'കമ്പിളി പുതപ്പ്, കമ്പിളി പുതപ്പ്....' അവസാനം വഴങ്ങി ആശാനേ!! റെയിൽവേ ഇനി ബെഡ്ഷീറ്റ് മാസത്തിൽ രണ്ട് തവണ കഴുകും

2010-ന് മുമ്പ് 2-3 മാസത്തിലൊരിക്കലാണ് പുതപ്പുകൾ കഴുകിയിരുന്നത്

dot image

ട്രെയിനുകളിൽ യാത്രക്കാർക്ക് നൽക്കുന്ന പുതപ്പുകളുടെ ഗുണനിലവാരവും ശുചിത്വവും സംബന്ധിച്ച് നിരവധി ആശങ്കകളും ചർച്ചകളുമാണ് ഉയർന്ന് വരുന്നത്. ദീർഘദൂര യാത്രകൾക്കായി പലപ്പോഴും സ്ലീപ്പർ ക്ലാസും എസി കോച്ചും ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നവരായിരിക്കും പലരും. എസി കോച്ചിൽ യാത്ര ചെയ്യുമ്പോൾ തലയിണയും പുതപ്പുമടക്കം റെയിൽവേ ജീവനക്കാർ യാത്രക്കാർക്ക് നൽകാറുമുണ്ട്. എന്നാൽ അടുത്തിടെ റെയിൽവേ ജീവനക്കാർ തന്നെ നടത്തിയ വെളിപ്പെടുത്തലിനൊടുവിലാണ് വിവാദങ്ങൾ ഉടലെടുത്തത്. പുതപ്പുകള്‍ മാസത്തിലൊരിക്കല്‍ മാത്രമേ കഴുകാറുള്ളു എന്നായിരുന്നു വെളിപ്പെടുത്തല്‍. ഇത് വലിയ പ്രതിഷേധത്തിന് വഴിവച്ചു. ഒടുവില്‍ പുതിയ തീരുമാനവുമായി എത്തിയിരിക്കുകയാണ് റെയില്‍വേ.

യാത്രക്കാർക്ക് നൽകുന്ന പുതപ്പുകൾ ഇനി മുതൽ ഓരോ 15 ദിവസം കൂടുമ്പോഴും കഴുകണമെന്നാണ് റെയിൽവേ മന്ത്രാലയത്തിൻ്റെ പുതിയ തീരുമാ‌നം. രണ്ടാഴ്ച കൂടുമ്പോൾ ചൂടുള്ള നാഫ്തലീൻ ആവിയിൽ അവ അണുവിമുക്തമാക്കുകയും ചെയ്യും. ജമ്മു, ദിബ്രുഗഡ് രാജധാനി ട്രെയിനുകളിലെ എല്ലാ പുതപ്പുകളും അൾട്രാവയലറ്റ് ലൈറ്റ് ഉപയോ​ഗിച്ച് അണുക്കളെ കൊല്ലുന്ന യുവി റോബോട്ടിക് സാനിറ്റൈസേഷൻ എല്ലാ റൗണ്ട് ട്രിപ്പിന് ശേഷം നടത്തുമെന്നും നോർത്തേൺ റെയിൽവേ വക്താവ് ഹിമാൻഷു ശേഖർ അറിയിച്ചു.

നാഫ്തലീൻ ആവിയിൽ പുതപ്പുകൾ അണുവിമുക്തമാക്കുന്നത് സമയം എടുക്കുന്ന പക്രിയ ആണെങ്കിലും ഏറ്റവും ഫലപ്രദമായ രീതിയാണ്. ഓരോ ഉപയോഗത്തിനു ശേഷവും കോട്ടൺ തുണിത്തരങ്ങൾ യന്ത്രവൽകൃത അലക്കുശാലകളിൽ കൊടുത്ത് കഴുകുമെന്നും അദ്ദേഹം അറിയിച്ചു. 2010-ന് മുമ്പ് 2-3 മാസത്തിലൊരിക്കലാണ് പുതപ്പുകൾ കഴുകിയിരുന്നത്. പിന്നീട് അത് മാസത്തിൽ ഒരിക്കൽ എന്നരീതിയിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോൾ ഇത് 15 ദിവസമായി. ഇന്ത്യൻ റെയിൽവേ രാജ്യത്തുടനീളമുള്ള യാത്രക്കാർക്ക് പ്രതിദിനം 6 ലക്ഷത്തിലധികം പുതപ്പുകൾ നൽകുന്നുണ്ട്. വടക്കൻ റെയിൽവേ സോണിൽ പ്രതിദിനം 1 ലക്ഷത്തിലധികം പുതപ്പുകളും ബെഡ് റോളുകളും വിതരണം ചെയ്യുന്നുണ്ട്.

Content Highlights: The new decision of the Ministry of Railways is to wash the blankets given to passengers every 15 days from now on

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us