സമാധാനം വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. ലോകത്ത് എവിടെപ്പോയാല്‍ സമാധാനം ലഭിക്കും എന്ന് എപ്പോഴെങ്കിലുമൊക്കെ നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടാവും. എന്നാല്‍ സമാധാനം നിറഞ്ഞ രാജ്യങ്ങളൊക്കെ ഈ ഭൂമിയില്‍ ഉണ്ട് കേട്ടോ. 2024 ലെ ഗ്ലോബല്‍ പീസ് ഇന്‍ഡക്‌സ് പ്രകാരം കഴിഞ്ഞ രണ്ട് ദശകങ്ങളിലായി ലോകത്ത് സമാധാനത്തിന്റെ മിക്ക സൂചകങ്ങളും വഷളായിട്ടുണ്ട്. കുറ്റത്യങ്ങളിലുള്ള കുറവ്, സാമൂഹിക ക്ഷേമ സംവിധാനങ്ങള്‍, തുല്യത എന്നിവ അടിസ്ഥാനമാക്കിയാണ് 'സമാധാനം' നല്‍കുന്ന രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഗ്ലോബല്‍ പീസ് ഇന്‍ഡക്‌സ് പ്രകാരം സമാധാനപരമായ രാജ്യങ്ങള്‍ ഇവയാണ്..,
ലോകത്തിലെ ഏറ്റവും സമാധാനപരമെന്ന് അറിയപ്പെടുന്ന രാജ്യമാണ് ഐസ്‌ലാന്‍ഡ്. വര്‍ഷങ്ങളായി ഐസ്‌ലാന്‍ഡ് തന്നെയാണ് ഈ സ്ഥാനം വഹിക്കുന്നത്. ഭൂമിയിലെ ഏറ്റവും മാന്ത്രികമായ സ്ഥലങ്ങളിലൊന്നാണ് ഐസ്‌ലാന്‍ഡ്. ലാന്‍ഡ് ഓഫ് ഫയര്‍ ആന്‍ഡ് ഐസ് അതായത് തീയുടെയും മഞ്ഞിന്റെയും നാട് എന്നാണ് ഇത് അറിയപ്പെടുന്നത്. -0 ഡിഗ്രിയ്ക്കും താഴെയുള്ള താപനിലയില്‍ മഞ്ഞ് ഉറഞ്ഞ് കിടക്കുന്ന ഈ പ്രദേശത്ത് എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിയ്ക്കുന്ന സജീവമായ അഗ്നിപര്‍വ്വതങ്ങളുണ്ട് അതുകൊണ്ട് തന്നെയാണ് തീയുടെയും മഞ്ഞിന്റെയും നാട് എന്ന് ഇത് അറിയപ്പെടുന്നത്.
സമാധാനമുളള രാജ്യങ്ങളുടെ പട്ടികയില്‍ സ്ഥിരമായി റാങ്ക് ചെയ്യപ്പെടുന്ന രാജ്യമാണ് അയര്‍ലന്‍ഡ്. പലപ്പോഴും ആദ്യത്തെ അഞ്ചെണ്ണത്തില്‍ ഇടം നേടുന്ന രാജ്യങ്ങളില്‍ ഒന്നാണ് അയര്‍ലന്‍ഡ്. നിലവില്‍ ഏറ്റവും സമാധാനം നിറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തായിട്ടാണ് അയര്‍ലന്‍ഡ് നില്‍ക്കുന്നത്. എമറാള്‍ഡ് ഐല്‍ എന്ന് അറിയപ്പെടുന്ന അയര്‍ലന്‍ഡ് അതിശയിപ്പിക്കുന്ന സൗന്ദര്യവും ആകര്‍ഷകമായ ചരിത്രവും സംസ്‌കാരവും ഉള്ള നാടാണ്. പര്‍വ്വത ശിഖരങ്ങളും, തടാകങ്ങളും മനോഹരമായ ഉദ്യാനങ്ങള്‍ക്കും പേരുകേട്ടയിടം കൂടിയാണ് അയര്‍ലന്‍ഡ്.
ഗ്ലോബല്‍ പീസ് ഇന്‍ഡക്‌സ് പ്രകാരം ഓസ്‌ട്രേലിയ ലോകത്തിലെ ഏറ്റവും സമാധാനപരമായ രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണുളളത്. മുന്തിരിത്തോട്ടങ്ങള്‍ക്കും പച്ചപുതച്ച കുന്നുകള്‍ക്കും മനോഹരമായ ഗ്രാമപ്രദേശങ്ങള്‍ക്കും പേരുകേട്ടയിടമാണ് ഓസ്‌ട്രേലിയ. മനോഹരമായ പൂന്തോട്ടങ്ങള്‍ക്കും മൗണ്ടന്‍ ബൈക്കിംഗിനുമെല്ലാം പേരുകേട്ട സ്ഥലമാണിത്.
ആഗോളതലത്തില്‍ ലോകത്തിലെ ഏറ്റവും സമാധാനപരമായ രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ന്യൂസിലാന്‍ഡ്. മനോഹരമായ ലാന്‍ഡ്‌സ്‌കേപ്പുകള്‍, വൈവിധ്യമാര്‍ന്ന സംസ്‌കാരം, സാഹസികത എന്നിവയ്ക്ക് പേരുകേട്ട സ്ഥലമാണ് ന്യൂസിലാന്‍ഡ്. ന്യൂസിലാന്‍ഡിലെ ശരത്കാലം പ്രകൃതിയെ സ്വര്‍ണനിറമുളള ക്യാന്‍വാസ് ആക്കി മാറ്റുന്നു. മുന്തിരിത്തോട്ടങ്ങളും മഞ്ഞ് നിറഞ്ഞ താഴ്വരയും ശൈത്യകാലത്തെ മനോഹരമാക്കുന്നു.
ആഗോളതലത്തില്‍ ഏറ്റവും സമാധാനപരമായ അഞ്ച് രാജ്യങ്ങളില്‍ ഇടംപിടിച്ച രാജ്യമാണ് സിംഗപ്പൂര്‍. അവിശ്വസനീയമായ നിരവധി കാഴ്ചകള്‍, വ്യത്യസ്തമായ സംസ്‌കാരം, രുചികരമായ ഭക്ഷണം ഇവയൊക്കെയാണ് സിംഗപ്പൂരിനെ സഞ്ചാരികള്‍ക്കിടയില്‍ പ്രശസ്തമാക്കുന്നത്. ഉയരംകൂടിയ കെട്ടിടങ്ങള്‍, ദ്വീപുകള്‍, ചെറിയ തെരുവുകള്‍ തുടങ്ങിയവയൊക്കെ സിങ്കപ്പൂരിലെ ആകര്‍ഷക കാഴ്ചകളാണ്. ലയണ്‍
സിറ്റി എന്നൊരു പേരുകൂടി സിംഗപ്പൂരിനുണ്ട്.
Content Highlights : These are the most peaceful countries in the world