ശുദ്ധവായു ശ്വസിക്കണോ, എങ്കില്‍ പോകാം ഈ രാജ്യങ്ങളിലേക്ക്

മികച്ച വായു ഗുണനിലവാരമുള്ള രാജ്യങ്ങൾ ഏതൊക്കെയെന്ന് അറിയാമോ?

dot image

ലോകത്തെ ഏതൊരു രാജ്യമാണെങ്കിലും അവിടെയുള്ള ആളുകളുടെ ആരോ​ഗ്യത്തിനും ക്ഷേമത്തിനും അവിടുത്തെ വായു ഗുണനിലവാരത്തിന് പ്രധാന പങ്കുണ്ട്. എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) അടിസ്ഥാനപ്പെടുത്തിയാണ് വായു എത്രത്തോളം ശുദ്ധമോ മലിനമോ ആണെന്ന് കണ്ടെത്തുന്നതും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങൾ പൊതുജനങ്ങളെ എത്ര മാത്രം ബാധിക്കുമെന്ന് തിരിച്ചറിയുന്നതും. കുറഞ്ഞ എക്യുഐ അർത്ഥമാക്കുന്നത് ആ പ്ര​ദേശത്ത് മെച്ചപ്പെട്ട ​ഗുണനിലവാരമാണെന്നാണ്. അതേസമയം എക്യുഐ കണക്ക് ഉയർന്നാണ് നിൽക്കുന്നതെങ്കിൽ ആ പ്രദേശത്ത് മലിനീകരണവും ആരോഗ്യപരമായ അപകടസാധ്യതകളും കൂടുതലാണെന്നാണ് അര്‍ത്ഥം. നയങ്ങൾ, സാങ്കേതികവിദ്യ, പരിസ്ഥിതി മാനേജ്‌മെൻ്റ് എന്നിവയിലൂടെ വായുവിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിൽ നിരവധി രാജ്യങ്ങൾ ഗണ്യമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. മികച്ച വായു ഗുണനിലവാരമുള്ള രാജ്യങ്ങൾ ഏതൊക്കെയെന്ന് അറിയാമോ?

ഫിൻലാൻഡ്

പരിസ്ഥിതി സംരക്ഷണത്തില്‍ മുന്നിലുള്ള രാജ്യമാണ് മനോഹരമായ പ്രകൃതി ഭം​ഗിയുള്ള ഫിൻലാൻഡ്, ശുദ്ധവായു നിലവാരത്തിൻ്റെ കാര്യത്തില്‍ ഏറ്റവും മികച്ച രാജ്യമാണിത്. ഫിൻലാൻഡിലെ 70% ശതമാനവും വനപ്രദേശമായതിനാൽ കുറഞ്ഞ ജനസാന്ദ്രതയും കുറഞ്ഞ വ്യാവസായിക മലിനീകരണവും മൂലം രാജ്യത്ത് മികച്ച വായു നിലവാരം ആസ്വദിക്കാൻ സാധിക്കും. ലോകത്തെ ഏറ്റവും ആരോഗ്യകരമായി ജീവിക്കാനുള്ള സ്ഥലങ്ങളിൽ ഒന്നായി മാറിയിട്ടുണ്ട് ഫിൻലാൻഡ്.

ഐസ്‍ലാന്‍ഡ്

ഐസ്‌ലാൻഡില്‍ പൊതുവേ ജനസാന്ദ്രത കുറവായതിനാൽ വായുവിൻ്റെ ഗുണനിലവാരം മികച്ചതാണ്.ഐസ്‌ലാൻഡിൽ വ്യാവസായിക പ്രവർത്തനങ്ങൾ കുറവായതിനാൽ വായു മലിനീകരണം കുറയ്ക്കാൻ അത് സഹായിക്കും. അതിനാൽ തന്നെ നഗര, ഗ്രാമ പ്രദേശങ്ങളിൽ ശുദ്ധമായ വായു ലഭിക്കാനും കാരണമാകും. ഐസ്‌ലാൻഡ് അതിൻ്റെ ഊർജത്തിൻ്റെ ഭൂരിഭാഗവും ശുദ്ധവും സുസ്ഥിരവുമായ സ്രോതസ്സുകളിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. പുനരുപയോഗ ഊർജത്തോടുള്ള പ്രതിബദ്ധതയും പ്രകൃതിദൃശ്യങ്ങളുടെ സംരക്ഷണവും ഐസ്‌ലാൻഡിനെ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ജീവിതത്തിനുള്ള ആഗോള മാതൃകയാക്കി മാറ്റുന്നു.

സ്വീഡൻ

പാരിസ്ഥിതിക മാനദണ്ഡങ്ങൾക്കും സുസ്ഥിരതയോടുള്ള പ്രതിബദ്ധതയ്ക്കും പ്രശസ്തമാണ് സ്വീഡൻ. സ്വീഡിഷ് ഗവൺമെൻ്റ് കർശനമായ വായു ഗുണനിലവാര നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതുകൊണ്ട് തന്നെ വായു​ ഗുണനിലവാരം മെച്ചപ്പെട്ടതാണ്. പുനരുപയോഗ ഊർജത്തെ സജീവമായി പ്രോത്സാഹിപ്പിക്കുന്നതിനാല്‍ ഊർജ്ജത്തിൻ്റെ ഗണ്യമായ ഭാഗം ജലവൈദ്യുതിയോ ബയോഎനർജിയോ ആക്കി രാജ്യവ്യാപകമായി ശുദ്ധവായുവിന് പിന്തുണ നൽകുകാൻ സഹായിക്കും. അതുകൊണ്ട് തന്നെ ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സാധിക്കും. പച്ചപ്പ് കൂടുതലുള്ള ഒരുപാട് പ്രദേശങ്ങൾ സ്വീഡനിൽ ഉണ്ട്. ഇത് വായുവിൻ്റെ ഗുണനിലവാരം വർദ്ധിപ്പിക്കുക മാത്രമല്ല ആരോഗ്യകരവും ജൈവവൈവിധ്യമുള്ളതുമായ അന്തരീക്ഷം നിലനിർത്തുകയും ചെയ്യുന്നു.

നോർവേ

സുസ്ഥിര ഊർജ്ജ സമ്പ്രദായങ്ങൾ, കർശനമായ പാരിസ്ഥിതിക നിയന്ത്രണങ്ങൾ എന്നിവ അടിസ്ഥാനപ്പെടുത്തുന്നതാണ് നോർവേയിലെ വായു നിലവാരം. വിശാലമായ വനങ്ങളും പ്രകൃതിയോട് അതുത്ത് നിൽക്കുന്ന പ്രദേശങ്ങളും ഉള്ളതിനാൽ വ്യാവസായിക മലിനീകരണം ഉണ്ടാകും എന്ന കാര്യത്തിൽ പേടി വേണ്ട. വായുവിൻ്റെ ഗുണനിലവാരം സംരക്ഷിക്കുന്നതിനും പാരിസ്ഥിതിക ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ആഗോള മാതൃകയായി നോർവേ മാറി കഴിഞ്ഞു.

ന്യൂസിലൻ്റ്

രാജ്യത്തിൻ്റെ വനങ്ങളും പർവതങ്ങളും തടാകങ്ങളും അതിൻ്റെ ദൃശ്യഭംഗി വർദ്ധിപ്പിക്കുക മാത്രമല്ല, ശുദ്ധവായു നിലനിർത്തുന്നതിനും സഹായിക്കുന്നു. കുറഞ്ഞ ജനസാന്ദ്രതയും വിപുലമായ പരിസ്ഥിതി സംരക്ഷണവും ഉള്ളതിനാൽ ന്യൂസിലൻഡ് മലിനീകരണ അപകടസാധ്യതകൾ കുറയ്ക്കുന്നുണ്ട്.

കാനഡ

വായു ഗുണനിലവാരം മികച്ചതായ മറ്റൊരു പ്രധാനപ്പെട്ട രാജ്യമാണ് കാനഡ. വനങ്ങളും, പുഴകളും , പ്രകൃതി ഭം​ഗിയും ​ഗുണനിലവാരത്തെ എടുത്ത് കാണിക്കുന്നുണ്ട്. ചെറിയ പട്ടണങ്ങൾക്കൊപ്പം വാൻകൂവർ, കാൽഗറി തുടങ്ങിയ നഗരങ്ങളും വായുവിൻ്റെ ഗുണനിലവാരത്തിൽ സ്ഥിരമായി ഉയർന്ന റാങ്ക് നേടാറുണ്ട്. പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളിൽ, പ്രത്യേകിച്ച് ജലവൈദ്യുത, ​​കാറ്റ് ഊർജ്ജത്തിൽ ആണ് രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിനാൽ തന്നെ ഇവിടെ വായു ഗുണനിലവാരം ഉയർന്നായിരിക്കും.

ഓസ്ട്രേലിയ

സിഡ്‌നി, മെൽബൺ തുടങ്ങിയ പ്രധാന നഗരങ്ങൾ ഒഴികേ ഓസ്ട്രേലിയയിലെ മറ്റ് പ്രധാനപ്പെട്ട ന​ഗരങ്ങളെല്ലാം വായു ഗുണനിലവാരത്തിന് പേര് കേട്ട സ്ഥലങ്ങളാണ്. രാജ്യത്തെ ശക്തമായ പാരിസ്ഥിതിക നിയമങ്ങളും മലിനീകരണം കുറയ്ക്കുന്നതിനുള്ള മുന്നേറ്റങ്ങളെല്ലാം രാജ്യത്തെ മികച്ച വായു​ഗുണനിലവാരത്തോടെ നിലനിർത്തുന്നുണ്ട്. ഹൊബാർട്ട്, അഡ്‌ലെയ്ഡ് തുടങ്ങിയ നഗരങ്ങൾ രാജ്യത്തെ ഏറ്റവും ശുദ്ധവായു ഉള്ള മേഖലയായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സ്വിറ്റ്സർലൻഡ്

മലിനീകരണം കുറയ്ക്കുന്നതിനും ശുദ്ധമായ ഗതാഗതവും ഊർജ ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിനും സ്വിസ് സർക്കാർ ഫലപ്രദമായ നയങ്ങൾ നടപ്പിലാക്കുന്നുണ്ട്. അന്തരീക്ഷ മലിനീകരണത്തെക്കുറിച്ചുള്ള രാജ്യത്തിൻ്റെ കർശനമായ നിയന്ത്രണങ്ങൾ വായു ശുദ്ധവും ആരോഗ്യകരവുമായി തുടരാൻ സ​ഹായിക്കുന്നു.

Content Highlights: Air quality plays a crucial role in determining the health and well-being of a population. Several countries have made significant strides in improving air quality through policies, technology, and environmental management

dot image
To advertise here,contact us
dot image