യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; അടുത്തയാഴ്ച ഈ ട്രെയിനുകളുടെ സമയത്തിൽ മാറ്റം, സ്റ്റോപ്പുകൾ റദ്ദാക്കും

ജനുവരി 18,19,25,26 എന്നീ തീയതികളിലാണ് ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസപ്പെടുന്നത്. ഏതൊക്കെ ട്രെയിനുകളെ ഇത് ബാധിക്കുമെന്ന് അറിയണ്ടേ

dot image

യാത്രകൾ പ്ലാൻ ചെയ്യുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് അടുത്ത ആഴ്ച ട്രെയിൻ സമയങ്ങളിൽ മാറ്റം വരുന്നു. തിരുവനന്തപുരം റെയില്‍വെ ഡിവിഷനില്‍ എന്‍ജിനീയറിങ്‌ ജോലികള്‍ നടക്കുന്നതിനാലാണ് ജനുവരി 18നും 26 നും ഇടയില്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ തടസപ്പെടുക. എറണാകുളത്തിനും ഗുരുവായൂരിനുമിടയിലാണ് ട്രെയിനുകളുടെ ഷെഡ്യൂളുകളില്‍ താല്‍കാലിക മാറ്റം വരുന്നത്. ചില ട്രെയിനുകള്‍ പുറപ്പെടുന്ന സ്റ്റേഷനുകളില്‍ മാറ്റമുണ്ട്. നാലു ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയതായി ദക്ഷിണ റെയില്‍വെ അറിയിച്ചു. ജനുവരി 18,19,25,26 എന്നീ തീയതികളിലാണ് ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസപ്പെടുന്നത്.

പ്രധാന മാറ്റങ്ങള്‍

ജനുവരി 18 നും 25 നും

  • ചെന്നൈ എഗ്മോറില്‍ നിന്ന് ഗുരുവായൂരിലേക്കുള്ള എക്‌സ്പ്രസ് ട്രെയിന്‍ (16127) ചാലക്കുടിയില്‍ യാത്ര അവസാനിപ്പിക്കും. ചാലക്കുടി മുതല്‍ ഗുരുവായൂര്‍ വരെയുള്ള യാത്ര റദ്ദാക്കും.
  • ചെന്നൈ സെന്‍ട്രലില്‍ നിന്ന് ആലപ്പുഴയിലേക്കുള്ള സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (22639) പാലക്കാട് യാത്ര അവസാനിപ്പിക്കും. ആലപ്പുഴയിലേക്ക് തുടര്‍ യാത്രയുണ്ടാവില്ല.
  • തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് ഗുരുവായൂരിലേക്കുള്ള എക്‌സ്പ്രസ് ട്രെയിന്‍ (16342) എറണാകുളം ജംഗ്ഷനില്‍ യാത്ര അവസാനിപ്പിക്കും.
  • കരൈക്കലില്‍ നിന്ന് എറണാകുളം ജംഗ്ഷനിലേക്കുള്ള എക്‌സ്പ്രസ് (16187) പാലക്കാട് യാത്ര അവസാനിപ്പിക്കും.
  • മധുരയില്‍ നിന്ന് ഗുരുവായൂരിലേക്കുള്ള എക്‌സ്പ്രസ് (16327) ഈ ദിവസങ്ങളില്‍ ആലുവയിലും യാത്ര അവസാനിപ്പിക്കും.

ജനുവരി 19 നും, 26 നും

  • ആലപ്പുഴ-ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ് (22640) പാലക്കാട് നിന്നാണ് യാത്ര പുറപ്പെടുക. സമയം രാത്രി 7.50
  • എറണാകുളം-കണ്ണൂര്‍ എക്‌സ്പ്രസ് (16305) തൃശൂരില്‍ നിന്ന് രാവിലെ 7.16 ന് പുറപ്പെടും.
  • ഗുരുവായൂര്‍-തിരുവനന്തപുരം എക്‌സ്പ്രസ് എറണാകുളത്ത് നിന്ന് രാവിലെ 5.20 നാണ് തിരുവനന്തപുരത്തേക്ക് പുറപ്പെടുക.
  • എറണാകുളം-കരൈക്കാല്‍ എക്‌സ്പ്രസ് (16188) പാലക്കാട് നിന്ന് പുലര്‍ച്ചെ 1.40 നാണ് പുറപ്പെടുക.
  • ഗുരുവായൂര്‍-മധുരൈ എക്‌സ്പ്രസ് (16328) ആലുവയില്‍ നിന്ന് രാവിലെ 7.24 ന് പുറപ്പെടും.

റദ്ദാക്കുന്ന ട്രെയിനുകള്‍

ജനുവരി 18 നും 26 നും ഇടയില്‍ നാലു ട്രെയിനുകള്‍ റദ്ദാക്കും. പൂർണമായും റദ്ദാക്കുന്ന ട്രെയിനുകൾ ഇവയാണ്:-

  • ജനുവരി 18, 25 - എറണാകുളം-ഷൊര്‍ണൂര്‍ സ്‌പെഷ്യല്‍ (06018)
  • ജനുവരി 19 - ഷൊര്‍ണൂര്‍-എറണാകുളം സ്‌പെഷ്യല്‍ (06017),
  • ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ (06439),
  • കോട്ടയം-എറണാകുളം പാസഞ്ചര്‍ (06434)

Content Highlights: Train services will be disrupted between January 18 and 26 due to engineering work in Thiruvananthapuram Railway Division.

There is a temporary change in train schedules between Ernakulam and Guruvayur. There is a change in the departure stations of some trains.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us