ലോകത്ത് വിമാനത്താവളങ്ങള്‍ ഇല്ലാത്ത രാജ്യങ്ങളുണ്ടോ!! അറിയാം, അവയെക്കുറിച്ച്

വിമാനത്താവളങ്ങള്‍ ഇല്ലാത്ത അഞ്ച് രാജ്യങ്ങളെക്കുറിച്ച് അറിയാം.

dot image

യാത്രാസൗകര്യങ്ങളുടെ കാര്യത്തില്‍ ഒട്ടുമിക്ക രാജ്യങ്ങളും മുൻ പന്തിയില്‍ത്തന്നെയാണ്. വിപുലമായ യാത്രാസൗകര്യങ്ങളാണ് പല രാജ്യങ്ങളിലും നിലവിലുള്ളതും. എന്നാല്‍ ഇത്രയധികം സൗകര്യങ്ങളുള്ള ലോകത്ത് വിമാനത്താവളങ്ങള്‍ ഇല്ലാത്ത രാജ്യങ്ങളുണ്ടെന്നും ആ രാജ്യങ്ങളില്‍ യാത്രയ്ക്കായി ജനങ്ങള്‍ ഏര്‍പ്പെടുത്തുയിരിക്കുന്ന ബദല്‍ സംവിധാനങ്ങളും ഒക്കെ എന്തൊക്കെയാണെന്ന് അറിഞ്ഞാലോ.

അന്‍ഡോറ

വെറും 468 അടി ചതുരശ്ര കിലോ മീറ്റര്‍ വിസ്തൃതിയുള്ള ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നാണ് അന്‍ഡോറ. ഫ്രാന്‍സിനും സ്‌പെയിനിനും ഇടയില്‍ കിഴക്കന്‍ പൈറനസ് പര്‍വ്വതനിരകളിലാണ് ഈ രാജ്യം സ്ഥിതിചെയ്യുന്നത്. സുന്ദരമായ സ്‌കീ റിസോര്‍ട്ടുകള്‍ക്കും നയനമനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍ക്കും പേരുകേട്ട രാജ്യമാണ് അന്‍ഡോറ.പ്രകൃതിഭംഗിക്ക് മാത്രമല്ല സ്‌നോബോര്‍ഡിങിനും നികുതിരഹിത ഷോപ്പിംഗിനും പേരുകേട്ടയിടം കൂടിയാണ്. ഇത്രയും മനോഹരമായ രാജ്യം സന്ദര്‍ശിക്കാന്‍ വിമാനത്താവളം ഇല്ല എന്നുള്ളത് വിഷമകരമാണെങ്കിലും അവിടുത്തെ ചെറിയ വലിപ്പവും ഭൂമിശാസ്ത്രവുമൊക്കെയാണ് ഇങ്ങനെയുളള സൗകര്യക്കുറവിന് അടിസ്ഥാനം. ഇവിടെ വിമാനത്താവളത്തിന്റെ അഭാവം റോഡിലൂടെയുളള യാത്ര അനിവാര്യമാക്കുന്നു്. സന്ദര്‍ശകര്‍ സ്‌പെയിനില്‍നിന്നും ഫ്രാന്‍സില്‍ നിന്നും റോഡ് മാര്‍ഗ്ഗമാണ് ഇവിടേക്ക് എത്തിച്ചേരുന്നത്..അന്‍ഡോറയില്‍ എത്തിക്കഴിഞ്ഞാല്‍ വിശാലമായ ബസ് സംവിധാനങ്ങളുണ്ട്.

മൊണോക്കോ

2.02ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള മൊണോക്കോ ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമാണ്. സമ്പന്നമായ ജീവിതശൈലി, ലോകോത്തര കാസനോകള്‍, സമ്പന്നരുടെ നികുതി സങ്കേതം എന്നീ നിലയ്ക്ക് പേരുകേട്ട പേരുകേട്ടയിടമാണ്. ആകര്‍ഷകമായ ഫ്രഞ്ച് റിവിയേരയില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ നഗരസംസ്ഥാനമാണ്.ആഡംബരത്തിന് പേരുകേട്ടയിടമാണെങ്കിലും വിമാനത്താവളം ഇല്ലാത്തതിനാല്‍ ഇവിടെയെത്തുന്നത് ഒരു പ്രധാന വെല്ലുവിളിയാണ്. 30 കിലോ മീറ്റര്‍ അകലെയുള്ള നൈസ്‌കോട്ട് ഡി അസൂര്‍ വിമാനത്താവളമാണ് ഏറ്റവും അടുത്തുളള വിമാനത്താവളം. ബസ്സുകളും ട്രെയിനുകളും അടങ്ങുന്ന പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് സന്ദര്‍ശകര്‍ക്ക് ഇവിടെയുള്ള പല സ്ഥലങ്ങളിലും എത്തിപ്പെടാന്‍ സാധിക്കും.

ലിച്ചെന്‍സ്റ്റീന്‍

സിറ്റ്‌സര്‍ലന്‍ഡിനും ഓസ്‌ട്രേലിയയ്ക്കുമിടയിലുള്ള 160 കിലോമീറ്റര്‍ വിസ്തൃതിയിലുള്ള കരയില്ലാ രാജ്യമാണ് ലിച്ചെന്‍സ്റ്റീല്‍. മനോഹരമായ പര്‍വ്വതങ്ങള്‍ക്കും പ്രകൃതി ദൃശ്യങ്ങള്‍ക്കും പേരുകേട്ട രാജ്യമാണിത്. ഇവിടെ വിമാനത്താവളം ഇല്ലെങ്കിലും റോഡ് മാര്‍ഗ്ഗമോ ട്രെയിനിലോ ഇവിടേക്ക് എത്തിച്ചേരാവുന്നതാണ്. ബസ് സംവിധാനങ്ങളാണ് പ്രധാനമായും പട്ടണങ്ങളെ ബന്ധിപ്പിക്കുന്നത്. വാഡൂസ് കാസ്റ്റിലാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളെന്ന് പറയുന്നത്.മനോഹരമായ ആല്‍പൈന്‍ ലാന്‍സ്‌കേപ്പ് ആസ്വദിക്കാന്‍ ധാരാളം ഹൈക്കിംഗ് പാതകളുണ്ട്.

സാന്‍ മറീനോ

ഇറ്റലിക്കുളളില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ രാജ്യമാണ് സാന്‍ മറീനോ. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന റിപ്പബ്ലിക്കുകളിലൊന്നാണ് സാന്‍ മറീനോ. 61 കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഒരു രാജ്യവുംകൂടിയാണിത്. എയര്‍പോര്‍ട്ട് ഇ്‌ല്ലെങ്കിലും ഇറ്റലിയില്‍നിന്ന് ഇവിടേക്ക് റോഡ്മാര്‍ഗ്ഗം എത്തിച്ചേരാം. റിമിനിയില്‍25കിലോമീറ്റര്‍ അകലെയുളള ഫെഡറിക്കോ ഫെല്ലിനി അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങളിലൊന്ന്. സാന്‍ മറീനയിലെ മൂന്ന് ഐക്കണിക് ടവറുകളില്‍ ഒന്നായി ഗ്വെയ്റ്റ വേറിട്ട് നില്‍ക്കുന്നു. മറ്റൊരു പ്രധാന ലാന്‍ഡ്മാര്‍ക്ക് ബസലിക്ക ഡി സാന്‍ മറിനോ ആണ്.

നൗറു

21 ചതുരശ്രകിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള പസഫിക് സമുദ്രത്തിലെ ഒരു ചെറിയ ദ്വീപ് രാഷ്ട്രമാണ് നൗറു. ഫോസ്ഫറസ് ഖനനത്തിന് പേരുകേട്ടയിടമാണ് നൗറു. നൗറുവിന് ഒരു വിമാനത്താവളം ഉണ്ടെങ്കിലും അതിന്റെ പ്രവര്‍ത്തന ശൈലിയും അന്താരാഷ്ട്ര ബന്ധങ്ങളും പരിമിതമാണ്. ദ്വീപില്‍ എത്തിക്കഴിഞ്ഞാല്‍ ബസ്സുകളെയും സൈക്കിളുകളെയുമാണ് ആശ്രയിക്കുന്നത്.

Content Highlights: five countries in the world without airport

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us