ഉറങ്ങി ഉറങ്ങി ഒരു യാത്ര,ആഹാ എന്താ സുഖം! അറിയാം ട്രെന്‍ഡാവുന്ന സ്ലീപ്പ് ടൂറിസത്തെക്കുറിച്ച്

2025 ലെ ഏറ്റവും വലിയ യാത്രാട്രെന്‍ഡുകളില്‍ ഒന്നാകാന്‍ പോകുന്ന സ്ലീപ്പ് ടൂറിസം എന്താണ്

dot image

നിങ്ങള്‍ സര്‍വ്വ ആഡംബരങ്ങളും നിറഞ്ഞ മനോഹരമായ ഒരു വീട്ടില്‍ താമസിക്കുകയാണ്. എല്ലാവിധ സുഖ സൗകര്യങ്ങളും, സ്വാദിഷ്ഠമായ ഭക്ഷണം, നല്ല ആസ്വാദ്യകരമായ ഉറക്കം, പ്രകൃതിരമണീയമായ ചുറ്റുപാടുകള്‍.എന്ത് രസമായിരിക്കും അല്ലേ. അതുപോലെ ആരോഗ്യം നിലനിര്‍ത്താന്‍ എട്ട് മണിക്കൂര്‍ ഉറക്കം…എത്രപേര്‍ക്ക് അങ്ങനെയൊരു ഉറക്കം സ്വപ്‌നമായി അവശേഷിക്കുന്നുണ്ട്. ജോലിത്തിരക്കുകള്‍ക്കിടയില്‍ ഒന്നു നന്നായി ഉറങ്ങാന്‍ കഴിയാത്ത പലരും കിട്ടാക്കനിയായിട്ടായിരിക്കും ഉറക്കത്തെ കാണുന്നത്.

എന്നാല്‍ വിഷമിക്കേണ്ട. ഒന്ന് നന്നായി ഉറങ്ങി ഇപ്പറഞ്ഞ സൗകര്യങ്ങള്‍ ഒക്കെ ആസ്വദിക്കാന്‍ വഴിയുണ്ട്. സഞ്ചാരികളെല്ലാം ഇപ്പോള്‍ വിശ്രമിക്കാന്‍ അവധിയെടുക്കുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ സ്ലീപ്പ് ടൂറിസം എന്ന ആശയത്തിന് പ്രചാരമേറുകയാണ്. 2025 ലെ ഏറ്റവും വലിയ യാത്രാ ട്രെന്‍ഡുകളിലൊന്നായി മാറാന്‍ സാധ്യതയുളള ഒന്നാണ് സ്ലീപ്പ് ടൂറിസം.


ഹില്‍ട്ടന്‍ നടത്തിയ ഒരു പഠനമനുസരിച്ച് 64 ശതമാനം ആഗോള സഞ്ചാരികളും വിനോദയാത്രകള്‍ക്ക് മുന്‍ഗണന നല്‍കാനാണ് ലക്ഷ്യമിടുന്നതത്രേ. കൊവിഡ് കാലത്തിന് ശേഷമാണ് ഇത്തരത്തിലൊരു മാറ്റം വിനോദസഞ്ചാര രംഗത്ത് സംഭവിച്ചത്. പുതിയ തലമുറയിലെ ആളുകളും മില്ലേനിയേഴ്സുമടക്കം ഈ പ്രവണതയ്ക്ക് പിന്തുണ നല്‍കുന്നുണ്ട്. സ്‌കൈസ്‌കാനര്‍ ട്രാവല്‍ ട്രന്‍ഡ്‌സിന്റെ റിപ്പോര്‍ട്ട് 2025ലെ വെല്‍നസ് ടൂറിസത്തിന്റെ ഉയര്‍ച്ചയെ എടുത്തുകാണിക്കുന്നതാണ്. 70 ശതമാനം ഇന്ത്യക്കാരാണ് ഇത്തരത്തിലുളള സൗകര്യങ്ങള്‍ തേടുന്നത്. അവരില്‍ 57 ശതമാനം ആളുകളും അവധിക്കാലത്ത് ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നു.

മുന്‍പൊക്കെ ഒരു അവധിക്കാലമായാല്‍ വിദേശത്തുളളവരാണെങ്കില്‍ നാട്ടിലേക്ക് മടങ്ങാനും അടിച്ചുപൊളിക്കാനുള്ള സ്‌പോട്ടുകള്‍ കണ്ടെത്താനുമാണ് ശ്രമിച്ചിരുന്നത്. എന്നാല്‍ ഇന്ന് ആ പ്രവണതയൊക്കെ മാറിക്കഴിഞ്ഞു. വിശ്രമിക്കാനൊരിടം തേടിയാണ് ആളുകള്‍ പോകുന്നത്. ഇന്ത്യയില്‍ ശരാശരി ജനസംഖ്യയുടെ 13 ശതമാനം ആളുകള്‍ അഞ്ച് മണിക്കൂറില്‍ താഴെയാണ് ഉറങ്ങുന്നത്. അതുകൊണ്ടുതന്നെ
ഉറക്കമില്ലായ്മ വലിയൊരു ആശങ്കയായി നില്‍ക്കുമ്പോള്‍ സ്‌ളീപ്പ് ടൂറിസം എന്നലക്ഷ്യത്തിലേക്കുള്ള വാതിലുകള്‍ തുറക്കുകയാണ്. നല്ല ഉറക്കം പല പ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധിയുമാണല്ലോ? തിരക്കുകളെല്ലാം മാറ്റിവച്ച് റിലാക്‌സ് ചെയ്യാനും ആരോഗ്യം ശ്രദ്ധിക്കാനും ശ്രമിക്കുന്നതുകൊണ്ടുതന്നെ സ്ലീപ്പ് ടൂറിസത്തില്‍ ട്രെന്‍ഡാവുന്നത് ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, യോഗാകേന്ദ്രങ്ങള്‍,വിശ്രമസൗകര്യങ്ങള്‍, തെറാപ്പികള്‍ എന്നിവയൊക്കെയാണ്.

Content Highlights :What is sleep tourism set to be one of the biggest travel trends of 2025?

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us