2025ൽ മസ്റ്റായും പോകണേ!; നാഷണൽ ജിയോഗ്രാഫിക്കിൻ്റെ 25 ബെസ്റ്റ് സ്പോട്ടുകളിൽ ഇടം പിടിച്ച് സുരു വാലി

കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ കാർഗിൽ ജില്ലയിലെ ഒരു താഴ്‌വരയായ സുരു വാലിയെ 2025ൽ പോയിരിക്കേണ്ട ബെസ്റ്റ സ്പോട്ടുകളിൽ ഒന്നായി തിരഞ്ഞെടുത്തിരിക്കുകയാണ് നാഷണൽ ജിയോഗ്രാഫിക്ക്

dot image

2025ൽ യാത്ര ചെയ്യാൻ പറ്റിയ ബെസ്റ്റ് സോപ്പാട്ടുകൾ തിരഞ്ഞു നടക്കുകയാണ് ഇന്ത്യക്കാർ പലരും. ലോകത്തെ പ്രധാനപ്പെട്ട നിരവധി ട്രാവൽ മാഗസിനുകളും ട്രാവലോഗുകളും പുതുവർഷത്തിൽ പോകാൻ പറ്റിയ ഏറ്റവും മികച്ച ടൂറിസ്റ്റ് സ്പോട്ടുകളുടെ പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. നാഷണൽ ജിയോഗ്രാഫിക്ക് തയ്യാറാക്കിയ 2025ൽ യാത്ര ചെയ്യാൻ പറ്റിയ 25 സ്ഥലങ്ങളുടെ പട്ടികയാണ് ഏറ്റവും ഒടുവിൽ ചർച്ചയാകുന്നത്. ഈ പട്ടികയിൽ കാർഗിലിലെ സുരു വാലിയും ഇടംപിടിച്ചിട്ടുണ്ട്. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ കാർഗിൽ ജില്ലയിലെ ഒരു താഴ്‌വരയാണ് സുരു വാലി. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്നവർക്ക് ഒരു കിടിലം ചോയ്സ് കൂടിയാണ് കാർഗിലിലെ സുരു വാലി. ലഡാക്കിലെ കാർഗിൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ സുരു താഴ്വര സാഹസിക യാത്രകൾ ആ​ഗ്രഹിക്കുന്നവർക്കും അനുയോജ്യമായ ഒരു സ്ഥലമാണ്. റോക്ക് ക്ലൈംബിംഗ് ഇഷ്ടപെടുന്നവർക്ക് അനുയോജ്യമായ നിരവധി കൊടുമുടികളും ഇവിടെയുണ്ട്.

നാഷണൽ ജിയോഗ്രാഫിക് തയ്യാറാക്കിയ 2025 ലെ മികച്ച 25 യാത്രാ കേന്ദ്രങ്ങളുടെ പട്ടികയിലാണ് സുരു വാലി ഇടം നേടിയത്. അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളും ശാന്തമായ അന്തരീക്ഷവും ഒപ്പം ഇവിടുത്തെ സംസ്കാരവും സഞ്ചാരികളെ ആകർഷിക്കുന്ന ഒരു പ്രധാന ഘടകമാണ്. നാഷണൽ ജിയോഗ്രാഫിക്കിൻ്റെ 25 ബെസ്റ്റ് സ്പോട്ടുകളുടെ പട്ടികയിൽ ഇടംനേടിയതോടെ സുരു വാലിയുടെ പ്രധാന്യം ചർച്ചയാവുകയും പ്രാദേശിക ടൂറിസം വർദ്ധിക്കാൻ കാരണമാകുകയും ചെയ്തു എന്നാണ് വിലയിരുത്തൽ. പ്രദേശത്തിൻ്റെ പ്രകൃതി സൗന്ദര്യം സംരക്ഷിച്ചുകൊണ്ട് താമസക്കാർക്ക് അവരുടെ സംസ്കാരവും ആതിഥ്യമര്യാദയും പ്രദർശിപ്പിക്കാൻ അവസരവും ഇതിലൂടെ ലഭിക്കും.

താഴ്വരയിലെ ഏറ്റവും പ്രധാനപ്പെട്ട പട്ടണം സങ്കൂ ആണ്. ലോകത്തിലെ വലിയ ക്ലൈംബിംഗ് ഹോട്ട്‌സ്‌പോട്ട് സ്‌കെയിൽ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മികച്ച സ്ഥലമായിരിക്കും സുരു താഴ്‌വര എന്നും നാഷണൽ ജിയോഗ്രാഫിക് എടുത്തുപറയുന്നുണ്ട്. ആഗസ്റ്റ് സെപ്റ്റംബർ മാസത്തിൽ നടക്കുന്ന വാർഷിക സുരു ഔട്ട്‌ഡോർ ഫെസ്റ്റ് ലോകമെമ്പാടുമുള്ള മലകയറ്റക്കാരെ ആകർഷിക്കുന്ന ഒരു ഉത്സവം കൂടിയാണ് എന്നും നാഷണൽ ജിയോഗ്രാഫിക് വ്യക്തമാക്കുന്നു. '2025 ലെ 25 മികച്ച യാത്രാ കേന്ദ്രങ്ങളുടെ' പട്ടികയിൽ സുരു വാലി ഇടം നേടിയതിൽ പ്രശംസിച്ച് ലഡാക്ക് എംപി മുഹമ്മദ് ഹനീഫ ജാനും ചീഫ് എക്സിക്യൂട്ടീവ് കൗൺസിലർ ഡോ മുഹമ്മദ് ജാഫർ അഖൂനും ജനങ്ങളെ അഭിനന്ദിച്ചു.

Content Highlight: The National Geographic has included Suru Valley in Ladakh on its prestigious list of the “25 best travel destinations for 2025. Suru Valley is poised to attract travelers seeking an unforgettable experience in one of India’s most pristine regions.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us