മെട്രോ റൂട്ടില്‍ ഇന്‍ഡിഗോയ്ക്ക് 'ചെക്കു'മായി എയര്‍ ഇന്ത്യ; 5 പ്രധാന റൂട്ടുകളില്‍ പറക്കുക വിസ്താര എ320 വിമാനം

തിരക്കേറിയ മെട്രോ നഗരങ്ങളെ ബന്ധിപ്പിക്കുന്ന സര്‍വീസുകളിലൂടെ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം

dot image

രാജ്യത്തെ പ്രധാന മെട്രോ റൂട്ടുകളില്‍ സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ് എയര്‍ ഇന്ത്യ. വിസ്താര എ320 വിമാനങ്ങളാണ് രാജ്യത്തെ പ്രധാനപ്പെട്ട അഞ്ച് മെട്രോ ടു മെട്രോ റൂട്ടുകളില്‍ സര്‍വീസ് നടത്തുക. തിരക്കേറിയ മെട്രോ നഗരങ്ങളെ ബന്ധിപ്പിക്കുന്ന സര്‍വീസുകളിലൂടെ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. മാത്രമല്ല, ഇന്‍ഡിഗോ എയര്‍ലൈന്‍സ് മെട്രോ റൂട്ടുകളില്‍ ആരംഭിച്ച ഇന്‍ഡിഗോ സ്‌ട്രെച്ച് എന്ന ബിസിനസ് ക്ലാസ് സര്‍വീസിനെ നേരിടാന്‍ കൂടിയാണ് എയര്‍ ഇന്ത്യയുടെ പുതിയ നീക്കം.

ഈ മാസം ആദ്യമാണ് എയര്‍ ഇന്ത്യ- വിസ്താര ലയനം പൂര്‍ത്തിയായത്. അഞ്ച് മെട്രോ ടു മെട്രോ റൂട്ടുകളില്‍ വിസ്താര എ320 സര്‍വീസ് നടത്തുമെന്നാണ് എയര്‍ ഇന്ത്യ കഴിഞ്ഞ ദിവസം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. എക്കോണമി, പ്രീമിയം എക്കോണമി, ബിസിനസ് ക്ലാസുകള്‍ വിമാനത്തിലുണ്ടാകും.

Inside Of The Vistara Flights

ഡല്‍ഹി-മുംബൈ, ഡല്‍ഹി-ബെംഗളൂരു, ഡല്‍ഹി-ഹൈദരാബാദ്, മുംബൈ-ബെംഗളൂരു, മുംബൈ-ഹൈദരാബാദ് എന്നിവയാണ് റൂട്ടുകള്‍. ആഴ്ചയില്‍ 1000 റൗണ്ട് ട്രിപ്പുകളാണ് ഉണ്ടാകുക. ആഴ്ചയില്‍ 35,000 സീറ്റുകളാണ് എയര്‍ലൈന്‍ വാഗ്ദാനം ചെയ്യുന്നത്.

Content Highlights: Air India To Fly Vistara's A320 Planes On Five Key Domestic Routes

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us