മുറി പങ്കിടണമെന്ന നിയമത്തെ എതിർത്തു; എയര്‍ ഇന്ത്യ 10 ക്യാബിന്‍ ക്രൂ അംഗങ്ങളെ സസ്‌പെന്റ് ചെയ്തു

അടുത്ത മാസം വിസ്താരയുമായി ലയിക്കുന്നതിന് മുന്നോടിയായി, എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കായി ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതുക്കിയ നയം അവതരിപ്പിച്ചു

dot image

എയര്‍ലൈനിന്റെ പുതുക്കിയ നയത്തിനെതിരെ പ്രതിഷേധിക്കാന്‍ മറ്റ് അംഗങ്ങളെ പ്രേരിപ്പിച്ചതിന് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ (എഐ) 10 ക്യാബിന്‍ ക്രൂ അംഗങ്ങളെ തിങ്കളാഴ്ച സസ്‌പെന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ട്.ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. നവംബറിലെ എയര്‍ ഇന്ത്യ-വിസ്താര ലയനത്തിന് മുന്നോടിയായി ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കായി എയർ ഇന്ത്യ പുതുക്കിയ നയം അവതരിപ്പിച്ചിരുന്നു. അതില്‍ ഒരു നിർദ്ദേശം ലേഓവര്‍ സമയത്ത് ക്യബിൻക്രൂ അംഗങ്ങൾ റൂമുകള്‍ പങ്കിടണമെന്നതായിരുന്നു. ഡിസംബര്‍ ഒന്നു മുതല്‍ നയം പ്രാബല്യത്തില്‍ വരുന്നതാണ് ഈ നിർദ്ദേശങ്ങൾ. റൂം പങ്കിടണമെന്ന നിർദ്ദേശത്തെ എതിർത്തവർ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ഇടപെടലും ആവശ്യപ്പെട്ടിട്ടുണ്ട്.

പുതുക്കിയ നയമനുസരിച്ച്, ക്യാബിന്‍ എക്സിക്യൂട്ടീവുകൾക്കും അള്‍ട്രാ ലോംഗ്-ഹോള്‍ ഫ്ളൈറ്റുകൾക്കും ഒഴികെ, ലേഓവര്‍ സമയത്ത് ക്യാബിന്‍ ക്രൂ അംഗങ്ങള്‍ മുറികള്‍ പങ്കിടേണ്ടതുണ്ട്. അള്‍ട്രാ ലോംഗ്-ഹോള്‍ ഫ്‌ലൈറ്റുകളിലെ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് ലേഓവര്‍ സമയത്തും ഫ്‌ലൈറ്റ് വഴിതിരിച്ചുവിടുന്ന സാഹചര്യത്തില്‍ ഷെഡ്യൂള്‍ ചെയ്യാത്ത ലേഓവറുകളിലും സിംഗിള്‍ റൂമുകള്‍ ലഭിക്കും. ഏകദേശം 8 വര്‍ഷത്തെ പറക്കല്‍ പരിചയമുള്ള മുതിര്‍ന്ന അംഗങ്ങളായ ക്യാബിന്‍ എക്‌സിക്യൂട്ടീവുകള്‍ക്കും ലേഓവര്‍ സമയത്ത് സിംഗിള്‍ റൂമുകള്‍ ലഭിക്കും. സാധാരണയായി, 16 മണിക്കൂറോ അതില്‍ കൂടുതലോ ദൈര്‍ഘ്യമുള്ള വിമാനങ്ങളാണ് അള്‍ട്രാ ലോംഗ്-ഹോള്‍ ഫ്‌ലൈറ്റുകള്‍.

ലയനത്തിനുശേഷം, എയര്‍ ഇന്ത്യയ്ക്കും വിസ്താരയ്ക്കും ഏകദേശം 12,000 ക്യാബിന്‍ ക്രൂ അംഗങ്ങളുള്‍പ്പെടെ 25,000 ത്തോളം ജീവനക്കാരുണ്ടാകും. നഷ്ടത്തിലായ എയര്‍ ഇന്ത്യയെ 2022 ജനുവരിയില്‍ ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുകയായിരുന്നു. അതിനുശേഷം എയർ ഇന്ത്യയുടെ പാരമ്പര്യം നിലനിർത്തുന്നതിനുള്ള വിവിധ മാറ്റങ്ങള്‍ കമ്പനി അവതിപ്പിച്ചിരുന്നു. തൽസ്ഥിതി നിലനിർത്തണമെന്നും ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണലിന്റെ പവിത്രതയെ മാനിക്കണമെന്നും വിഷയത്തില്‍ നിലനില്‍ക്കുന്ന വ്യാവസായിക തര്‍ക്കം മാനിക്കണമെന്നും ആവശ്യപ്പെട്ട് ക്യാബിന്‍ ക്രൂ അസോസിയേഷന്‍ എയര്‍ ഇന്ത്യ ചീഫ് കാംബെല്‍ വില്‍സണ് കത്തയച്ചു.

CONTENT HIGHLIGHTS: Air India suspends 10 cabin crew members over protest against new room-sharing policy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us