യാത്രക്കാരെ സന്തോഷിപ്പിക്കാൻ വിമാനത്താവളത്തില്‍ 'ലാമ തെറാപ്പി'യുമായി അമേരിക്ക

വാഷിംഗ്ടൺ ആസ്ഥാനമായുള്ള ഫാം, മൗണ്ടൻ പീക്ക്‌സുമായി സഹകരിച്ചാണ് യുഎസ് എയർപോർട്ട് ഇത്തരത്തിൽ ഒരു ആശയം മുന്നോട്ട് വെച്ചത്

dot image

ഇത് എന്താ എയർപോർട്ടിൽ മൃ​ഗമോ എന്നായിരിക്കും ഇത് കാണുമ്പോൾ തോന്നുക. ലാമ, അൽപാക്ക വിഭാ​ഗത്തിൽ പെട്ട മൃ​ഗങ്ങളാണ് ഇവിടെ ഉള്ളതും. എന്നാൽ എന്തിനാണ് ഈ മൃ​ഗങ്ങളെ ഇത്തരത്തിൽ വിമാനത്താവളങ്ങളിൽ നിർത്തുന്നതെന്ന് അറിയാമോ? യാത്രക്ക് മുൻപ് ആളുകൾ നേരിടുന്ന സമ്മർദ്ദം കുറയ്ക്കാനാണ് ഇത്തരത്തിൽ വിമാനത്താവളങ്ങളിൽ ലാമ തെറാപ്പി കൊണ്ടുവന്നതെന്നാണ് പോർട്ട്‌ലാൻഡ് ഇൻ്റർനാഷണൽ എയർപോർട്ട് അധികൃതര്‍ പറയുന്നത്. വാഷിംഗ്ടൺ ആസ്ഥാനമായുള്ള ഫാം, മൗണ്ടൻ പീക്ക്‌സുമായി സഹകരിച്ചാണ് അമേരിക്കയിലെ ഈ എയർപോർട്ട് ഇത്തരത്തിൽ ഒരു ആശയം മുന്നോട്ട് വെച്ചത്. യാത്രക്കാർക്കുണ്ടാവുന്ന ആശങ്കകൾ കുറയ്ക്കുന്നതിനും അവർക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് ആശ്വാസം നൽകുന്നതിനുമാണ് ഓരോ ആഴ്ച്ചയിലും ഇത്തരത്തിൽ മൃ​ഗങ്ങളെ കൊണ്ടുവരുന്നത്.

'ഐ ലവ് പിഡിഎക്സ്' എന്ന വസ്ത്രം ധരിച്ചാണ് ലാമകൾ ഇവിടെ എത്തുന്നത്. യാത്രക്കാരെ സന്തോഷിപ്പിക്കാനും യാത്രക്ക് മുൻപുള്ള അവരുടെ ഭയത്തെ മാറ്റാനുമാണ് ഇത്തരത്തിൽ ലാമ തെറാപ്പി നടത്തുന്നത്. ഏകദേശം $650 ആണ് ഒരു മണിക്കൂറിന് ഒരു ലാമക്ക് ഈടാക്കുന്നത്.

മരങ്ങളും പച്ചപ്പും പ്രകൃതിദത്ത വെളിച്ചം വരുന്ന വിശാലമായ ടെർമിനലുകളാണ് ഇവിടെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2023-ൽ 16.5 ദശലക്ഷം യാത്രക്കാരാണ് ഇത്തരത്തിൽ ലാമ തെറാപ്പി സ്വീകരിച്ചിട്ടുള്ളത്. വേനൽക്കാലത്ത് പ്രതിദിനം 450 വിമാനങ്ങളാണ് അവിടെ സർവീസ് നടത്തുന്നത്.

പല സന്ദർശകരുടെയും ആദ്യത്തേതും അവസാനത്തേതുമായ ആകർഷണം പിഡിഎക്സ് തന്നെയാണെന്ന് ട്രാവൽ പോർട്ട്‌ലാൻഡ് പ്രസിഡൻ്റും സിഇഒയുമായ ജെഫ് മില്ലർ പറഞ്ഞു. ഇത് ടൂറിസം മേഖലയിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഉറപ്പാണ് എന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Each of these animals are trained and certified for therapeutic interactions. The farm charges approximately $650 per animal, per hour

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us