ദുബായിലേയ്ക്ക് ടൂറ് പോകണോ?, പഴയത് പോലെ അങ്ങനങ്ങ് പോകാനാകില്ല: അപേക്ഷക്കൊപ്പം ഈ രേഖകൾ നിർബന്ധം

ട്രാവൽ ഏജൻസികൾക്ക് ദുബായ് എമിഗ്രേഷൻ വിഭാഗം ഇതു സംബന്ധിച്ച നി‍ർ‌ദ്ദേശം നൽകി കഴിഞ്ഞെന്നാണ് റിപ്പോ‍ർട്ടുകൾ

dot image

ദുബായിലേയ്ക്ക് വിനോദസഞ്ചാരത്തിന് പോകുന്നവർക്ക് ഇനി പഴയത്പോലെ പോയിവരാനാകില്ല. ടൂറിസ്റ്റ് വിസയിൽ ദുബായിലേക്ക് പോകുന്നവർക്കായി പുതിയ മാ‍ർ‌​ഗ്ഗ നിർ‌ദ്ദേശങ്ങൾ ദുബായ് എമി​ഗ്രേഷൻ വിഭാ​ഗം പുറത്തിറക്കി. ദുബായിലേയ്ക്കുള്ള ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുന്ന വിനോദ സഞ്ചാരികൾക്ക് അധികൃത‍ർ ഹോട്ടൽ ബുക്കിംഗ് രേഖകളും മടക്ക ടിക്കറ്റും നിർബന്ധമാക്കിയിരിക്കുകയാണ്. ട്രാവൽ ഏജൻസികൾക്ക് ദുബായ് എമിഗ്രേഷൻ വിഭാഗം ഇതു സംബന്ധിച്ച നി‍ർ‌ദ്ദേശം നൽകി കഴിഞ്ഞെന്നാണ് റിപ്പോ‍ർട്ടുകൾ.

പുതിയതായി വരുത്തിയിരിക്കുന്ന മാറ്റമനുസരിച്ച് ടൂറിസ്റ്റ് വിസകൾക്ക് അപേക്ഷിക്കുമ്പോൾ ക്യുആർ കോഡുള്ള ഹോട്ടൽ ബുക്കിംഗ് രേഖകളും റിട്ടേൺ ടിക്കറ്റിൻ്റെ പകർപ്പും ഒപ്പം സമർപ്പിക്കണം. ഈ രേഖകൾ ഇല്ലാതെ വിസയ്ക്ക് അപേക്ഷിച്ചാൽ നടപടിക്രമങ്ങളിൽ കാലതാമസമുണ്ടായേക്കാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത്തരം രേഖകൾ സമർപ്പിക്കാത്ത മലയാളികൾ ഉൾപ്പെടെയുള്ള നിരവധി വിദേശികളുടം ടൂറിസ്റ്റ് വിസയ്ക്കുള്ള അപേക്ഷകൾ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ വൈകുന്നുണ്ട്. നേരത്തെ എയർപോർട്ടിലെ എമി​ഗ്രേഷൻ ഓഫീസർമാർ ആവശ്യപ്പെട്ടാൽ മാത്രമേ ടൂറിസ്റ്റ് വിസയിലെത്തുന്നവർ ഇത്തരം രേഖകൾ ഹാജരാക്കി വരേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നുള്ളു.

ഇതിന് പുറമെ ഇനിമുതൽ ടൂറിസ്റ്റ് വിസ അപേക്ഷകർ തങ്ങളുടെ ക്രെഡിറ്റ്/ഡെബിറ്റ് കാർഡിൽ രണ്ട് മാസത്തെ കാലാവധിയുള്ള വിസയ്ക്ക് 5000 ദിർഹവും മൂന്ന് മാസത്തെ വിസയ്ക്ക് 3000 ദിർഹവും ബാലൻസ് കാണിക്കേണ്ടതുണ്ട്.

എമി​ഗ്രേഷൻ ഡിപ്പാർട്ട്മെൻ്റിൻ്റെ വെബ്സൈറ്റിൽ ടൂറിസ്റ്റ് വിസയ്ക്കായി അപേക്ഷിക്കുമ്പോൾ ഹോട്ടൽ ബുക്കിംഗ് രേഖകളും റിട്ടേൺ ടിക്കറ്റിൻ്റെ വിശദാംശങ്ങളും അപ്‌ലോഡ് ചെയ്യാൻ ആവശ്യപ്പെടുന്നുണ്ടെന്നാണ് റിപ്പോ‍ർട്ടുകൾ സൂചിപ്പിക്കുന്നത്. ടൂറിസ്റ്റ് വിസകൾക്ക് ട്രാവൽ ഏജൻസികൾക്ക് മാത്രമേ അപേക്ഷിക്കാനാകൂ. അതേസമയം വിസിറ്റ് വിസകൾക്ക് അപേക്ഷിക്കാൻ ട്രേഡിംഗ് കമ്പനികളും വ്യക്തികൾക്കും കുടുംബങ്ങൾക്കും സാധിക്കുന്നു. അപ്പോഴും രണ്ട് വിസകൾക്കും ഒരേ നിയമങ്ങളും നിയന്ത്രണങ്ങളും ബാധകമാണ്.

നിലവി‌ൽ പാക്കിസ്ഥാനിലെയും ഏതാനും ആഫ്രിക്കൻ രാജ്യങ്ങളിലെയും പൗരന്മാർക്ക് ഇത്തരം നിയമങ്ങൾ ഇപ്പോഴും നിലവിലുണ്ട്. എ‌ന്നാൽ യുഎഇയിൽ താമസിക്കുന്ന ഒരു പ്രവാസിക്ക് അവരുടെ കുടുംബത്തിനായി വിസിറ്റിംഗ് വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ഹോട്ടൽ ബുക്കിംഗ് രേഖകളും മടക്ക ടിക്കറ്റിൻ്റെ പകർപ്പും സമർപ്പിക്കേണ്ടതുണ്ടോ എന്നതിൽ നിലവിൽ വ്യക്തതയില്ല.

Content Highlights: Hotel booking documents and return ticket have been made mandatory for Dubai tourist visa

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us