ന്യൂ ഇയറിന് എവിടെ പോകുമെന്ന കണ്‍ഫ്യൂഷനുണ്ടോ? ഇതാ അതിമനോഹരമായ ചില ഹില്‍സ്‌റ്റേഷനുകള്‍

യാത്ര പോകാന്‍ താല്‍പര്യമുള്ളവര്‍ക്കിതാ ഇന്ത്യയിലെ കിടിലന്‍ ഹില്‍സ്റ്റേഷനുകള്‍ പരിചയപ്പെടാം

dot image

അടുത്ത വര്‍ഷം വ്യത്യസ്തവും രസകരവുമാക്കാന്‍ ന്യൂ ഇയര്‍ ദിവസം പല തരത്തിലുള്ള പദ്ധതികളായിരിക്കും പലരും ആസൂത്രണം ചെയ്തിരിക്കുക. ന്യൂ ഇയറിന് യാത്ര പോകാനായിരിക്കും പലര്‍ക്കും താല്‍പര്യം. അത്തരത്തില്‍ യാത്ര പോകാന്‍ താല്‍പര്യമുള്ളവര്‍ക്കിതാ ഇന്ത്യയിലെ കിടിലന്‍ ഹില്‍സ്റ്റേഷനുകള്‍ പരിചയപ്പെടാം.

ചൗകോരി (ഉത്തരാഖണ്ഡ്)

Choukari

ഉത്തരാഖണ്ഡിലെ കുമയോണ്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ചൗകോരിയില്‍ നിന്നും നന്ദാദേവി, പഞ്ചചൂലി കൊടുമുടികളുടെ മനോഹരമായ കാഴ്ച നമുക്ക് ലഭിക്കുന്നു. സമൃദ്ധമായ തേയിലത്തോട്ടങ്ങള്‍ക്കും ഇടതൂര്‍ന്ന വനങ്ങള്‍ക്കും പേരുകേട്ട ഈ സ്ഥലം പ്രകൃതിസ്‌നേഹികളുടെ ഇഷ്ടസ്ഥലമാണ്.

അരക്ക് വാലി (ആന്ധ്രപ്രദേശ്)

കിഴക്കന്‍ ഘട്ടങ്ങളില്‍ സ്ഥിതി ചെയ്യുന്ന അരക്ക് വാലി ദക്ഷിണേന്ത്യയിലെ ഒരു മറഞ്ഞിരിക്കുന്ന മനോഹരമായ സ്ഥലമാണ്. ബോറ ഗുഹകള്‍, ട്രൈബല്‍ മ്യൂസിയം, പൂന്തോട്ടങ്ങള്‍ എന്നിവ ഈ ഹില്‍സ്റ്റേഷന്റെ ഭംഗി വര്‍ധിപ്പിക്കുന്നു. ശാന്തമായ അന്തരീക്ഷവും സൗമ്യമായ കാലാവസ്ഥയും ഹില്‍സ്റ്റേഷന് മനോഹാരിത നല്‍കുന്നു.

പെല്ലിങ് (സിക്കിം)

കാഞ്ചന്‍ജംഗ പര്‍വതത്തിന്റെ മനോഹരമായ കാഴ്ചയാണ് പെല്ലിങ് വാഗ്ദാനം ചെയ്യുന്നത്. പെമയാങ്റ്റ്‌സെ മൊണാസ്ട്രി, ഖെചെയോപാല്‍രി തടാകം, റാബ്‌ഡെന്റ്‌സെ അവശിഷ്ടങ്ങള്‍ എന്നിവ അനുഭവിക്കാം. പുതുവത്സര ആഘോഷങ്ങള്‍ക്ക് ആവേശം പകരാന്‍ ഇവ സഹായിക്കും.

യെര്‍കോഡ് (തമിഴ്‌നാട്)

കാപ്പിത്തോട്ടങ്ങളാല്‍ സമൃദ്ധമായ ഹില്‍സ്‌റ്റേഷനാണ് യെര്‍കോഡ്. യെര്‍കോഡ് തടാകം, പഗോഡ പോയിന്റ്, സില്‍ക്ക് ഫാം എന്നിവയാണ് യെര്‍കോഡില്‍ സന്ദര്‍ശിക്കേണ്ട പ്രധാനപ്പെട്ട സ്ഥലങ്ങള്‍.

Content Highlights: Hill Stations to Visit in New Year

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us