ലോകവ്യാപകമായി രാജ്യാന്തര യാത്രയ്ക്ക് അംഗീകരിക്കപ്പെട്ടിരിക്കുന്ന ആധികാരിക രേഖയാണ് പാസ്പോർട്ടുകൾ. ഒരു നിശ്ചിത തുക ഫീസായി നൽകിയാണ് ഓരോ രാജ്യങ്ങളും പാസ്പോർട്ടുകൾ അനുവദിക്കുന്നത്. അതിനാൽ തന്നെ പാസ്പോർട്ടുകളുടെ വില എന്നത് ഓരോ വ്യക്തിയും പാസ്പോർട്ടിന് അപേക്ഷിക്കുന്ന രാജ്യത്തെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. നിലവിൽ ഇതുമായി ബന്ധപ്പെട്ട് പങ്കുവെയ്ക്കപ്പെട്ടിരിക്കുന്ന വിവരങ്ങൾ പ്രകാരം പാസ്പോർട്ടിൻ്റെ വില 19000 രൂപയ്ക്കും 1500 രൂപയ്ക്കും ഇടയിലാണ്.കംപയർ മാർക്കറ്റിൻ്റെ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.
ലോകത്തിലെ ഏറ്റവും ചെലവ് കുറവുള്ള പാസ്പോർട്ട് യുഎഇയുടേതാണ്. 2024 ഏപ്രിലിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ യുഎഇ പാസ്പോർട്ടിന് ചെലവാകുക 1493.73 രൂപയാണ്. ചെലവ് കുറവിൻ്റെ കാര്യത്തിൽ രണ്ടാമത് ഇന്ത്യയാണ്. 10 വർഷം കാലാവധിയുള്ള ഇന്ത്യൻ പാസ്പോർട്ടിൻ്റെ വില 1524.95 രൂപയാണ്. ഹംഗറിയും സ്പെയിനും അടക്കം ഏതാനും യൂറോപ്യൻ രാജ്യങ്ങളും ആഫ്രിക്കൻ രാജ്യങ്ങളായ കെനിയ, സൗത്ത് ആഫ്രിക്ക അടക്കമുള്ളവയും കുറഞ്ഞ ചെലവിൽ പാസ്പോർട്ടുകൾ നൽകുന്ന രാജ്യങ്ങളാണ്.
മെക്സിക്കൻ പാസ്പോർട്ടാണ് രാജ്യത്തെ ഏറ്റവും ചെലവേറിയ പാസ്പോർട്ടുകളുടെ പട്ടികയിൽ ഒന്നാമത്. 19,481.75 രൂപയാണ് 10 വർഷം കാലാവധിയുള്ള മെക്സിക്കൻ പാസ്പോർട്ടിൻ്റെ ചെലവ്. മെക്സിക്കോയുടെ തന്നെ ആറ് വർഷം, നാല് വർഷം എന്നിങ്ങനെ കാലാവധിയുള്ള പാസ്പോർട്ടുകളാണ് ഏറ്റവും ചെലവേറിയ പാസ്പോർട്ടുകളുടെ പട്ടികയിൽ യഥാക്രമം ആദ്യത്തെ നാലും ഒമ്പതും സ്ഥാനത്തുള്ളത്.
ഇന്ത്യൻ പാസ്‌പോർട്ടിന് 'പ്രതിവർഷം ചെലവ്' കണക്കാക്കുമ്പോൾ ഏറ്റവും മികച്ച മൂല്യമുണ്ട്. 30 വയസും അതിന് മുകളിലുമുള്ള പൗരന്മാർക്ക് 194 രാജ്യങ്ങളിൽ വിസരഹിത ആക്സസ് നൽകുന്ന സ്പാനിഷ് പാസ്പോർട്ട് ലോകത്തെ തന്ന ഏറ്റവും ശക്തമായ പാസ്പോർട്ടുകളിൽ ഒന്നായാണ് കണക്കാക്കുന്നത്. ഹെൻലിയുടെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ പക്ഷെ ഇന്ത്യയുടെ സ്ഥാനം 82-ാമതാണ്. ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുക.
Content Highlights: