ന​ഗരത്തിലെ തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് വിവാഹം നടത്താൻ താത്പര്യമുള്ളവർക്ക് അനുയോജ്യമാണ് ഈ തീരദേശ ​ഗ്രാമം.

‌കോവളം, തിരുവനന്തപുരം

തീരദേശ വിനോദസഞ്ചാര കേന്ദ്രമായ കോവളം കേരളത്തിൻ്റെ സംസ്കാരവും പാരമ്പര്യ രുചിയും കൊണ്ട് ആളുകൾക്ക് പ്രിയ സ്ഥലമാണ്. ചടങ്ങുകൾക്കായി ബീച്ച്‌സൈഡ് ലൊക്കേഷൻ തിരഞ്ഞെടുക്കുന്നതാണ് അനുയോജ്യം. ചെലവ് കുറച്ച് മനോഹരമായി വിവാഹം നടത്താൻ കഴിയുന്ന ഇടമാണ് കോവളം.

ഋഷികേശ്, ഉത്തരാഖണ്ഡ്

ഗംഗാ നദിയുടെ തീരത്ത് പർവത കാഴ്ചകൾ കണ്ട് കൊണ്ടുള്ള കല്യാണമാണോ നിങ്ങളുടെ മനസ്സിൽ, എങ്കിൽ ഋഷികേശ് അത് നിങ്ങൾക്ക് സമ്മാനിക്കും. നദീതീരത്തെ റിസോർട്ടുകൾളും കല്യാണങ്ങൾക്ക് ബെസ്റ്റ് ഓപ്ഷനാണ്. ചെലവ് കുറച്ച് ആഘോഷമായി കല്യാണം നടത്താൻ ഋഷികേശ് അനുയോജ്യമാണ്.

പുഷ്കർ, രാജസ്ഥാൻ

പുണ്യ തടാകങ്ങളുടെയും പുരാതന ക്ഷേത്രങ്ങളുടെ സാന്നിധ്യത്തിൽ ആത്മീയമായി കല്യാണം നടത്തണമെന്ന് ആ​ഗ്രഹിക്കുന്നവരെങ്കിൽ പുഷ്കറിലേയ്ക്ക് വരാം. തടാകങ്ങളുടെയും മലനിരകളുടെയും കാഴ്ച്ചകളോടൊപ്പം റിസോർട്ടുകളിൽ കല്യാണം നടത്താനുള്ള അവസരവും ഇവിടെയുണ്ട്.

ബിക്കാനീർ, രാജസ്ഥാൻ

സുവർണ്ണ മൺകൂനകളും വാസ്തുവിദ്യയും ഉള്ള ബിക്കാനീർ രാജസ്ഥാനിലെ മികച്ച വെഡിം​ഗ് സ്പോട്ടുകളിൽ ഒന്നാണ്. രാജകീയമായോ, നാടൻ പരമ്പരാ​ഗത രീതിയിലോ നിങ്ങളുടെ താൽപ്പര്യത്തിനനുസരിച്ച് വിവാഹം ആഘോഷിക്കാൻ പറ്റിയ ഇടമാണ് ബിക്കാനീർ. മനോഹരമായ കൊട്ടാരങ്ങളും ക്ഷേത്രങ്ങളുമുള്ള ജയ്പൂരിനും ഉദയ്പൂരിനും ഒപ്പം ബിക്കാനീറും ആളുകൾക്ക് പ്രിയപ്പെട്ട ഇടമാണ്.

Content Highlights: India has so many beautiful spots that offer a perfect blend of charm and affordability destination wedding spots. These places fits every couple’s vision on their wedding

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us