യാത്ര ചെയ്യാന്‍ ടിക്കറ്റ് വേണ്ട, ഓടിത്തുടങ്ങിയിട്ട് 75 വര്‍ഷം; ഇന്ത്യയിലെ ആ 'ഒരേയൊരു ട്രെയിന്‍' ഏതാണ്!

കഴിഞ്ഞ 75 വര്‍ഷക്കാലമായി ടിക്കറ്റ് വേണ്ടാതെയും സൗജന്യനിരക്കിലും സര്‍വ്വീസ് നടത്തുന്ന ഒരേയൊരു ഇന്ത്യന്‍ ട്രെയിന്‍ ഏതാണെന്നറിയാം

dot image

സാധാരണയായി നിങ്ങള്‍ ഒരു ട്രെയിനില്‍ യാത്ര ചെയ്യാനായി ആദ്യം എന്താണ് ചെയ്യാറുള്ളത്. ഒന്നുകില്‍ ഓണ്‍ലൈനായോ അല്ലെങ്കില്‍ ഓഫ് ലൈനായോ ടിക്കറ്റെടുക്കും. അല്ലേ? പക്ഷേ കഴിഞ്ഞ 75 വര്‍ഷമായി യാത്രക്കാര്‍ക്ക് ടിക്കറ്റില്ലാതെ സൗജന്യ സേവനം നല്‍കുന്ന ട്രെയിന്‍ ഇന്ത്യയില്‍ ഉണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ? കാര്യം ശരിയാണ് അങ്ങനെ ഒരു ട്രെയിന്‍ ഇന്ത്യയിലുണ്ട്. ഇന്ത്യന്‍ റെയില്‍വേയുടെ 13,000 ലധികം ട്രെയിനുകള്‍ ദിനം പ്രതി സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും ഇത്തരത്തിലൊരു സേവനം ഈ ട്രെയിനില്‍ മാത്രമേയുളളൂ.


75 വര്‍ഷമായി സര്‍വ്വീസ് നടത്തുന്ന ഭക്ര-നംഗല്‍ ട്രെയിനാണ് ഇത്തരത്തിലൊരു സേവനം നല്‍കുന്നത്. പഞ്ചാബിലെ നംഗലിനും ഹിമാചല്‍ പ്രദേശിലെ ഭക്രയ്ക്കുമിടയില്‍ 13 കിലോമീറ്റര്‍ ദൂരം, മനോഹരമായ സത്‌ലജ് നദിയ്ക്കും ശിവാലിക് കുന്നുകള്‍ക്കും മുകളിലൂടെയാണ് ഈ ട്രെയിന്‍ സര്‍വ്വീസ് നടത്തുന്നത്. പ്രതിദിനം 800 ലധികം ആളുകള്‍ ഈ ട്രെയിന്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എല്ലാദിവസവും രാവിലെ 7.05ന് ട്രയിന്‍ നംഗല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് 8.20 ന് ഭക്രയില്‍ എത്തിച്ചേരും. മടക്കയാത്രയില്‍ ട്രെയിന്‍ 3.05 ന് നംഗലില്‍ നിന്ന് മറ്റൊരു യാത്ര പുറപ്പെട്ട് 4.20 ന് ഭക്ര റെയില്‍വേസ്റ്റേഷനില്‍ യാത്രക്കാരെ ഇറക്കും.

Also Read:

ആദ്യകാലത്ത് ഈ ട്രെയിന്‍ ഉപയോഗിക്കുന്നത് ഭക്രനംഗല്‍ അണക്കെട്ടിന്റെ നിര്‍മ്മാണത്തിന് തൊഴിലാളികളെ എത്തിക്കുന്നതിനും അവരുടെ തിരിച്ചുള്ള യാത്രയ്ക്കുമായിട്ടായിരുന്നു. 1948 മുതലാണ് ട്രെയിന്‍ ഓടിത്തുടങ്ങിയത്. പിന്നീട് 1953ല്‍ അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്ത ഡീസല്‍ എഞ്ചിനുകളുടെ വരവുണ്ടായി.

എന്തുകൊണ്ട് ഭക്ര-നംഗല്‍ ട്രെയിന്‍ സൗജന്യമാകുന്നു

ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമായതുകൊണ്ടുതന്നെ ഇതിനെ കേവലമൊരു ഗതാഗത മാര്‍ഗ്ഗം എന്നതിലുപരി ചരിത്രത്തിന്റെ ഭാഗമായിത്തന്നെയാണ് കാണക്കാക്കുന്നത്. അതുപോലെ ഭക്രാബിയാസ് മാനേജ്‌മെന്റ് ബോര്‍ഡ്(ബിബിഎംബി) അതിന്റെ പ്രവര്‍ത്തന ചെലവ് കണക്കിലെടുത്ത് നിരക്ക് ഈടാക്കുന്നത് പരിഗണിക്കുന്നുണ്ടെങ്കിലും ഓരോ മണിക്കൂറിലും 18 മുതല്‍ 20 ലിറ്റര്‍ വരെ ഇന്ധനം ഉപയോഗിക്കേണ്ടിവരുന്നുണ്ട്. പക്ഷേ ട്രെയിനിന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും ഒക്കെമാനിച്ച് ഇത് നിരക്ക് രഹിതമായി നിലനിര്‍ത്താനുള്ള തീരുമാനമെടുക്കുകയായിരുന്നു.

Content Highlights : Do you know which is the only Indian train that has been running ticket less and free fare for the last 75 years

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us