1980-90 കാലഘട്ടങ്ങളിലെ ആളുകള്‍ക്ക് പ്രത്യേകിച്ച് യാത്രയൊക്കെ ചെയ്തിരുന്നവര്‍ക്ക് ഹോട്ടലുകളിലെ ബാത്ത്‌റൂമിലൊക്കെ വച്ചിരുന്ന ഫോണുകളെ കുറിച്ച് അറിയാന്‍ സാധിക്കും. അക്കാലങ്ങളിലെല്ലാം പഞ്ചനക്ഷത്ര ഹോട്ടലിലും മറ്റും താമസിക്കുന്നവര്‍ക്ക് മുറിയില്‍ ഫോണുളളത് വലിയ ആഢംബരത്തിന്റെ ഭാഗവുമായിരുന്നു. അതിനേക്കാള്‍ വലിയ ലക്ഷ്വറിയുടെ ഭാഗമായിരുന്നു ബാത്ത്റൂമില്‍ ഫോണ്‍ സ്ഥാപിച്ചിരുന്നത്. ബാത്ത് ടബ്ബുകള്‍ക്ക് മുകളിലുണ്ടായിരുന്ന ടെലിവിഷനും അതിനൊപ്പം ഉണ്ടായിരുന്ന ബാത്ത്‌റൂം ഫോണുകളും ആഢംബരത്തിന്റെ പര്യായമായിരുന്നു ഒരുകാലത്ത്. ബാത്ത്‌റൂമില്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഒരിക്കലും നല്ല കാര്യമല്ലെങ്കിലും അക്കാലത്ത് അത് ജനപ്രിയമായിരുന്നു.
എന്നാല്‍ മൊബൈല്‍ ഫോണുകള്‍ വന്നതോടുകൂടി കളി മാറി. ഇന്ന് ആഗോള ജനസംഖ്യയുടെ മൂന്നില്‍ രണ്ട് പേര്‍ക്കും മൊബൈല്‍ ഫോണ്‍ ഉണ്ട്. അതുകൊണ്ടുതന്നെ ബാത്ത്‌റൂം ഫോണുകളുടെ ആവശ്യകത കുത്തനെ കുറഞ്ഞു.
ഒരുകാലത്ത് ലക്ഷ്വറിയുടെ ഭാഗമായി കണക്കാക്കപ്പെട്ട ഈ ബാത്ത്‌റൂം ഫോണുകള്‍ ഇന്ന് എന്തിനാണെന്നാണ് പുതുതലമുറയുടെ ചോദ്യം. കുറച്ച് കാലം മുന്‍പ് വരെ ഹോട്ടലുകള്‍ക്ക് റേറ്റിംഗിന് ബാത്ത്‌റൂം ഫോണുകള്‍ വളരെ ആവശ്യമായിരുന്നു. ഇന്ന് പല പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നിന്നും ബാത്ത്‌റൂം ഫോണുകള്‍ നീക്കം ചെയ്തുകഴിഞ്ഞു. 'കാലഹരണപ്പെട്ടവ' എന്നാണ് ഇപ്പോള്‍ അവയെ വിളിക്കുന്നത്.
Content Highlights :People of the 1980s and 90s, especially those who traveled a lot, would know about the phones that were kept in hotel bathrooms