പറന്നുയരുന്ന ആകാശ വിളക്കുകൾ, ഇന്ത്യക്ക് മാത്രമല്ല ദീപങ്ങളുടെ ഉത്സവം സ്വന്തമായുള്ളത്!!

ഇന്ത്യയിലെ ദീപാവലിക്ക് സമമായി തോന്നുന്ന ഈ ഉത്സവം തായ്‍ലൻഡിന്റെ സംസ്കാരവും ആചാരങ്ങളും എടുത്തുകാട്ടുന്നു.

dot image

കറു കറുത്ത ആകാശത്തിലേക്ക് പറന്നുയരുന്ന ആയിരക്കണക്കിന് ആകാശ വിളക്കുകൾ, ഒറ്റ നോട്ടത്തിൽ നക്ഷത്രങ്ങളെ പോലെ തോന്നിക്കുമെങ്കിലും അത് തായ്‌ലൻഡിലെ ആളുകളുടെ ഏറ്റവും പ്രിയപ്പെട്ട ഒരു ആഘോഷത്തിന്റെ ഭാഗമായി പറത്തുന്ന ലാന്റേണുകളാണ്. അകാശത്തിൽ മാത്രമല്ല എല്ലാ ജലാശയങ്ങളിലും ആ ദിവസം ആളുകൾ വിളക്കുകൾകൊണ്ട് അലങ്കരിക്കും. തായ്‌ലൻഡിലെ വിളക്കുകളുടെ ആഘോഷമായ ലോയ് ക്രാതോംഗിൻ്റെ ഭാഗമായാണ് ഈ ഉത്സവം നടക്കുന്നത്. ഇന്ത്യയിലെ ദീപാവലിക്ക് സമമായി തോന്നുന്ന ഈ ഉത്സവം തായ്‍ലൻഡിന്റെ സംസ്കാരവും ആചാരങ്ങളും എടുത്തുകാട്ടുന്നു.

ലോയി എന്നാൽ 'ഫ്ലോട്ട്' എന്നാണ് അർത്ഥം, ക്രാതോംഗ് എന്നാൽ പൂക്കളാൽ അലങ്കരിച്ച കൊട്ട എന്നും. പൂക്കളാൽ അലങ്കരിച്ച ചെറിയതും വലുതുമായ പൂക്കൊട്ടകൾ നദികളിലും, പുഴകളിലും, കനാലുകളിലുമൊക്കെ ആളുകൾ ഒഴുകുന്നതിന്റെ ഭാഗമായാണ് ഈ പേര് വന്നിരിക്കുന്നത്. ഈ വർഷം നവംബർ 15, 16 തീയതികളിലാണ് ലോയ് ക്രാതോംഗ് ആഘോഷിക്കുന്നത്. ജലദേവതയായ ഫ്രാ മേ കോങ്കയോടുള്ള നന്ദി പ്രകടനമായാണ് ഈ ഉത്സവം ആചരിക്കാൻ ആരംഭിച്ചത്. ക്ഷമ, പൂർവ്വികരെ ആദരിക്കൽ എന്നിവ ഉൾപ്പെടെയുള്ള വിശാലമായ ചിന്തകളാണ് ഈ ആഘോഷം മുൻനിർത്തുന്നത്. നദികളിലും കനാലുകളിലും തടാകങ്ങളിലും ഒഴുക്കുന്ന ഈ ക്രാത്തോങ്ങുകൾ ഒരു പുതിയ തുടക്കത്തെ സൂചിപ്പിക്കുന്നു.

ഫെസ്റ്റിവലിൻ്റെ ജന്മസ്ഥലമെന്ന് അറിയപ്പെടുന്ന സുഖോത്തായിയിൽ ഈ സമയത്ത് ലോയ് ക്രാത്തോങ്ങിനെ അഞ്ച് ദിവസത്തെ ചരിത്ര പുനരാവിഷ്കരണം ഉണ്ടായിരിക്കും. ഇതോടനുബന്ധിച്ച് പ്രദേശവാസികൾ ഫ്ലോട്ടിംഗ് ലാൻ്റേൺ പ്രദർശനവും, പരേഡുകളും, സംഗീത പരിപാടികളും സംഘടിപ്പിക്കുന്നു. തായ്‍ലൻഡിൻ്റെ രണ്ടാമത്തെ പ്രധാന നഗരമായ ചിയാങ് മയിയിൽ ആഘോഷത്തോട് അനുബന്ധിച്ച് ആയിരക്കണക്കിന് ആകാശ വിളക്കുകൾ പറത്താറുണ്ട്. ജനങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വഹിച്ചു കൊണ്ട് പറക്കുന്ന ഈ വിളക്കുകൾ അതിമനോഹരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. ബാങ്കോക്കിലും ഈ ദിനത്തോട് അനുബന്ധിച്ച് വലിയ ആഘോഷങ്ങൾ കാണാൻ സാധിക്കും. അത് കൊണ്ട് തന്നെ നിരവധി യാത്രികരാണ് ഈ കാഴ്ച കാണാനായി നവംബറിൽ എത്തിചേരുക.

Content Highlights- Thailand's festival of lights like Diwali

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us