കാര്യങ്ങള്‍ എളുപ്പമായി; കൊച്ചി മെട്രോ ടൈംടേബിള്‍ ഇനി വെയര്‍ ഈസ് മൈ ട്രെയിന്‍ ആപ്പിലും

വെയര്‍ ഈസ് മൈ ട്രെയിന്‍ ആപ്പിലും വിവരങ്ങള്‍ ലഭ്യമാക്കി കെഎംആര്‍എല്‍

dot image

വെയര്‍ ഈസ് മൈ ട്രെയിന്‍ ആപ്പിലും മെട്രോ ടൈംടേബിള്‍ വിവരങ്ങള്‍ ലഭ്യമാക്കി കെഎംആര്‍എല്‍. യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചതിലൂടെയാണ് ഇത്തരത്തിലൊരു അപ്‌ഡേഷന്‍. പ്ലാറ്റ്ഫോം നമ്പര്‍ സഹിതമുള്ള വിശദമായ ടൈം ടേബിളാണ് ഗൂഗിള്‍ മാപ്പിലും വേര്‍ ഈസ് മൈ ട്രെയിന്‍ ആപ്പിലും ലഭ്യമാക്കിയിരിക്കുന്നത്.

ട്രെയിന്‍ ഏതു സ്റ്റേഷനിലെത്തിയെന്നും നിര്‍ദിഷ്ട സ്റ്റേഷനില്‍ എപ്പോള്‍ എത്തുമെന്നുമൊക്കെയുള്ള ടൈംടേബിള്‍ പ്രകാരമുള്ള പുതിയ വിവരങ്ങള്‍ ആപ്പില്‍ ലഭ്യമാകും. യാത്രക്കാര്‍ നില്‍ക്കുന്ന സ്ഥലത്തുനിന്ന് സ്റ്റേഷനിലേക്കെത്താനുള്ള സമയം മുതല്‍ ടിക്കറ്റ് നിരക്ക് വരെ ഗൂഗിള്‍ മാപ്പില്‍ ലഭ്യമാകും.

ടൈംടേബിളും പുതിയ വിവരങ്ങളും ലഭ്യമാകാന്‍ വെയര്‍ ഈസ് മൈ ആപ്പിന്റെ അപ്ഡേറ്റഡ് വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. ആപ്പിന്റെ ഇടതുവശത്തെ മൂന്നുലൈനില്‍ ക്ലിക്ക് ചെയ്ത് അപ്ഡേറ്റ് ടൈംടേബിള്‍ നല്‍കുക. അതിനുശേഷം ചെയ്ഞ്ച് സിറ്റിയില്‍ ക്ലിക്ക് ചെയ്ത് കൊച്ചി തിരഞ്ഞെടുക്കുക. അപ്പോള്‍ പ്രധാന സ്‌ക്രീനില്‍ എക്‌സ്പ്രസ്, മെട്രോ എന്നീ ഓപ്ഷനുകള്‍ ലഭ്യമാകും. ഇതില്‍ മെട്രോ സെലക്ട് ചെയ്ത ശേഷം പുറപ്പെടേണ്ടതും എത്തിച്ചേരേണ്ടതുമായ സ്റ്റേഷനുകള്‍ തിരഞ്ഞെടുക്കുക. അതിനുശേഷം ഫൈന്‍ഡ്‌ ട്രെയിന്‍സില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ടൈംടേബിളില്‍ ഏറ്റവും അടുത്ത ട്രെയിനിന്റെ സമയവും പ്ലാറ്റ്ഫോമും ലഭ്യമാകും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ ടൈംടേബിള്‍ പ്രകാരമുള്ള ട്രെയിനിന്റെ അപ്ഡേറ്റഡ് മൂവ്മെന്റ് കാണാം.

ഗൂഗിള്‍ മാപ്പില്‍ മെട്രോ സ്റ്റേഷന്റെ പേര് നല്‍കിയ ശേഷം പബ്ലിക് ട്രാന്‍സ്പോര്‍ട്ട് മോഡ് ആക്ടിവേറ്റ് ചെയ്താല്‍ ആ സ്റ്റേഷനില്‍ നിന്നുള്ള മെട്രോ റൂട്ട്, നിങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തുനിന്ന് മെട്രോ സ്റ്റേഷനിലേക്ക് എത്താനുള്ള ദൂരം, ആവശ്യമായ സമയം എന്നിവ അറിയാം.

സ്റ്റേഷന്റെ പേരില്‍ ക്ലിക്ക് ചെയ്താല്‍ ഉടനെ പുറപ്പെടുന്ന ട്രെയിനും തുടര്‍ന്നുള്ള ഏതാനും ട്രെയിനുകളുടെ സമയവും എത്തിച്ചേരേണ്ട സ്റ്റേഷനിലേക്കുള്ള ടിക്കറ്റ് നിരക്കും ഓരോ സ്റ്റേഷനിലും ട്രെയിന്‍ എത്തുന്ന സമയവും അറിയാം.

Content Highlights: kochi metro available on where is my train

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us