ഈ രാജ്യങ്ങളിലേയ്ക്ക് പോയാൽ പണം ഇങ്ങോട്ട് കിട്ടും; 2025ലെ മികച്ച റീലൊക്കേഷൻ പ്രോഗ്രാമുകൾ

2025ൽ ആളുകളെ വിളിച്ച് ഇങ്ങോട്ട് പണം നൽകി ക്ഷണിക്കുന്ന രാജ്യങ്ങളും ന​ഗരങ്ങളും ഏതൊക്കെയെന്ന് അറിയണ്ടേ?

dot image

പലപ്പോഴും ജോലിക്കായും പഠനത്തിനായും വിദേശ രാജ്യങ്ങൾ ചുറ്റി കാണാൻ ആ​ഗ്രഹിക്കുന്നവരാണ് നമ്മൾ. വലിയ രീതിയിൽ പൈസ ചെലവാക്കിയാണ് പലപ്പോഴും യാത്രകൾ പോകാറുള്ളത്. പഠനത്തിനായി വിദേശത്ത് പോകുമ്പോഴും കാര്യങ്ങൾ വ്യത്യസ്തമല്ല. യാത്രയ്ക്കായാലും പഠനത്തിനാലായും വിദേശത്ത് പോകാൻ പലപ്പോഴും പണം ഒരു തടസ്സവുമാണ്. എന്നാൽ ഇങ്ങോട്ട് പണം തന്ന് ഒരു വിദേശരാജ്യം നിങ്ങളെ ക്ഷണിക്കുകയാണെങ്കിലോ? കേൾക്കുമ്പോൾ വിചിത്രം എന്ന് തോന്നുവെങ്കിലും ഇതൊന്ന് അറിഞ്ഞുവെച്ചോളൂ. തൊഴിൽ നൽകുന്നത് മുതൽ ജനസംഖ്യയിലെ കുറവ് പരിഹരിക്കുന്നത് വരെ ഇത്തരം ഓഫറുകളുടെ കാരണമാണ്. 2025ൽ ആളുകളെ വിളിച്ച് ഇങ്ങോട്ട് പണം നൽകി ക്ഷണിക്കുന്ന രാജ്യങ്ങളും നഗരങ്ങളും ഏതൊക്കെയെന്ന് അറിയണ്ടേ?

ഇറ്റലി

കുറഞ്ഞു വരുന്ന ജനസംഖ്യ, താമസക്കാരില്ലാതാവുന്ന വീടുകൾ, ജനസംഖ്യയിൽ യുവാക്കളുടെ കുറവ് എന്നിവയാണ് ഇറ്റലി നേരിടുന്ന പ്രധാന പ്രശ്നം. ഇതിനൊരു പരിഹാരമായാണ് പല നഗരങ്ങളും മറ്റു രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ ഇവിടേക്ക് ക്ഷണിക്കുന്നത്. താമസ സൗകര്യവും ഒപ്പം ല​ക്ഷക്കണക്കിന് രൂപയും നൽകിയാണ് ഇവർ ആളുകളെ ക്ഷണിക്കുന്നത്. കാലാബ്രിയയിൽ, 2,000-ൽ താഴെ താമസക്കാരുള്ള ഗ്രാമങ്ങളിലേക്ക് പോകുന്നവർക്ക് 25 ലക്ഷത്തോളം ഇന്ത്യൻ രൂപയാണ് നല്കുന്നത്. പ്രെസിസെ-അക്വാറിക്ക ന​ഗരങ്ങളിലേക്ക് എത്തുന്നവർക്ക് വീട് വാങ്ങിക്കാനും താമസിക്കാനുമായി ഏകദേശം ഇത്ര തന്നെ പണം അനുവദിക്കും.

ജപ്പാൻ

മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരെ സ്വീകരിച്ച് അവർക്ക് ഒരു വരുമാനം നല്കി അവിടെ ജീവിക്കാൻ സഹായിക്കുന്ന പദ്ധതിയാണ് ജപ്പാന്‍റെ റീജിയണൽ റീവൈറ്റലൈസേഷൻ പ്രോഗ്രാം. കുടിയേറ്റക്കാരെ ആകർഷിക്കുന്നതിനും ഗ്രാമപ്രദേശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനുമായാണ് പദ്ധതിയുടെ ലക്ഷ്യം. ഒപ്പം മികച്ച സാമ്പത്തിക ആനുകൂല്യങ്ങൾ ആളുകൾക്ക് നൽകും. ജനസംഖ്യ നിരക്ക് കുറഞ്ഞുവരുന്നതിൻ്റെ അടിസ്ഥാനത്തിൽ രാജ്യത്ത് ജനസംഖ്യ നിരക്ക് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് ഈ പദ്ധതിക്ക്.

ഗ്രാമീണ മേഖലകളിലേക്ക് എത്തുന്ന ആളുകൾക്ക് അവരുടെ ജീവിതം തുടങ്ങുവാനും അത്യാവശ്യം സൗകര്യങ്ങൾക്കുമായി 31,000 യുഎസ് ഡോളർ അഥവാ 26,06,334 ഇന്ത്യൻ രൂപ ലഭിക്കും. ഇമിഗ്രേഷൻ നടപടികൾ സുഖമമായി നടത്തുകയും അവർക്ക് സെറ്റിൽ ആകാനുള്ള സൗകര്യങ്ങൾ ലഭ്യമാക്കുകയും ചെയ്യും. ജപ്പാനെ പരിചയപ്പെടുവാനും സ്ഥലങ്ങൾ സന്ദര്‍ശിക്കുവാനും അവിടുത്തെ സാങ്കേതിക വിദ്യകൾ പരിചയപ്പെടുവാനും പറ്റിയ അവസരം കൂടിയാണിത്.

അയർലൻഡ്

പുതിയൊരു ബിസിനസ് തുടങ്ങുവാനും ജീവിതം ആരംഭിക്കാനും ആഗ്രഹിക്കുന്നവർക്ക് റീലൊക്കേറ്റ് ചെയ്യാൻ പറ്റുന്ന നിരവധി പദ്ധതികളാണ് അയർലന്‍ഡിനുള്ളത്. 'അവർ ലിവിംഗ് ഐലൻഡ്സ്' പ്രോഗ്രാം വഴി തീരദേശത്തെ ജനസംഖ്യ വർധിപ്പിക്കുന്നതിനായി ആളുകളെ ഇവിടേക്ക് ക്ഷണിക്കുന്നു. 30 ദ്വീപുകളിലേക്കാണ് ആളുകളെ ക്ഷണിക്കുന്നത്. ഇതുവഴി എത്തുന്ന പുതിയ താമസക്കാർക്ക് ഏകദേശം 76 ലക്ഷം രൂപ വരെ നല്കുന്നു.

Content Highlights: The problem facing Italy is a shrinking population, empty homes and a young population. As a solution to this, many cities here invite young people from other countries here.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us