റോഡുകളില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ കുറയ്ക്കുന്നതിന് പുത്തന്‍ പദ്ധതിയുമായി എത്തിയിരിക്കുകയാണ് വിയറ്റ്‌നാം. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്ന ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് 17,000 രൂപ (200 ഡോളര്‍) വരെ പ്രതിഫലമായി ലഭിക്കുന്ന പദ്ധതിയാണ് വിയറ്റ്‌നാം ഏര്‍പ്പെടുത്തുന്നത്. ഈ വര്‍ഷാരംഭത്തോടെ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത പിഴയാണ് സര്‍ക്കാര്‍ ചുമത്തുന്നത്.
ഡ്രൈവര്‍മാര്‍ക്ക് താങ്ങാന്‍ പറ്റാവുന്നതിനപ്പുറമുള്ള പിഴയാണ് നിലവിലെ നിയമം പ്രകാരം ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ അടക്കേണ്ടത്. ഇതിനുപുറമേ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരുടെ വിവരങ്ങള്‍ പങ്കുവെക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കുമെന്നുള്ള പുതിയ പദ്ധതി വിയറ്റ്‌നാം സര്‍ക്കാര്‍ ആരംഭിച്ചത്.
നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ചുമത്തുന്ന പിഴയുടെ 10 ശതമാനമാണ് ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് ലഭിക്കുന്നത്. വിയറ്റ്‌നാമിന്റെ ഈ പുതിയ നിയമം വലിയ ചര്‍ച്ചകളിലേക്കാണ് വഴിവെച്ചിരിക്കുന്നത്. എന്നാല്‍ 5000 കിലോമീറ്ററുകള്‍ക്കിപ്പുറമുള്ള ഇന്ത്യയിലും ഈ നിയമത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗിമിക്കുകയാണ്.
We should definitely introduce this for major traffic offenses like going the wrong way on a divided highway/street, and jumping red lights https://t.co/tTkpwoIXck
— Dr Arvind Virmani (Phd) (@dravirmani) January 5, 2025
രാജ്യത്തെ റോഡ് സുരക്ഷയ്ക്ക് വേണ്ടി ഇന്ത്യയിലും ഇത്തരത്തിലുള്ള നിയമം നടപ്പാക്കണമെന്ന് എക്കണോമിസ്റ്റും നീതി ആയോഗ് അംഗവുമായ അരവിന്ദ് വിര്‍മാണി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. ഇങ്ങനൊരു നിയമം ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്നാല്‍ നിരവധി ഇന്ത്യക്കാര്‍ കോടീശ്വരന്മാരാകുമെന്നുമുള്ള രസകരമായ പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. പിഴയുടെ ചര്‍ച്ചകളോടൊപ്പം തന്നെ ഇരു രാജ്യങ്ങളിലെയും ഗതാഗത സംവിധാനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്.
Content Highlights: Vietnam implemented new traffic law benefits to Citizen