ജീവിതത്തിലെ പല തിരക്കുകൾക്ക് ഇടയിലും ഒന്ന് ശരിക്ക് ശ്വാസം വിടാൻ പോലും നമ്മൾ മറന്നു പോവാറുണ്ടല്ലേ? പല വിധ സ്‌ട്രെസ്സുകൾക്കിടയിൽ ഒന്നു റിലാക്സ് ആവാൻ നല്ല ഒരു യാത്ര പോവുന്നത് എന്ത്കൊണ്ടും നല്ലതാണ്. നിങ്ങൾ സഞ്ചാര പ്രിയരാണെങ്കിലും അല്ലെങ്കിലും ഇടക്കൊക്കെ പുതിയ സ്ഥലങ്ങൾ കാണുന്നത് ജീവിതത്തിന് ഒരു പുതുമ നൽകുമെന്നത് തീർച്ച. അങ്ങനെ യാത്ര ചെയ്യാനൊരുങ്ങുമ്പോൾ ദാ ഇനി പറയാൻ പോകുന്ന സ്ഥലങ്ങളൊക്കെ ഒന്ന് നോക്കി വെച്ചോളൂ, കാരണം ഇവയെല്ലാം ജീവിതത്തിൽ ഒരിക്കലെങ്കിലും നിങ്ങൾ പോയി കണ്ടിരിക്കേണ്ട സ്ഥലങ്ങളാണ്. അത്രത്തോളം വ്യത്യസ്തമായ അനുഭവങ്ങളും ഓർമകളും ഈ സ്ഥലങ്ങൾക്ക് നൽകാൻ കഴിയുമെന്നത് തീർച്ച.
തണുത്ത കാറ്റേറ്റ് മഞ്ഞ് മൂടിയ മലകൾക്കിടയിലൂടെ ഒരു കട്ടനൊക്കെ കുടിച്ച് ബൈക്കിലൊരു യാത്ര. ആഹാ കേൾക്കുമ്പോൾ തന്നെ എന്ത് രാസമാണല്ലേ. എന്നാൽ ബൈക്ക് യാത്രികരുടെ സ്വപ്നമായ ലേ ലഡാക്കിലേക്ക് വിട്ടോളു. പറയുമ്പോൾ ഏറെ സുഖകരമായി തോന്നിയാലും ഈ അനുഭവം അത്ര പെട്ടെന്ന് അങ്ങനെ സ്വന്തമാക്കാൻ കഴിയില്ല. കൃത്യമായ പ്ലാനിങ്ങോടെയും തയാറെടുപ്പുകളോടെയും തന്നെ വേണം ലഡാക്കിലേക്ക് യാത്ര ചെയ്യാൻ. അങ്ങനെ കൃത്യമായ തയാറെടുപ്പുകളോടെ എത്തുന്നവരെ വരവേൽക്കാനായി പാംഗോങ് തടാകവും നുബ്ര താഴ്വരയും അണിഞ്ഞൊരുങ്ങി നിൽക്കുന്നത് നിങ്ങൾക്ക് കാണാനാകും. ടിബറ്റൻ സംസ്ക്കാരത്തിന്റെ കുളിര്‍മ്മയും നിങ്ങൾക്ക് ഇവിടെ അനുഭവിക്കാൻ കഴിയും. അത്കൊണ്ട് തന്നെ കണ്ണാടി പോലെ തിളങ്ങുന്ന തടാകങ്ങളും പരുക്കൻ പർവ്വതങ്ങളുമെല്ലാം കണ്ട് ബൈക്കിൽ ലഡാക്കിന്റെ വശ്യത തേടിയുള്ള യാത്ര തീർച്ചയായും നിങ്ങൾക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവമായിരിക്കും.
ഇന്ത്യയുടെ ആത്മീയ തലസ്ഥാനമെന്ന് അറിയപ്പെടുന്ന സ്ഥലമാണ് വാരണാസി. രാജ്യത്തെ ഏറ്റവും പഴക്കം ചേർന്ന നഗരങ്ങളിലൊന്നായ വാരണാസി ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ്. പകലും രാത്രിയും വാരണാസിയുടെ ഭംഗി രണ്ട് തരത്തിലാണ്. വാരണാസിയിലെ പ്രധാന പൂജയായ ദേവ് പൂജയും ഗംഗാ ആരതിയും ,വിളക്കുകൾ നിറഞ്ഞ തെരുവുകളും, ഗംഗയിലൂടെ ആത്മീയത തേടി അലയുന്ന ഷികാരയുടെയുമൊക്കെ ഭംഗി കണ്ട് തന്നെ അറിയണം. അതേ സമയം പ്രഭാതങ്ങളിൽ സൂര്യ വെളിച്ചത്തിൽ തിളങ്ങി നിൽക്കുന്ന ക്ഷേത്രമണികളും, മൂടൽമഞ്ഞ് നിറഞ്ഞ ഗംഗയും നദിക്ക് മുന്നിൽ ഉറക്കമുണരുന്ന വാരണാസി നഗരവുമൊക്കെ കാണാവുന്നതാണ്.
"പിങ്ക് സിറ്റി" എന്ന് വിളിക്കപ്പെടുന്ന ജയ്പൂർ, രാജകൊട്ടാരങ്ങൾക്കും കോട്ടകൾക്കും എല്ലാം പേരുകേട്ടതാണ്. ആംബർ ഫോർട്ട്, സിറ്റി പാലസ്, ഹവ മഹൽ എന്നിവ ഇന്ത്യയുടെ രാജകീയ ഭൂതകാലത്തെ കാട്ടിത്തരുമ്പോൾ മറുവശത്തു കരകൗശല വസ്തുക്കളും ആഭരണങ്ങളും തുണിത്തരങ്ങളും നിർമിക്കുന്ന സാധാരണക്കാരെയും കാണാം. എല്ലാ മാർച്ചിലും നടക്കുന്ന ജയ്പൂർ ഹോളി ഫെസ്റ്റിവലും ഇവിടുത്തെ ആകർഷണങ്ങളിൽ ഒന്നാണ്. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെ അടുത്തറിയാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും അനുയോജ്യമായ സ്ഥലമാണിത്.
ഇന്ത്യയിൽ എവിടെപ്പോയെന്ന് പറഞ്ഞിട്ടും നമ്മുടെ തലസ്ഥാന നഗരിയിൽ സ്ഥിതി ചെയുന്ന ലോകാത്ഭുതം കാണാൻ പറ്റിയില്ലെങ്കിൽ പിന്നെന്ത് കാര്യം. താജ്മഹൽ ഇല്ലെങ്കിൽ,ഈ ലിസ്റ്റ് ഒരിക്കലും പൂർണ്ണമാകില്ല. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിനം, ഇടം പിടിച്ച താജ് മഹൽ വിട്ടു പോകാൻ പാടില്ല. പ്രണയത്തിൻ്റെ സ്മാരകമായി അറിയപ്പെടുന്നു ഈ സ്മാരകത്തിന്റെ മുൻപിൽ ഒരു സൂര്യോദയവും സൂര്യാസ്തമയവുമാണ് സന്ദർശിക്കാതെ പോകാൻ കഴിയില്ല കാരണം അത്രത്തോളം മനോഹരമായാണ് ഓരോ യാത്രികരെയും താജ് മഹൽ വരവേൽക്കുന്നത്.
Content HIghlights: Must visit places at least once in your life