ട്രെയിനില്‍ റീലെടുക്കൂ, ലക്ഷങ്ങള്‍ സമ്മാനം നേടൂ; അറിയാം കൂടുതല്‍ വിവരങ്ങള്‍

കണ്ടന്റ് ക്രിയേറ്ററോ സ്വതന്ത്ര ചലച്ചിത്ര നിര്‍മ്മാതാവോ കോളേജ് വിദ്യാര്‍ത്ഥിയോ എന്ന വ്യത്യാസമില്ലാതെ ആര്‍ക്കും ആവേശകരമായ മത്സരത്തില്‍ പങ്കെടുക്കാം.

dot image

റീലുകളും സിനിമകളും സൃഷ്ടിക്കുന്നതില്‍ താല്പര്യമുള്ളവരാണോ നിങ്ങള്‍?. നിങ്ങളുടെ കഴിവുകള്‍ തെളിയിക്കാനും ലക്ഷങ്ങള്‍ ക്യാഷ് അവാര്‍ഡ് സ്വന്തമാക്കാനുള്ള അവസരമൊരുക്കുകയാണ് നാഷണല്‍ ക്യാപിറ്റല്‍ റീജിയന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (എന്‍സിആര്‍ടിസി) ഈ മാസം ആദ്യം നമോ ഭാരത് ഷോര്‍ട്ട് ഫിലിം മേക്കിംഗ് കോമ്പറ്റീഷന്റെ ലോഞ്ച് പ്രഖ്യാപിച്ചിരിക്കുന്നു. കണ്ടന്റ് ക്രിയേറ്ററോ സ്വതന്ത്ര ചലച്ചിത്ര നിര്‍മ്മാതാവോ കോളേജ് വിദ്യാര്‍ത്ഥിയോ എന്ന വ്യത്യാസമില്ലാതെ ആര്‍ക്കും ആവേശകരമായ മത്സരത്തില്‍ പങ്കെടുക്കാം.

എന്‍സിആര്‍ടിസിയുടെയും നമോ ഭാരത് ഡല്‍ഹി മീററ്റിന്റെയും ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ മത്സരവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്. പോസ്റ്റില്‍ പറയുന്നതനുസരിച്ച് 'നമോ ഭാരത് ട്രെയിനുകളും ആര്‍ആര്‍ടിഎസ് സ്റ്റേഷനുകളും ഫിലിം, മീഡിയ പ്രോജക്റ്റുകള്‍ക്ക് അനുയോജ്യമായ സ്ഥലങ്ങളായി പ്രോത്സാഹിപ്പിക്കുക, ആര്‍ആര്‍ടിഎസുമായുള്ള പൊതു ഇടപഴകല്‍ വര്‍ദ്ധിപ്പിക്കുക, ദേശീയ തലസ്ഥാന മേഖലയില്‍ അതിന്റെ പരിവര്‍ത്തന സ്വാധീനം കാണിക്കുക എന്നിവയാണ് മത്സരം ലക്ഷ്യമിടുന്നത്. സ്റ്റോറിലൈന്‍ നിയന്ത്രണങ്ങള്‍ ഒന്നുമില്ല. നമോ ഭാരത് ട്രെയിനും ആര്‍ആര്‍ടിഎസ് സ്റ്റേഷനുകള്‍ക്കും പ്രാധാനം കൊടുക്കുന്ന രീതിയിലായിരക്കണം നിങ്ങളുടെ വീഡിയോ.

ക്യാഷ് പ്രൈസുകള്‍

ആദ്യ മൂന്ന് വിജയികള്‍ക്ക് ക്യാഷ് പ്രൈസുകള്‍ ലഭിക്കും.

ഒന്നാം സ്ഥാനം: 1,50,000 രൂപ

രണ്ടാം സ്ഥാനം: 1,00,000 രൂപ

മൂന്നാം സ്ഥാനം: 50,000 രൂപ

വിജയിക്കുന്ന എന്‍ട്രികള്‍ എന്‍സിആര്‍ടിസിയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും പ്രദര്‍ശിപ്പിക്കും.

നമോ ഭാരത് ഷോര്‍ട്ട് ഫിലിം നിര്‍മ്മാണ മത്സരത്തില്‍ എങ്ങനെ പങ്കെടുക്കാം

പങ്കെടുക്കാന്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ 'നമോ ഭാരത് ഷോര്‍ട്ട് ഫിലിം മേക്കിംഗ് മത്സരത്തിനായുള്ള അപേക്ഷ' എന്ന സബ്ജക്റ്റില്‍ ഒരു ഇമെയില്‍ അയയ്ക്കണം. ഇമെയിലില്‍ നിങ്ങളുടെ മുഴുവന്‍ പേര് ഉള്‍പ്പെടുത്തണം. ഒരു ഹ്രസ്വ കഥാ സംഗ്രഹവും (100 വാക്കുകള്‍ വരെ) സിനിമയുടെ കണക്കാക്കിയ ദൈര്‍ഘ്യവും. മികച്ച നിലവാരം ഉറപ്പാക്കാന്‍, എല്ലാ എന്‍ട്രികളും MP4 അല്ലെങ്കില്‍ MOV ഫോര്‍മാറ്റില്‍ സമര്‍പ്പിക്കണം, ഏറ്റവും കുറഞ്ഞ റെസല്യൂഷന്‍ 1080p. അയക്കാനുള്ള അവസാന തീയതി 2024 ഡിസംബര്‍ 20 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്കും നിങ്ങളുടെ അപേക്ഷ സമര്‍പ്പിക്കുന്നതിനും എന്‍സിആര്‍ടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കില്‍ ഇമെയില്‍ [email protected] സന്ദര്‍ശിക്കുക.

Content Highlights: Shoot Reels At Namo Bharat Trains, Rapid Rail Stations And Win Up To Rs 1.5 Lakh

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us