അവൻ എത്തി മക്കളെ! ഇനി പാർസലുകള്‍ 'പറന്നെ'ത്തിക്കാൻ വന്ദേഭാരതും

12-14 മണിക്കൂര്‍ കൊണ്ട് ഓടിയെത്താന്‍ സാധിക്കുന്ന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചാകും സര്‍വീസ് ആദ്യ ഘട്ടത്തിൽ ആരംഭിക്കുക

dot image

പാർസൽ സർവീസുകൾ അതിവേ​ഗം എത്തിക്കാൻ വന്ദേഭാരത് പാര്‍സല്‍ സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. വലുപ്പം കുറഞ്ഞ വിലപിടിപ്പുള്ള ഉത്പന്നങ്ങൾ രാജ്യത്തിൻ്റെ പല ഭാ​ഗങ്ങളിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. സാധാരണ ട്രെയിൻ സർവീസ് നടത്തുന്ന അതേ രീതിയിലായിരിക്കും വന്ദേഭാരത് പാര്‍സല്‍ സര്‍വീസും നടത്തുക. ലൈറ്റ് വെയ്റ്റ് ആയതും വിലപിടിപ്പുള്ളതുമായ സാധനങ്ങള്‍ ഈ സർവീസ് ആരംഭിക്കുന്നതിലൂടെ കൈമാറ്റം ചെയ്യാൻ സാധിക്കും. മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍ തുടങ്ങി എന്തും വന്ദേഭാരത് ലക്ഷ്യസ്ഥാനത്തെത്തിക്കും.

എത്ര വേ​ഗത്തിലായിരിക്കും ഈ പാർസലുകൾ എത്തുക?

12-14 മണിക്കൂര്‍ കൊണ്ട് ഓടിയെത്താന്‍ സാധിക്കുന്ന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചാകും സര്‍വീസ് ആദ്യ ഘട്ടത്തിൽ ആരംഭിക്കുക. എയര്‍ കാര്‍ഗോക്ക് ബദലായി അതിവേഗത്തില്‍ പാര്‍സലുകള്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ ലോജിസ്റ്റിക്‌സ് രംഗത്ത് വമ്പന്‍ മാറ്റങ്ങള്‍ക്ക് വന്ദേഭാരത് പാര്‍സല്‍ സര്‍വീസുകള്‍ കാരണമാകും.

അത്യാധുനിക സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന വന്ദേഭാരത് സര്‍വീസുകള്‍ കൃത്യ സമയത്ത് സാധനങ്ങള്‍ എത്തിക്കാന്‍ സഹായിക്കും. കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളോടെയാകും ട്രെയിന്‍ നിര്‍മിക്കുന്നത്. ട്രെയിനുകളുടെ ഡിസൈന്‍ പൂര്‍ത്തിയായെന്നും അനുമതിക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു.

Content Highlights: Any valuables can be exchanged by starting this service. Anything like a mobile phone, a rose flower, an orchid can be transferred to you.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us