വെള്ളത്തിലൊഴുകുന്നൊരു പോസ്റ്റ് ഓഫീസ്; ലോകത്ത് ഇങ്ങനെ ഒന്ന് മാത്രം, അതും ഇന്ത്യയില്‍!

ഈ 'ഫ്ലോട്ടിംഗ്' പോസ്റ്റ് ഓഫീസ് നഗരത്തിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്

dot image

വെള്ളത്തിലൊഴുകുന്ന പോസ്റ്റ് ഓഫീസ് നിങ്ങൾ കണ്ടിട്ടുണ്ടോ? അങ്ങനെയൊരു പോസ്റ്റ് ഓഫീസുണ്ട് നമ്മുടെ ഇന്ത്യയിൽ. ശ്രീന​ഗറിലെ ദാൽ തടാകത്തിൻ്റെ അരികിൽ ഒരു ഹൗസ് ബോട്ടിലാണ് ഈ ചെറിയ ​ഹൗസ് ബോട്ട് സ്ഥിതി ചെയ്യുന്നത്. ഈ 'ഫ്ലോട്ടിംഗ്' പോസ്റ്റ് ഓഫീസ് നഗരത്തിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. അത് മാത്രമല്ല ഇവിടുത്ത സ്റ്റാമ്പ് ലഭിക്കുന്നതിനായി നിരവധി ആളുകളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്.

ഫ്ലോട്ടിംഗ് പോസ്റ്റ് ഓഫീസിൻ്റെ ചരിത്രം

200 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ഈ തപാൽ ഓഫീസ് മറ്റ് തപാൽ ഓഫീസുകളിൽ നിന്ന് വ്യത്യസ്തമാണ്. 1953ൽ സ്ഥാപിതമായ പോസ്റ്റ് ഓഫീസ് 2011 ഓഗസ്റ്റോടെ പുതുക്കിപ്പണിതതാണെന്നും അതിന് ശേഷം ഫ്ലോട്ടിംഗ് പോസ്റ്റ് ഓഫീസ് എന്ന് നാമകരണം ചെയ്യപ്പെട്ടതായും ചില റിപ്പോർട്ടുകൾ ഉണ്ട്. വിനോദ സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടമായ ഈ പോസ്റ്റ് ഓഫീസ് കാണാനും ചിത്രങ്ങൾ എടുക്കാനും സ്റ്റാമ്പുകൾ വാങ്ങിക്കാനും ഇവിടെ ആളുകളുടെ തിരക്കാണ്.

ഇവിടുത്തെ കത്തുകളെല്ലാം പോസ്റ്റ്‌മാൻ ഹൗസ്‌ബോട്ടിൽ നിന്ന് ഒരു ഷിക്കാര ഉപയോഗിച്ച് തടാകത്തിലൂടെ തുഴഞ്ഞാണ് ആളുകളിലേക്ക് എത്തിക്കുന്നത്. രണ്ട് ചെറിയ മുറികളാണ് ഫ്ലോട്ടിംഗ് പോസ്റ്റ് ഓഫീസിലുള്ളത്. ഒന്ന് ഓഫീസായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ മറ്റൊന്ന് ജമ്മു കശ്മീരിലെ തപാൽ സേവനങ്ങളുടെ ഫിലാറ്റലിക് ചരിത്രം പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയമാണ്. കാശ്മീരിൻ്റെ സംസ്കാരത്തിനും ചരിത്രത്തിനും പ്രാധാന്യം നൽകുന്ന, ആഗോളതലത്തിൽ പ്രശംസ നേടിയ പുരാവസ്തുക്കളൊണ് മ്യൂസിയത്തിൽ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

Content Highlights: This 'floating' post office is one of the biggest tourist attractions in the city. Not only that, many people flock here to get stamps.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us